തടവറയിലെ ഈസ്റ്റര്‍ സന്ദേശ യാത്ര

കൊല്ലം: രൂപതാ ടെലഫോണ്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഈസ്റ്റര്‍ സന്ദേശയാത്ര നടത്തി. കഴിഞ്ഞ പതിനേഴു വര്‍ഷങ്ങളായി സെന്‍ട്രല്‍ ജയിലില്‍ നടത്തുന്ന ഈസ്റ്റര്‍ സന്ദേശയാത്ര പ്രത്യേകമായ ഒരുക്കത്തോടുകൂടിയാണ് ജോയിസണ് മാര്ട്ടിന് ഇരവിപുരവും സഹോദരന്മാരും നടത്തുന്നത്. ഈ വര്‍ഷം സന്ദേശയാത്ര നയിച്ചത് രൂപത എപ്പിസ്കോപ്പല്‍ വികാരി ഫാ. ബൈജു ജൂലിയാനാണ്. വൈദികരും സന്യസ്തരും അല്മായ സഹോദരങ്ങളുമുള്‍പ്പെടെ 70 ഓളം പേര് പങ്കെടുത്ത സംഘമാണ് ജയില്‍ സന്ദര്‍ശിച്ചത്.
കൊല്ലം രൂപത വികാരി ജനറല്‍ മോണ്‍. പോള്‍ മുല്ലശേരി, ബിഷപ് ഹൗസില്‍ ഉദ്ഘാടനം ചെയ്ത സന്ദേശ യാത്രാസംഘം ഉച്ചയ്ക്ക് രണ്ട് മണിയോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തി. തുടര്‍ന്ന് ജയിലിലെ അന്തേവാസികള്‍ക്കായി ഗാനശുശ്രൂഷ, വചനവിചിന്തനം, ഗാനമേള, പ്രാര്‍ത്ഥന, കലാപരിപാടികള്‍, ചായ സല്‍ക്കാരം എന്നിവ നടന്നു.
ജയിലിലെ സഹോദരങ്ങള്‍ക്ക് മനസിനും ആത്മാവിനും സന്തോഷവും സമാധാനവും പകരുന്ന വലിയ കണ്ടുമുട്ടലാണ് ഈ സന്ദേശ യാത്ര. മനുഷ്യസ്നേഹത്തിന്റെ ദിവ്യമായ രൂപം പകര്ന്നുനല്കുന്ന സന്ദേശയാത്രാ സംഘത്തെ ജയിലിലെ അധികൃതര്‍ നല്ല മനസോടെയാണ് സ്വീകരിക്കുന്നത്. ജയിലിലെ സഹോദരങ്ങളുടെ കലാ-കായിക-സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുവാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉദാരമായ സഹായം നല്‍കിക്കൊണ്ട് ടെലഫോണ്‍ മിനിസ്ട്രിയിലെ അംഗങ്ങള്‍ കൂടെനില്‍ക്കുന്നു.
തടവറയിലെ ക്രിസ്തുവിനെ കണ്ടെത്തുന്ന ഈ പ്രേഷിതപ്രവര്‍ത്തനത്തിന് ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്റെ അനുഗ്രഹാശിസുകള്‍ ആരംഭകാലം മുതലുണ്ട്. ടെലഫോണ്‍ പ്രയര്‍ മിനിസ്ട്രിയിലെ അംഗങ്ങള്‍ എല്ലാ ദിവസവും അതിരാവിലെ നാലുമണിക്ക് പരസ്പരം ടെലഫോണ്‍ വിളിച്ച് ഒരു മണിക്കൂര്‍ പ്രാര്‍ത്ഥിക്കുന്നു. ഈ പ്രാര്‍ത്ഥനയാണ് അവരുടെ ശക്തി. പ്രാര്‍ത്ഥനയില്‍ കരുത്തുനേടി തടവറയിലെ അന്ധകാരത്തില്‍ ഇവര്‍ വെളിച്ചം വീശുന്നു.
Related
Related Articles
സവര്‍ണ രാഷ്ട്രീയത്തിന്റെ സാമ്പത്തിക സംവരണം നോട്ടം വോട്ടില്‍: പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ക്ക് തിരിച്ചടിയാകും
മുന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്കും ഉന്നതവിദ്യാഭ്യാസത്തിനും 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ദളിത്-പിന്നാക്ക വിഭാഗങ്ങളെ ദോഷകരമായി ബാധിക്കും. ഇന്ത്യന്‍ ഭരണഘടനയെ തന്നെ
മുംബൈയില്‍ 45 വര്‍ഷത്തിനിടയിലെ കനത്ത മഴ
മുംബൈ: ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈ നഗരം കനത്ത മഴയില്‍ മുങ്ങി. തുടര്‍ച്ചയായ മഴയില്‍ 18 പേര് മരണമടഞ്ഞു. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത മഴയാണ് നഗരത്തില്‍ പെയ്തുകൊണ്ടിരിക്കുന്നത്.
2020ല്‍ ശ്വസിക്കാന്‍ ശുദ്ധവായു തപ്പി നടക്കേണ്ടിവരുമോ?
പൊടിയും പുകയും നിറഞ്ഞ് ശ്വാസംമുട്ടുന്ന ഡല്‍ഹിയുടെ ചിത്രം മലയാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. 2019ല്‍ ഡല്‍ഹി നിവാസികള്‍ നിരവധി രോഗപീഢകള്‍ക്കാണ് അടിമപ്പെട്ടത്. ഈ വിപത്ത് സാവധാനം കൊച്ചി