തങ്കമണിയുടെ വീട് മത്സ്യത്തൊഴിലാളികള്‍ വീടുനിര്‍മിച്ചു നല്കി

ആലപ്പുഴ: പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിപ്പോകുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്ത കീരിപ്പള്ളി കോളനിയിലെ തങ്കമണിയുടെ വീട് ചേര്‍ത്തല പള്ളിത്തോട് സീസണ് മത്സ്യത്തൊഴിലാളി സംഘത്തിലെ അംഗങ്ങള്‍ പുനര്‍നിര്‍മിച്ചു നല്കി. വീടിന്റെ മേല്‍ക്കൂരയിലെ കഴുക്കോലുകളും പട്ടികയും ഓടും മാറ്റി മേല്‍ക്കൂര പൂര്‍വസ്ഥിതിയിലാക്കി. വൈദ്യുത വയറിംഗ് പുനക്രമീകരിച്ചു. വീടും പരിസരവും ശുചീകരിക്കുകയും ഭിത്തികള്‍ക്ക് പെയിന്റടിക്കുകയും ചെയ്തു. വീട്ടുപകരണങ്ങളും ഫര്‍ണീച്ചറുകളും വാങ്ങി നല്കി. പ്രളയകാലത്ത് എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുപ്പത്തടത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു പള്ളിത്തോട് സീസണ് മത്സ്യത്തൊഴിലാളി സംഘം. നിരവധി പേരെ വെള്ളക്കെട്ടില്‍ നിന്നു രക്ഷിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും വീടിന്റെ പുനര്‍നിര്‍മാണത്തിനും മത്സ്യത്തൊഴിലാളി യൂണിയന് മുന്‍ സംസ്ഥാന സെക്രട്ടറിയും എഐറ്റിയുസി സംസ്ഥാന സമിതി അംഗവുമായ ജോയ് സി. കമ്പക്കാരന്‍ നേതൃത്വം നല്കി. മത്സ്യത്തൊഴിലാളികളായ നെല്‍സണ്‍, സെബാസ്റ്റ്യന്‍, അലക്സ്, ഷൈജന്‍, ഗാസ്പര്‍, കുഞ്ഞുമോന്, സതീഷ്, ലാലു, ബേര്‍ളി, ദിനേശ്, എബ്രഹാം, സേവി, ഡേവിഡ് തുടങ്ങിയവര്‍ സേവനരംഗത്ത് സജീവമായി. കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ഷാജി ജോര്‍ജ്, പിഡിപി ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്, അഡ്വ. ഇസ്മയില്‍, പാപ്പിസ്റ്റ് വാട്സ് ആപ്പ് കൂട്ടായ്മ നേതാക്കളായ രാജു സേവ്യര്‍ വൈപ്പിന്‍, സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കാളികളായി.
Related
Related Articles
വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു
മൂന്നാർ: പെട്ടിമുടിയിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു. രൂപതാധ്യക്ഷൻ റൈറ്റ്.റവ.ഡോ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ, മൂന്നാർ മൗണ്ട് കാർമൽ ഇടവകയുടെ സ്റ്റേഷൻ പള്ളിയായ രാജമല സെൻ്റ്.തെരേസാസ് ദേവാലയത്തിൽ
പെട്രോളിയം വിലവര്‍ദ്ധന: സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം – കെആര്‍എല്‍സിസി
എറണാകുളം : അന്യായവും അനിയന്ത്രിതവുമായ രീതിയില്‍ പെട്രോള്‍, ഡീസല്‍, പാചകവാതകവിലകള് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കുന്നതിനായി കേന്ദ്ര – സംസ്ഥാനസര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള
കുട്ടികളുടെ മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം – ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍
ആലപ്പുഴ: ഇന്നത്തെ കുട്ടികളുടെ ദൈവാനുഭവം എന്താണെന്ന് പഠിക്കണമെന്നും കുട്ടികള്‍ക്കിടയിലെ ആസക്തികളെക്കുറിച്ചും മാനസികപ്രശ്നങ്ങളെക്കുറിച്ചും പഠിച്ച് പരിഹാരം കണ്ടെത്തണമെന്നും ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്ബോധിപ്പിച്ചു. കുട്ടികള്‍ക്കായുള്ള കെആര്‍എല്‍സിബിസി