തമിഴ്നാട് അതീവ ജാഗ്രതയില്‍

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതി തീവ്ര ചുഴലിക്കാറ്റായ നിവാര്‍ ഇന്ന് രാത്രി 8നും 12നിമിടയില്‍ കരയില്‍ കടക്കാനിരിക്കെ തമിഴ്നാടും പുതുച്ചേരിയും അതീവ ജാഗ്രതയില്‍. അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നാണ് ഐഎംഡി വ്യക്തമാക്കുന്നത്.മണിക്കൂറില്‍ 120-145 കിലോമീറ്റര്‍ വേഗതയിലാണ് നിവാര്‍ തീരംതൊടുകയെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം വിലയിരുത്തി.
ഇതേ തുടര്‍ന്ന് തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുകയാണ്. ചെന്നൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്തമഴയാണ് . താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പുതുച്ചേരിയിലെ കാരയ്ക്കാല്‍ മുതല്‍ തമിഴ്നാട്ടിലെ മഹാബലിപുരം വരെയുള്ള 250 കിലോമീറ്റര്‍ കടലോര മേഖലയിലാകും കാറ്റ് കര തൊടുക.മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തമിഴ്നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.
തമിഴ്നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലുള്ളവര്‍ അതീവജാഗ്രതാ പാലിക്കണം. വിവിധ തീരദേശ മേഖലയിലുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പേകരുതെന്നും, തീരദേശ മേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രതാ നിര്‍ദശമുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി ട്രെയ്ന്‍-വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 24 ട്രെയ്നുകളാണ് നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കിയത്. 26 വിമാനസര്‍വീസുകളും റദ്ദാക്കി.
പുതുച്ചേരിയിലെ കാരക്കലില്‍ നിന്ന് മത്സ്യ ബന്ധനത്തിനു പോയ ഒന്‍പതു ബോട്ടുകള്‍ കാണാതായി. ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടുകളാണ് കാണാതായത്.ഒന്‍പത് ബോട്ടുകളിലായി അന്‍പതിലേറെ മത്സ്യത്തൊഴിലാളികളാണ് കടലിലേക്ക്പോയതെന്നാണ് വിവരം.
Related
Related Articles
ചെല്ലാനത്തിനായ് ഡോക്ടറും മരുന്നും പരിപാടി ആരംഭിച്ചു….
പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി കെ. ആർ. എൽ. സി. സി, കൊച്ചി രൂപതാ ഫാമിലി അപ്പോസ്തലേറ്റ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ ചെല്ലാനം കണ്ടെയ്മെൻ്റ് പ്രദേശവാസികൾക്കായ് നടപ്പാക്കുന്ന ഡോക്ടറും
ഉത്തമമായ നിയമത്തിന് ഉന്നതമായ ധാര്‍മിക മൂല്യങ്ങള്‍ വേണം
വിവാഹബന്ധത്തിന് പുറത്ത് സ്ത്രീ പങ്കാളി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെ പ്രതിയാകുന്ന പുരുഷനെ ഉള്‍പ്പെടുത്തി ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പുകള്‍ റദ്ദുചെയ്ത് പരമോന്നത കോടതി നടത്തിയ വിധി പ്രസ്താവം മാധ്യമങ്ങള്‍ വാര്‍ത്താ
സംസ്ഥാനത്ത് രണ്ടാമത്തെ കൊവിഡ് മരണം
തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് കൊവിഡ്-19 ബാധിച്ച രോഗി മരിച്ചു. മാര്‍ച്ച് 13 നാണ് ഇദ്ദേഹത്തിന് രോഗലക്ഷണമുണ്ടായത്. പോത്തന്‍കോട് വാവരമ്പത്തുള്ള മുന്‍ എസ്ഐ അബ്ദുള്‍ അസീസാണ് (68) ഇന്നു