തദ്ദേശ തിരഞ്ഞെടുപ്പ്: ജനം പോളിങ്ങ് ബൂത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശ സ്വയംഭരണ തിരഞഞ്ഞെടുപ്പ് തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്.
വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്ങാണ് രോഖപ്പെടുത്തിയത്. പോളിങ്ങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യുവാണ് അനുഭവപ്പെടുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ്.
രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറില്‍ കൂടുതലും സ്ത്രീകളാണ് ബൂത്തുകളില്‍ എത്തിയത്. ആദ്യ അഞ്ച് മണിക്കൂറുകള്‍ കഴിയുമ്പോള്‍ അഞ്ച് ജില്ലകളിലും 40 ശതമാനത്തില്‍ കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തി.രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്ങ്.
അതേസമയം, ചിലയിടങ്ങളില്‍ യന്ത്രങ്ങള്‍ പണിമുടക്കിയതോടെ വോട്ടെടുപ്പ് വൈകിയാണ് ആരംഭിച്ചത്. മിക്കയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ടനിര രൂപപ്പെട്ടിട്ടുണ്ട്. കൊല്ലത്ത് സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ച് ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിങ്ങ് ഓഫീസറെ മാറ്റി. ആലപ്പുഴയില്‍ വോട്ട് രോഖപ്പെടുത്തി പുറത്തിറങ്ങിയാള്‍ കുഴഞ്ഞുവീണുമരിച്ചു. മഹാദേവികാട് കളത്തിപ്പറമ്പില്‍ ബാലന് (60) ആണു മരിച്ചത്.
വ്യാഴാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകീട്ട് ആറിനു സമാപിക്കും. ബാക്കി നാല് ജില്ലകളില്‍ 14 നാണ് തിരഞ്ഞെടുപ്പ്.
Related
Related Articles
ഇറാഖ് പാപ്പായെ കാത്തിരിക്കുന്നുവെന്ന് മൊസൂള്‍ ആര്‍ച്ച്ബിഷപ്
ബാഗ്ദാദ്: ഷിയാ മുസ്ലിംകളും കുര്‍ദുകളും ഉള്‍പ്പെടെ ഇറാഖിലെ ജനങ്ങള്‍ ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം പ്രതീക്ഷിച്ചിരിക്കയാണെന്ന് മൊസൂളിലെ പുതിയ കല്‍ദായ മെത്രാപ്പോലീത്ത നജീബ് മിഖായേല്‍ മൗസാ പറഞ്ഞു. 2008ല്‍
കെആര്‍എല്‍സിസി മാധ്യമപുരസ്കാരം ജീവനാദം ചീഫ് എഡിറ്റര്‍ ജക്കോബിയ്ക്ക്
എറണാകുളം: കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) മാധ്യമ പുരസ്കാരം പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെക്കോബിയ്ക്ക്. കേരള ലത്തീന്‍ കത്തോലിക്കാ മുഖപത്രമായ ജീവനാദത്തിന്റെ മുഖ്യപത്രാധിപരാണ്. വരാപ്പുഴ
ബോട്ടപകടങ്ങൾ ആവർത്തിക്കപ്പെടുന്നത് ആശങ്കയുളവാക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
മുനമ്പം ബോട്ടപകടത്തിൽ ഇനിയും കണ്ടുകിട്ടാനുള്ളവർക്കായി സത്വരമായ നടപടികൾ കൈക്കൊള്ളണം എന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധികാരികളോട് അഭ്യർത്ഥിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചു.