Breaking News

ഡോ. ഡി. ബാബുപോള്‍ അതുല്യപ്രതിഭ -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

ഡോ. ഡി. ബാബുപോള്‍ അതുല്യപ്രതിഭ -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: സമൂഹത്തിനും സഭയ്ക്കും മികച്ച സംഭാവനകള്‍ നല്‍കിയ അതുല്യപ്രതിഭയായിരുന്നു മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ എന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം. തിരുവനന്തപുരം വൈഎംസിഎയുടെ നേതൃത്വത്തില്‍ യുണൈറ്റഡ് ക്രിസ്റ്റ്യന്‍ മൂവ്‌മെന്റ്, എബന്‍ഡന്റ് ലൈഫ് ഇന്ത്യ, ട്രിവാന്‍ഡ്രം ക്ലര്‍ജി ഫെലോഷിപ്, ബൈബിള്‍ സൊസൈറ്റി എന്നീ എക്യുമെനിക്കല്‍ സംഘടനകളുടെ സഹകരണത്തോടെ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ നടത്തിയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏവര്‍ക്കും പ്രോത്‌സാഹനവും ഉപദേശങ്ങളും പ്രശ്‌നപരിഹാരങ്ങളും നിര്‍ദ്ദേശിച്ചിരുന്ന അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് സമൂഹത്തില്‍ ശൂന്യതയുടെ അനുഭവം സൃഷ്ടിച്ചിരിക്കുന്നു. കൊടുക്കുന്നതാണ് സ്വീകരിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമെന്ന ബൈബിള്‍ വാക്യം പോലെ ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ കൊടുത്തുകൊണ്ടേയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. വിവിധ മേഖലകളിലെ നൈപുണ്യത്താല്‍ ഒരു സൂപ്പര്‍ഹ്യൂമന്‍ തന്നെയായിരുന്നു ഡോ. ബാബുപോള്‍ എന്ന് മുന്‍ അംബാസഡര്‍ ഡോ. ടി.പി. ശ്രീനിവാസന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
വൈ.എം.സി.എ. പ്രസിഡന്റ് കെ.വി.തോമസ് അധ്യക്ഷത വഹിച്ചു. സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക വൈസ് ചെയര്‍മാന്‍ റവ. ഡോ. ആര്‍.ജ്ഞാനദാസ്, പാറ്റൂര്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. ഡോ. എം.ഒ.ഉമ്മന്‍, ട്രിവാന്‍ഡ്രം ക്ലര്‍ജി ഫെലോഷിപ്പ് പ്രസിഡന്റ് ഫാ. ഡോ. ടി.ജെ. അലക്‌സാണ്ടര്‍, മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം, യുണൈറ്റഡ് ക്രിസ്റ്റ്യന്‍ മൂവ്‌മെന്റ് പ്രസിഡന്റ് എം.ജി. ജയിംസ്, എബന്‍ഡന്റ് ലൈഫ് ഇന്ത്യ പ്രസിഡന്റ് ഷെവ.ഡോ.കോശി. എം.ജോര്‍ജ്, വൈഎംസിഎ ജനറല്‍ സെക്രട്ടറി ഷാജി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. മകള്‍ നീബ, മകന്‍ നിബു, മരുകള്‍ ദീപ, കൊച്ചുമക്കള്‍ എന്നിവരും സംബന്ധിച്ചു.


Tags assigned to this article:
Dr. babu paul

Related Articles

അസാധാരണനായ ഒരു സാധാരണക്കാരന്‍

”കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്, ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്രവും കര്‍ത്താവിന് സ്വീകാര്യമായ

ഫാ. സ്റ്റാൻ സ്വാമിയെ വിട്ടയക്കണം : കെ ആർ എൽ സി സി

. നാളെ (ഒക്ടോബർ 12) ഒരു മണിക്കൂർ പ്രതിഷേധം കൊച്ചി: സാമൂഹിക പ്രവർത്തകനും ഈശോ സഭാംഗവുമായ ഫാ.സ്റ്റാൻ സ്വാമിയെ അകാരണമായി അറസ്റ്റ് ചെയ്തനടപടിയിൽ കെ ആർ എൽസി

പുനരധിവാസത്തിനായി സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെഎൽസിഎ

പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്‍റ ദുരന്തനിവാരണവകുപ്പ് 16-8-18 തീയതി പ്രഖ്യാപിച്ച ദുരിതാശ്വാസനടപടികള്‍ക്കുപുറമേ നിലവിലെ കേരള ദുരന്തനിവാരണ നയത്തിനനുസൃതമായി സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സമയബന്ധിതമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*