തപസ്സുകാലം രണ്ടാം ഞായര്‍

തപസ്സുകാലം രണ്ടാം ഞായര്‍

First Reading
Genesis 22:1-2,9a,10-13,15-18
Abraham obeyed God and prepared to offer his son, Isaac, as a sacrifice.

Responsorial Psalm
Psalm 116:10,15,16-17,18-19
A prayer of faithfulness to God

Second Reading
Romans 8:31b-34
God’s faithfulness is shown in his offering of his own Son for our salvation.

Gospel Reading
Mark 9:2-10
Jesus is transfigured in the presence of Peter, James, and John.

വചന വിചിന്തനം

രൂപാന്തരീകരണത്തിന്റെ മഹത്വത്തിലേക്കാണ് തപസ്സുകാലത്തിലെ രണ്ടാം ഞായര്‍ നമ്മെ ക്ഷണിക്കുക. ശരീരത്തിന്റെ ബാഹ്യരൂപത്തിലുള്ള മാറ്റത്തെക്കുറിച്ചല്ല രൂപാന്തരീകരണം നമ്മെ പഠിപ്പിക്കുന്നത്, മറിച്ച് ആത്മാവിന്റെ തേജസ്സിനുണ്ടാകേണ്ട മാറ്റത്തിന്റെ ഓര്‍മ്മപ്പെടുത്തലാണത്. താബോര്‍ മലയില്‍, തനിക്ക് പ്രിയപ്പെട്ട മൂന്ന് ശിഷ്യന്മാരോടൊപ്പം നില്‍ക്കുന്ന യേശു രൂപാന്തരപ്പെടുമ്പോള്‍ അവന്റെ മുഖം സൂര്യനേക്കാള്‍ ശോഭയുള്ളതും, വസ്ത്രം തൂവെണ്‍ നിറമായും മാറി. ദൈവപ്രഭ അവനു ചുറ്റും ഉണ്ടാവുകയും ചെയ്യുന്നുണ്ട്. മനുഷ്യനായ ദൈവത്തിന്റെ ദൈവീകത വെളിപ്പെടുത്തപ്പെട്ട താബോര്‍ അനുഭവമാണ് രൂപാന്തരീകരണം. സയന്‍സില്‍, ‘മെറ്റമോര്‍ ഫോസീസ്’ എന്ന പദം ഒരു ജീവിയുടെ വളര്‍ച്ചയെ സൂചിപ്പിക്കുവാനായി ഉപയോഗിക്കാറുണ്ട്. ഉദാഹരണായി പറഞ്ഞാല്‍ ഒരു ലാര്‍വ പുഴുവായും പിന്നീട് പൂമ്പാറ്റയായും മാറുന്ന മഹത്തായ പ്രക്രിയയാണിത്. ജീവികളുടെ ശരീരത്തില്‍ നടക്കുന്ന വകഭേദങ്ങളുടെ രൂപാന്തരീകരണം, ഏറ്റവും നല്ലത് പുറത്തുവരുവാനുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ്.

തപസ്സുകാലത്തില്‍ യേശുവിന്റെ രൂപാന്തരീകരണത്തെക്കുറിച്ചുള്ള ചിന്ത നമ്മുടെ രൂപാന്തരീകരണത്തെക്കുറിച്ചുള്ള ചിന്തയാക്കി മാറ്റണം. തപസ്സുപോലും മാറ്റത്തിനുവേണ്ടിയുള്ള ‘തപം’ ചൂട് പിടിപ്പിക്കലാണല്ലോ. തപസ്സ് അനുഷ്ഠിക്കുന്ന ഒരാള്‍ ശരീരത്തെക്കുറിച്ചല്ല മറിച്ച് ആത്മാവിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ശരീരത്തിന്റെ സുഖങ്ങളെ തപസ്സിന്റെ ചൂടുകൊണ്ട് ഉരുക്കികളഞ്ഞ് ആത്മസാക്ഷാത്കാരവും ഈശ്വരസാക്ഷാത്കാരവും നേടുമ്പോഴാണ് തപസ്സ് യഥാര്‍ത്ഥ തപസ്സാകുന്നത്. ഇവിടെയാണ് രൂപാന്തരീകരണം നടക്കുന്നത്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവു കുറയ്ക്കാന്‍ ലഭിക്കുന്ന അവസരമായിട്ടല്ല മറിച്ച് ആത്മാവിലടിഞ്ഞുകൂടിയ പാപത്തിന്റെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കിട്ടിയ അനുഗ്രഹമായിട്ടാവണം തപസ്സ് അനുഷ്ഠിക്കേണ്ടത്. ഇങ്ങനെയാണ് ജീവിതത്തില്‍ രൂപാന്തരീകരണം ഉണ്ടാവുന്നത്.

ദൈവ സാന്നിധ്യത്തിന്റെ മലമുകളില്‍ എല്ലാ നിയമങ്ങളുടെയും പ്രവചനങ്ങളുടെയും പൂര്‍ത്തീകരണമായ ക്രിസ്തു മോശയ്ക്കും ഏലിയായ്ക്കുമൊപ്പം നില്ക്കുകയാണ്. ഈ കാഴ്ച പോലും ഒപ്പമുണ്ടായിരുന്ന ശിഷ്യന്മാരെ ഭയപ്പെടുത്തുന്നുണ്ട്. ദൈവാനുഭവത്തിന്റെ ഈ അതിപ്രസരം അധികപ്രസംഗമായി പത്രോസിന്റെ വായില്‍ നിന്ന് വരുകയും ചെയ്യും. നമ്മള്‍ ഇവിടെ സുരക്ഷിതരാകയാല്‍ ഇവിടെ ആയിരിക്കുന്നത് നന്ന് എന്ന് അയാള്‍ പറയുകയും ചെയ്യും. പക്ഷെ ഉടനെ നമ്മള്‍ കാണുക വെല്ലുവിളികളുടെ താഴ്‌വരയിലേക്ക് ഇറങ്ങിച്ചെല്ലുന്ന യേശുവിനെയാണ്.

