തിരഞ്ഞെടുപ്പ് ഫലം മൊബൈല്‍ ആപ്പിലൂടെ അറിയാം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം മൊബൈല്‍ ആപ്പിലൂടെ അറിയാം. 16 ന് രാവിലെ എട്ടുമണി മുതല്‍ വാര്‍ഡ് തലം മുതല്‍ സംസ്ഥാനതലം വരെയുള്ള ലീഡ് നില തടസങ്ങളില്ലാതെ അറിയാന്‍ ക്രമീകരണം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
സംസ്ഥാന, ജില്ലാ, കോര്‍Aപ്പറേഷന്, നഗരസഭ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തില്‍ സീറ്റുകളുടെ എണ്ണവും ലീഡ് നിലയും ആപ്പിലൂടെ അറിയാനാകും. തിരക്ക് കൂടിയാലും ആപ്പില്‍ ഫലങ്ങളറിയുന്നതില് തടസം വരാതിരിക്കാന്‍ ഓട്ടോ സ്കെയിലിങ്ങ് സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം 25 ലക്ഷം പേരാണ് പി.ആര്.ഡി ലൈവ് ആപ്പിലൂടെ അറിഞ്ഞത്.
ഇന്‍ഫോര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ പി.ആര്.ഡി ലൈവ് ആപ്പ് ഗൂഗിള്‍ പ്ളേ സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
അസംഘടിതരായി തുടരുന്ന വില്പന – വിപണന മേഖലയിലെ ജീവനക്കാർ
കേരളത്തിലെ തൊഴിൽ മേഖലയിൽ അസംഘടിതരായ ഒരു വിഭാഗമാണ് വില്പന – വിപണന മേഖലയിലെ ജീവനക്കാർ സാധാരണ ഭാഷയിൽ പറഞ്ഞാൽ ബാഗും തോളിലിട്ട് കിലോമീറ്ററുകൾ സഞ്ചരിക്കുന്ന എക്സിക്യൂട്ടീവുകൾ, ഒരു
ആത്മധൈര്യം വീണ്ടെടുക്കുന്നതെങ്ങനെ?
എങ്ങനെയാണ് നമ്മില്‍ തന്നെയുള്ള ധൈര്യവും ഉറപ്പും നമ്മില്‍ നിന്ന് ചോര്‍ന്നുപോകുന്നത്? ചെറുപ്രായം മുതല്‍ കേട്ടുപോരുന്ന വിമര്‍ശനങ്ങളും തിരുത്തലുകളും ഒരു കാരണമായേക്കാം. ഓരോ വ്യക്തിയും ജീവിതം തുടങ്ങുന്നത് ഞാന്‍
കൊവിഡ് പ്രതിരോധത്തിന് കരുതലായി കാവുങ്കലില്‍ എട്ടു ഡോക്ടര്‍മാര്‍ കൂടി
ആലപ്പുഴ: മഹാമാരിയുടെകാലത്ത് കാവുങ്കല്‍ ഗ്രാമം എട്ടു ഡോക്ടര്‍മാരെകൂടി സംഭാവന ചെയ്തു. ‘ഡോക്ടര്‍മാരുടെ ഗ്രാമം’ എന്നറിയപ്പെടുന്ന കാവുങ്കലില്‍ ഇപ്പോള്‍ അമ്പതിലേറെ ഡോക്ടര്‍മാരുണ്ട്. കാവ്യ സുഭാഷ്, ഗോപീകൃഷ്ണന്, ആദര്‍ശ് അശോക്,