തായ്ലൻഡ് ഗുഹയിൽനിന്നും രക്ഷപ്പെട്ട 11 കുട്ടികൾ ബുദ്ധമതം സ്വീകരിക്കും; കോച്ച് ബുദ്ധഭിക്ഷുവായി അഭിഷേകം ചെയ്യപ്പെടും

ഗുഹയിൽനിന്നും രക്ഷപ്പെട്ട കോച്ചും ഫുട്ബോൾ ടീമും ആഗോളശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിൻറെ നന്ദിസൂചകമായി ഫുട്ബോൾ ടീമിലെ 11 പേരും ബുദ്ധമതം സ്വീകരിക്കുവാൻ തീരുമാനിച്ചു കോച്ച് ഇക്കാപോൾ ഷാന്തവോങ്നെ ബുദ്ധ ക്ഷേത്രത്തിലെ പുരോഹിതനായി ഉയർത്തുമെന്നും റൈയി പ്രോവിൻസിലെ പി.ആർ.ഒ അറിയിച്ചു. രക്ഷപ്പെട്ട കുട്ടികളും, കോച്ചും ചിയാങ് പ്രോവിൻസിലെ ബുദ്ധ ക്ഷേത്രത്തിലെത്തി രക്ഷപ്പെട്ടതിന് നന്ദിസൂചകമായി കാഴ്ചകളും, സമർപ്പണങ്ങളും ബുദ്ധപ്രതിമയ്ക്ക് മുന്നിൽ നടത്തി. തായ്ലാൻഡിലെ 90% ആളുകളും ബുദ്ധമത വിശ്വാസികളാണ് രക്ഷപ്പെട്ട കുട്ടികളിൽ ഒരാൾ ക്രൈസ്തവനാണ് അദ്ദേഹം സ്വന്തം വിശ്വാസത്തിൽ നിലനിൽക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ബുദ്ധമതം സ്വീകരിക്കുന്നതിന്റെ ഭാഗമായി 11 കുട്ടികളും ശിരസ്സ് മുണ്ഡനം ചെയ്യുകയും, 9 ദിവസം ക്ഷേത്രത്തിൽ സന്യാസികളോടൊപ്പം താമസിക്കുകയും ചെയ്യും. കാഴ്ച സമർപ്പണം ചെയ്യുവാനായി കുട്ടികൾ ക്ഷേത്രത്തിലെത്തിയത് ലളിതമായ വെള്ളവസ്ത്രം ധരിച്ചാണ്. ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾ ഫേസ്ബുക്കിലൂടെ സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. തായ്ലൻഡിലെ ആചാരമനുസരിച്ച ജീവിതകാലത് ഒരു പ്രാവിശ്യമെങ്കിലും ബുദ്ധമത സേവനം നിർബന്ധമാണ്.
Related
Related Articles
നെടുമ്ബാശ്ശേരിയില്‍ വെടിയുണ്ട നിറച്ച പിസ്റ്റളുമായി യുഎസ് പൗരന് പിടിയില്‍
കൊച്ചി: വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ പേരെസ് ടാസെ പോള്‍ എന്നയാളെയാണ് സുരക്ഷാഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ പിടികൂടിയത്. കൊച്ചി
സീ യൂ സൂണ്‍
പറയാനുദ്ദേശിച്ച കാര്യങ്ങള്‍ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഫോര്‍മാറ്റില്‍ കൃത്യമായി പറഞ്ഞു പോകുന്ന ഒരു ചിത്രമാണിത്. ഒരു പൂര്‍ണ സ്ക്രീന്‍ ബേസ്ഡ് ചിത്രം, അതും റിയലിസ്റ്റിക് ആയ പ്രൊഡക്ഷന്‍
സഭയിലെ സഹനകാലം കടന്നുപോകും – ബിഷപ് ഡോ. ജോസഫ് കരിയില്‍
എറണാകുളം: െ്രെകസ്തവ സന്യാസത്തിലെയും സഭയിലെയും സഹനകാലങ്ങള്‍ കടന്നുപോകുമെന്നും എല്ലാവരും ഒരുപോലെ ശോഭിക്കുന്ന നല്ല നാളെ രൂപപ്പെടുമെന്നും ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