ജീവിത പ്രതിസന്ധികളില്‍ നിന്ന് ഒളിച്ചോടുവാനുള്ള മാര്‍ഗ്ഗമല്ല ആത്മീയത. മറിച്ച് എല്ലാ വെല്ലുവിളികളെയും ദൈവവിളിയായി കാണാനുള്ള അനുഗ്രഹമാണ് ആത്മീയത. അതുകൊണ്ടാണ് രൂപാന്തരീകരണത്തിനുശേഷം മനുഷ്യരുടെ ഇടയിലേക്ക് അവരുടെ പ്രശ്‌നങ്ങളുടെ നടുവിലേക്ക് പോകുന്ന യേശുവിനെ നാം കാണുക.
ഈ തപസ്സുകാലം നമ്മെ മെരുക്കുന്നതോടൊപ്പം അപരനെ ഒരുക്കുന്നതിലും ശ്രദ്ധ കാണിക്കണം എന്ന സന്ദേശം നമുക്ക് നല്കുന്നുണ്ട്. ശരീരത്തിന്റെ ഇഷ്ടങ്ങളോടെല്ലാം  ഇഷ്ടക്കേടുകാണിച്ച് സ്വയം മെരുക്കണം. ആദ്യ വായനയില്‍ അങ്ങനെയുള്ള ഒരു മനുഷ്യനെ നാം കണ്ടുമുട്ടും. അബ്രഹാം തന്റെ ഏകമകനെ ദൈവത്തിന് ബലിയര്‍പ്പിക്കാന്‍ പറയുമ്പോള്‍ പറ്റില്ല എന്നു പറയാന്‍ നൂറ്റൊന്ന് കാരണങ്ങള്‍ ഉണ്ടായിട്ടും തള്ളിപ്പറഞ്ഞ് പിന്‍തിരിഞ്ഞു നടക്കാന്‍ അവസരമുണ്ടായിട്ടും തന്റെ ഇഷ്ടത്തെ ദൈവത്തെ പ്രതി ഇഷ്ടക്കേടുകളാക്കി മാറ്റി ദൈവം പറഞ്ഞതു കേള്‍ക്കാന്‍ മനസ്സുകാണിച്ചപ്പോള്‍ ജനതകളുടെ പിതാവായി അബ്രഹാം മാറി. അതിനേക്കാള്‍ ഉപരി അവനിലൂടെ ഒരു ജനത മുഴുവന്‍ അനുഗ്രഹിക്കപ്പെട്ടവരായി മാറി. അബ്രഹാം ഒരു അനുഗ്രഹമായി മാറി.
പ്രിയപ്പെട്ടവരെ പുഴുവിന് പൂമ്പാറ്റയിലേക്കുള്ള ദൂരത്തിന്റെ പേരാണ് രൂപാന്തരീകരണം. എല്ലാ കുറവുകളും ബലഹീനതകളോടും കൂടിയ ഞാനെന്ന മനുഷ്യന് ക്രിസ്തുവിലേക്കുള്ള ദൂരത്തിന്റെ പേരാണ് രൂപാന്തരീകരണം ഈ തപസ്സുകാലത്തില്‍ ക്രിസ്തു നമ്മില്‍ രൂപപ്പെടട്ടെ.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക



Related Articles

ഫോര്‍ട്ട്‌കൊച്ചി സാന്താക്രൂസ് സ്‌കൂളില്‍ സ്മാര്‍ട്ട് കംപ്യൂട്ടര്‍ ലാബ് ആരംഭിച്ചു

കൊച്ചി: പെണ്‍കുട്ടികളിലെ അന്തര്‍ലീനമായ ശക്തി തിരിച്ചറിഞ്ഞ് അവരെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഗൈഡ്‌സിന്റെ പ്രവര്‍ത്തനം ഫോര്‍ട്ട്‌കൊച്ചി സാന്താക്രൂസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. കൊച്ചി കോര്‍പറേഷന്‍

കെആര്‍എല്‍സിസി എന്നാല്‍

  കേരളത്തിലെ ലത്തീന്‍ രൂപതകളെയും സംഘടനകളെയും പ്രസ്ഥാനങ്ങളെയും ഏകോപിക്കുന്ന സമിതിയാണ് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി). 2002 മെയ് 24ന് ആരംഭംകുറിച്ച കെആര്‍എല്‍സിസി ലത്തീന്‍

മോഹന്‍ലാലിനെതിരെ വ്യാജപ്രചരണം

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിനെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പോലീസ്. മോഹന്‍ലാലിന്റെ സിനിമയിലെ ദൃശ്യം ഉള്‍പ്പെടുത്തി തിരുവനന്തപുരം സ്വദേശി ‘മോഹന്‍ലാല്‍ കൊറോണ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*