തപസുകാലം ഒന്നാം ഞായര്‍

First Reading: Genesis 9:8-15
Responsorial Psalm: Psalm 25:4-5, 6-7, 8-9
Second Reading: 1 Peter 3:18-22
Gospel Reading: Mk 1:12-15
തപസുകാലം ഒന്നാം ഞായര്‍
പുണ്യമായ ഒരു കാലത്തിലൂടെയാണ് സഭയും സഭാമക്കളും കടന്നു പോകുന്നത്. ക്രിസ്തുവിന്റെ പീഡാസഹന മരണ-ഉത്ഥാനത്തെ ദാനധര്‍മ്മം എന്നീ സുകൃതങ്ങളിലൂടെ മാനസാന്തരത്തിന്റെയും പശ്ചാത്താപത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ പുണ്യം പൂക്കുന്ന നന്മമരങ്ങളായി മാറുവാനുള്ള നല്ലകാലം.
എല്ലാ കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നിലും പരീക്ഷണത്തിന്റെ നീണ്ട കഥയുണ്ടാവും. ശാസ്ത്രത്തിന്റെ ഭയങ്കരമായ കണ്ടുപിടുത്തങ്ങള്പ്പോലും ഇത്തരം പരീക്ഷണത്തിന്റെ കഥ നമുക്ക് പറഞ്ഞുതരും ഏറ്റവും മികച്ചതും നല്ലതുമായ കണ്ടുപിടുത്തത്തിലേക്ക് എത്തിച്ചേരണമെങ്കില്‍ തീര്‍ച്ചയാണ് പരീക്ഷയും പരീക്ഷണവും ആവശ്യമാണ്. സ്വര്‍ണ്ണം ശുദ്ധീകരിക്കപ്പെടുന്നത് അഗ്നിശോധന ചെയ്തുകൊണ്ടാണ്. അപ്പോള്‍ എന്തിന്റെയും നല്ലത് പുറത്തുവരാന്‍ വേദനയുടെയും സങ്കടത്തിന്റെയും സഹനത്തിന്റെയും ഒരു പരീക്ഷണശാല ആവശ്യമാണ്.
സുവിശേഷത്തില്‍ നാല്പതു ദിനരാത്രങ്ങള്‍ സാത്താനാല്‍ പരീക്ഷിക്കപ്പെട്ട് മരുഭൂമിയില്‍ വസിക്കുന്ന യേശുവിനെയാണ് നാം കാണുക. നാല്‍പ്പത് എന്ന സംഖ്യ നാം ബൈബിളില്‍ ഒരുപാട് സ്ഥലങ്ങളില്‍ കാണുന്നുണ്ട്. നോഹയുടെ കാലത്ത് ജലപ്രളയം കൊണ്ട് ഭൂമുഖത്തെ ശിക്ഷിച്ചപ്പോള്‍ നാല്പത് രാവും നാല്പത് പകലും മഴ പെയ്തുകൊണ്ടിരുന്നു. മോശ നാല്പതു രാവും നാല്പതു പകലും ദൈവത്തോടൊപ്പം മരുഭൂമിയില്‍ ചിലവഴിച്ചു. നാല്പതു വര്‍ഷം ഇസ്രായേല്‍ ജനം മരുഭൂമിയില്‍ അലഞ്ഞു തിരിയാന്‍ ദൈവം ഇടയാക്കി. യോനാ പ്രവാചകന് നിനവേ നിവാസികള്‍ക്ക് മുന്നറിയിപ്പു കൊടുത്തത് നാല്പതു ദിവസം കഴിയുമ്പോള്‍ നിനവേ നശിപ്പിക്കപ്പെടും മാനസാന്തരപ്പെടുവിന്‍ എന്നാണ്. ഇതേ രീതി തന്നെയാണ് നാല്പതു ദിവസം പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്ന യേശുവിലും നാം കാണുക. നാമും നാല്പതു ദിവസത്തെ നോമ്പ് ആചരിച്ചുകൊണ്ടാണല്ലോ ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളെ ധ്യാനിക്കുന്നതും.
