Breaking News

താലികെട്ടിനു ശേഷം അനുവും ആൽബിയും എത്തി രക്തദാനത്തിനായി

താലികെട്ടിനു ശേഷം അനുവും ആൽബിയും എത്തി രക്തദാനത്തിനായി

കാര കർമല മാതാ പള്ളിയിലെ യുവജനങ്ങളുടെ നേതൃത്ത്വത്തിൽ എറണാകുളം ലൂർദ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നവദമ്പതികൾ കല്യാണ മണ്ഡപത്തിൽ നിന്നും രക്തദാനം നടത്താൻ എത്തി. കാര പള്ളിയിലെ യുവജനങ്ങളുടെ കൂട്ടായ്മയിൽ പിറന്ന ആശയമാണ് സൗജന്യ രക്തദാന ക്യാമ്പ് ഒത്തിരിയേറെ യുവജനങ്ങൾ എന്നും പള്ളി അങ്കണത്തിൽ കളിക്കാനായി ഒത്തുചേരാറുണ്ട് അവരുടെ ആശയമാണ് രക്തദാന ക്യാമ്പ് ആയി പരിണമിച്ചത് യുവജനങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും കൂട്ടായ പ്രവർത്തനങ്ങളും എന്നും നില നിൽക്കാൻ ഇതുപോലുള്ള പ്രവർത്തനങ്ങൾ ഇടയാകാറുണ്ട്. രക്തദാന ക്യാമ്പ് ഏറ്റവും കൗതുകമായത്‌ ഇന്ന് വിവാഹിതരായ അനുവും ഭാര്യ ആൽബിയും രക്തദാനം നടത്താനായി പള്ളി അങ്കണത്തിലെ ക്യാമ്പിലേക്ക് കടന്നു വന്നു. യുവജന കൂട്ടായ്മയിലെ അനുവും നേഴ്‌സ് ആയ ആൽബിയും ഈ ആശയം മുന്നോട്ടുവച്ചപ്പോൾ സന്തോഷത്തോടെ മുന്നോട്ടു വരുകയായിരുന്നു.


Related Articles

ഉള്‍ക്കാമ്പും ദാര്‍ശനിക ലാവണ്യവും – ബോണി തോമസ്

ഇന്ത്യ സ്വതന്ത്ര്യമാകുന്നതിന് ഒരു കൊല്ലം മുമ്പ് എറണാകുളം കായലിലെ മുളവുകാട് ദ്വീപിലെ പോഞ്ഞിക്കരയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ മുമ്പില്‍ ഒരു ദിവസം രാവിലെ വിശ്വാസികള്‍ തടിച്ചുകൂടി. അവര്‍

തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച വരെ ബാലരാമപുരം ഫൊറോന ആദരിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ബാലരാമപുരം ഫൊറോനയിലെ അംഗങ്ങളെ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ബാലരാമപുരം സോണൽ സമിതി ആദരിച്ചു. ജനപ്രതിനിധികൾ വെരി. റവ. ഫാ. ഷൈജു

കൊറോണ രോഗി ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു

ബംഗളുരു: ചികിത്സയിലിരുന്ന കൊറോണ രോഗി ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം. ഡയാലിസിസ് ഉള്‍പ്പടെയുള്ള ചികിത്സ നടത്തിവന്നിരുന്ന രോഗിയായിരുന്നു ഇയാള്‍.എന്നാല്‍ ഇയാള്‍ക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*