തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

എറണാകുളം: വരാപ്പുഴ അതിരൂപത സാമൂഹികസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രളയ പുനരധിവാസ പുനരുദ്ധാരണ പ്രവര്‍ത്തനമായ ‘കൂടാം.. കൂടൊരുക്കാന്‍’ കര്‍മ പദ്ധതിയുടെ രണ്ടാം ഘട്ടമായി 100 സ്വയം തൊഴില്‍ സംരംഭകര്‍ക്ക് തയ്യല്‍ മെഷീനുകള്‍ നല്‍കി. വിതരണോദ്ഘാടനം വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു. തയ്യല്‍തൊഴില്‍ ഉപജീവനമാക്കിയ പ്രളയബാധിത കുടുംബങ്ങള്‍ക്കാണ് മെഷീനുകള്‍ നല്‍കിയത്. കടമക്കുടി, വരാപ്പുഴ, ചേരാനെല്ലൂര്‍, ആലങ്ങാട് എന്നീ പഞ്ചായത്തുകളിലേയും ഏലൂര്‍, ആലുവ മുനിസിപ്പാലിറ്റികളിലേയും തയ്യല്‍ തൊഴിലാളികളാണ് ഭൂരിപക്ഷം ഗുണഭോക്താക്കളും. ഇഎസ്എസ്എസ് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിംഗര്‍ മെഷീന്‍ പ്രൈവറ്റ് ലിമിറ്റഡ് റീജ്യണല്‍ മാനേജര്‍ ശ്രീകുമാര്‍ തയ്യല്‍ മെഷീന്റെ ഉപയോഗത്തെകുറിച്ചും, കേടുപാടുകള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ചും വിശദീകരിച്ചു. പുതിയ ഭവനങ്ങളുടെ നിര്‍മാണവും, ഭാഗികമായി തകര്‍ന്ന ഭവനങ്ങളുടെ പുനരുദ്ധാരണവും, പ്രളയബാധിതപ്രദേശങ്ങളില്‍ സ്വയംതൊഴില്‍ പരിശീലനവും, ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായവും അടക്കം നിരവധി കര്‍മപദ്ധതികളുമായി മുന്നോട്ടുപോകുകയാണ് ഇഎസ്എസ്എസ്.


Tags assigned to this article:
ESSSverapoly

Related Articles

ഭാവി-ഭൂത സമ്മേളിത ആഗമനകാലം

സഭയുടെ ആരാധനാക്രമ പഞ്ചാംഗത്തിലെ ആദ്യഘട്ടമാണ് ആഗമനകാലം. ആരാധനാവര്‍ഷത്തെ പല ഘട്ടങ്ങളായി തിരിച്ചിരിക്കുന്നതില്‍ ആഗമനകാലത്തിനും നോമ്പുകാലത്തിനും പെസഹാക്കാലത്തിനും tempus forte- എന്ന വിശേഷണം നല്കിയിരിക്കുന്നു. ഈ ലത്തീന്‍ പ്രയോഗത്തിന്റെ അര്‍ഥം

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

ജോജോ ഡോക്ടര്‍ തുറന്ന നന്മയുടെ വഴികള്‍

      ഷാജി ജോര്‍ജ് പൊതിച്ചോറ് ഏറ്റുവാങ്ങുമ്പോള്‍ ദിവസങ്ങളായി ഒരു തരി ഭക്ഷണം പോലും കഴിക്കാത്ത കടത്തിണ്ണയിലെ വൃദ്ധന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ധാരയായി ഒഴുകി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*