പക്ഷെ ഇതിനേക്കാള്‍ ഏറെ എന്നെ ചിന്തിപ്പിച്ചത് ഒരു കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ രൂപപ്പെട്ട ശേഷം ഒന്‍പതുമാസം കൊണ്ടാണല്ലോ പൂര്‍ണ വളര്‍ച്ച പ്രാപിച്ച് ഭൂമിയിലേക്ക് വരുന്നത്. ഈ ഒന്പതുപത്തു മാസം എന്നത് നാല്പത് ആഴ്ചകളാണ്. പുതിയ ഒരു സൃഷ്ടിയായി രൂപാന്തരപ്പെടാനുള്ള സമയം. നമുക്കും ഇനിയുള്ള ഈ നോമ്പിന്റെ ദിവസങ്ങള്‍ പുതിയൊരു മനുഷ്യനായി തീരാനുള്ള ഒരു അവസരമാണ്. എത്ര വേഗത്തില്‍ മുന്നോട്ടുപോയാലും ഒരു ചുവപ്പു സിഗ്നലിന്റെ ഓര്‍മ്മപ്പെടുത്താന്‍ എപ്പോഴും ഉണ്ടാവും ഇനി ഇങ്ങനെ മുന്നോട്ടുപോയാല്‍ അപകടമാണ്. ആ ചുവപ്പു വെളിച്ചം പറയുമ്പോള്‍ മെല്ലെപ്പോയി ബ്രേക്ക് പിടിക്കാന്‍ നമ്മള് ശ്രമിക്കാറുണ്ട്. ഈ ഒരു ശ്രമമാണ് നോമ്പ് നമ്മളോട് ആവശ്യപ്പെടുന്നത്.
സാവധാനം പോയി പയ്യെ നിന്ന് ആലോചിക്കാന്‍ സഭ നല്കുന്ന സമയം ജീവിതത്തില്‍ നിസ്സാരതയെ ഓര്മ്മപ്പെടുത്തിക്കൊണ്ടാണല്ലോ നോമ്പ് ആരംഭിച്ചത്. ഞാന്‍ എന്തൊക്കെയോ ആണെന്ന് ഭാവിച്ചു നടക്കുന്നവരാണല്ലോ നമ്മള്. ആ നമ്മളോടു തന്നെയാണ് നീ ഇത്രയ്ക്കുള്ളൂ എന്നു പറഞ്ഞ് ചാരം പൂശുക. മാത്രമല്ല പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം എന്ന ക്രിസ്തീയ പുണ്യങ്ങളിലൂടെ നാം വ്യയം ഒരുക്കിയെടുക്കുന്ന ഒരു മരുഭൂമിയുടെ പരീക്ഷണ അനുഭവത്തിലൂടെ കടന്നുപോകാനും നോമ്പ് നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്. ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ ദൈവഹിതത്തിന് കാതോര്‍ക്കാന്‍ നമ്മുടെ പ്രാര്ത്ഥനയ്ക്കാവണം. അത് മൗനമല്ലാതെ വഴിയില്ല. ശബ്ദം നിറഞ്ഞ ലോകത്തില്‍ നിശബ്ദമായിരിക്കാന്‍, അങ്ങനെ നമ്മെക്കുറിച്ച് ഒന്നു ചിന്തിക്കാന്‍ ഈ കാലഘട്ടത്തില്‍ പറ്റണം. ഉപവാസം ശരീരത്തിന്റെ ആസക്തിക്കുമേലുള്ള ഒരു ചെറുത്തു നില്‍പ്പാണ്. ഇഷ്ടഭക്ഷണത്തോട് മാത്രമല്ല എന്റെ ശരീരത്തിന്റെ സുഖത്തിന്, എന്റെ കാഴ്ചയുടെയും, കേള്‍വിയുടെയും സുഖത്തിന് ഞാന്‍ സ്വരുക്കൂട്ടുന്ന എല്ലാത്തിനോടുമുള്ള No പറച്ചിലാണ് നമുക്ക് വേണ്ടത്. പിന്നെ ദാനധര്‍മ്മം, വെട്ടിപ്പിടിച്ചതും, വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ സ്വരുക്കൂട്ടിയതിനുമെല്ലാം അപരന് കൂടി പങ്കുവയ്ക്കാന്‍ മനസുകാണിക്കണം. എന്ന് പറഞ്ഞു തരുന്നു.
എന്റെ ലാഭത്തിന്റെ കണക്കില്‍ അനേകരുടെ നഷ്ടത്തിന്റെ കണ്ണുനീരുണ്ട് എന്ന് ഓര്‍ത്താല്‍ നന്ന്. ഒടുവിലായി വെളിപാടിന്റെ പുസ്തകം രണ്ടാം അധ്യായം നാലും അഞ്ചും വാക്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ; എങ്കിലും നിനക്കെതിരായി എനിക്കൊന്നു പറയാനുണ്ട്. നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം നീ കൈവെടിഞ്ഞു. അതിനാല്‍ ഏതവസ്ഥയില്‍ നിന്നാണ് അധ:പതിച്ചതെന്ന് ചിന്തിക്കുക. അനുതപിച്ച് ആദ്യത്തെ പ്രവര്‍ത്തികള്‍ ചെയ്യുക. നമുക്ക് നഷ്ടപ്പെട്ട നാം നഷ്ടപ്പെടുത്തിയ ദൈവവുമായുള്ള ആദ്യസ്നേഹം ആ വിശുദ്ധബന്ധം വീണ്ടെടുക്കാനുള്ള ഒരു കാലഘട്ടമായി നമുക്ക് ഈ നോമ്പുകാലത്തെ മാറ്റാം ദൈവം അനുഗ്രഹിക്കട്ടെ.
Related
Related Articles
എന്ന്, സ്വന്തം ചെല്ലാനംതാത്തി… ഒടുക്കത്ത ഒപ്പ്!
എന്റ കൊച്ചേ, കാക്കനാട്ടെ ശേഖരതമ്പ്രാന് ക്ഷോഭം വരണന്ന്. കടലിളകി കലിതുള്ളി കുടിലുകളേം വീടുകളേം കൊളമാക്കി പാഞ്ഞതിന്റെ കദനം പറയാന്‍ തമ്പ്രാന്റെ മാളികവരെ നെഞ്ചുപിടഞ്ഞ് ഓടിയെത്തിയ ചെല്ലാനത്തെ കടലിന്റെ
പൗരത്വത്തിനുമേല്‍ ഉയരുന്ന വെള്ളപ്പാച്ചില്‍
പ്രളയാനുഭവങ്ങളെന്തെന്ന് കേരളക്കരയിലുള്ളവരെ ആരും പഠിപ്പിക്കേണ്ടതില്ല. 2018ല്‍ ഒരാഴ്ചയോളം കലക്കവെള്ളത്തില്‍ കെട്ടിമറിഞ്ഞവരാണ് മലയാളികള്‍ – പ്രളയവും രക്ഷാപ്രവര്‍ത്തനവും പുനര്‍നിര്‍മാണവുമെല്ലാം ഉത്സവമായി കൊണ്ടാടി എന്നു വേണമെങ്കില്‍ പറയാം. പുനര്‍നിര്‍മാണ വേളയില്‍
ദേവസഹായത്തിന്റെ നാമകരണം എന്തേ ഇത്ര വൈകി?
തെക്കന്‍ തിരുവിതാംകൂറിലെ നട്ടാലം ഗ്രാമത്തില്‍ പിറന്ന് കാറ്റാടിമലയില്‍ രക്തസാക്ഷിത്വം വരിച്ച ദേവസഹായം സാര്‍വത്രിക സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് 2022 മേയ് 15ന് ഉയര്‍ത്തപ്പെടുന്നു. ദേവസഹായത്തിന്റെ രക്തസാക്ഷിത്വം