തിരുനാള്‍ ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കണം -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

തിരുനാള്‍ ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കണം -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: പ്രളയദുരന്തത്തിനുശേഷം അതിജീവനത്തിന്റെ ഭാഗമായി വരാപ്പുഴ അതിരൂപതയില്‍ തിരുനാള്‍ ആഘോഷങ്ങളും ജൂബിലി ആഘോഷങ്ങളും തീര്‍ത്തും ലളിതമായി നടത്തണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഇടയലേഖനത്തിലൂടെ നിര്‍ദ്ദേശം നല്‍കി. ഈ വര്‍ഷത്തെ വല്ലാര്‍പാടം കാല്‍നട തീര്‍ഥാടനവും മരിയന്‍ കണ്‍വെന്‍ഷനിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആരാധനക്രമം അനുസരിച്ചുള്ള ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. ജ്ഞാനസ്‌നാനം, ആദ്യകുര്‍ബാന സ്വീകരണം, മനസമ്മതം, വിവാഹം, തിരുപ്പട്ട സ്വീകരണം, നിത്യവ്രതവാഗ്ദാനം മുതലായവ തികച്ചും ലളിതമായി നടത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു. ഇത്തരത്തില്‍ സ്വരൂപിക്കുന്ന തുക പ്രളയബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണം. അതിന്റെ ഭാഗമായി നേരത്തെ അതിരൂപതയിലെ വൈദികര്‍ തങ്ങളുടെ ഒരു മാസത്തെ അലവന്‍സ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്നു.
രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായും അതിനുശേഷവും എല്ലാ മേഖലകളിലും വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുകയും നാനാജാതി മതസ്ഥര്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഇടയലേഖനത്തില്‍ നന്ദി രേഖപ്പെടുത്തി. അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രളയബാധിത പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നാനാജാതി മതസ്ഥരായ 25,000 കുടുംബങ്ങള്‍ക്കായി അരി, പലവ്യ
ഞ്ജനം എന്നിവ ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തിരുന്നു. ദുരിതാശ്വാസ പ്ര
വര്‍ത്തനങ്ങളുടെ ഭാഗമായി 212 ക്യാമ്പുകളിലേക്ക് ഭക്ഷണം, മരുന്ന്, പായ, അരി, പലവ്യഞ്ജനം, കുടിവെള്ളം, വസ്ത്രങ്ങള്‍ എന്നിവ എ
ത്തിച്ചു നല്‍കിയതിന് പുറമെയാണിത്.
വല്ലാര്‍പാടം തീര്‍ഥാടനത്തില്‍ രണ്ടുഭാഗത്തുനിന്നുമുള്ള കാല്‍നട ജപമാലയാത്ര ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ സെപ്തംബര്‍ വൈകിട്ട് 4.30ന് വല്ലാര്‍പാടം ബസിലിക്ക പള്ളിയില്‍ തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹദിവ്യബലി ഉണ്ടായിരിക്കും. തുടര്‍ന്ന് അടിമസമര്‍പ്പണവും നടക്കും. ഇതില്‍ സംബന്ധിക്കുന്നതിനായി സാധിക്കുന്ന എല്ലാവര്‍ക്കും വല്ലാര്‍പാടം ബസിലിക്കയില്‍ നേരിട്ട് എത്തിച്ചേരാവുന്നതാണ്. അതിന് സഹായകമായ രീതിയില്‍ ഇടവകകളില്‍ ഉച്ചകഴിഞ്ഞുള്ള തിരുക്കര്‍മങ്ങളും മറ്റു പരിപാടികളും ഒഴിവാക്കുന്നത് ഉചിതമായിരിക്കും. ആഘോഷമായ പന്തലും മറ്റു സജ്ജീകരണങ്ങളും ഒരുക്കുന്നില്ല. ഇതിനുവേണ്ടിയെല്ലാം ചിലവാക്കേണ്ടിയിരുന്ന തുക ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. നമ്മള്‍ എല്ലാവരും അന്യോന്യം കൈത്താങ്ങാകണം. കരുണയുടെ മുഖമുള്ള ദൈവം ഈ മഹാപ്രളയത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും പൂര്‍വ്വസ്ഥിതി കൈവരിക്കാന്‍ നിശ്ചയമായും അനുഗ്രഹിക്കും. അതിനായി നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാനും, അലിവോടെ പ്രവര്‍ത്തിക്കാനും ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.


Related Articles

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍-കോടിയേരി

തിരുവനന്തപുരം: വിവരശേഖരണ വിഷയത്തില്‍ വലിയ പ്രചാരവേലയാണ് പ്രതിപക്ഷം നടത്തുന്നതെന്നും ഇതില്‍ ഒരടിസ്ഥാനവുമില്ലെന്നാണ് പാര്‍ട്ടിവിലയിരുത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതിലുപരിയായി സര്‍ക്കാരിനേയും

പറയാനുണ്ട് ചിലത്

  അഡ്വ. ഫ്രാന്‍സി ജോണിന്റെ 32 ലേഖനങ്ങളുടെ സമാഹാരമാണ് @പറയാനുണ്ട് ചിലത്.’ ഗ്രന്ഥശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളെക്കുറിച്ച് ഗ്രന്ഥകാരന് പറയാനുള്ള, പ്രസക്തവും സുചിന്തിതവുമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളുമാണ്

കൊച്ചി തഹസിൽദാർ കെ. വി.അംബ്രോസിനെയും ഡോ.ജസ്റ്റിൻ റിബെല്ലോയെയും ആദരിച്ചു

കൊച്ചി രൂപത കെഎൽസിഎ വാർഷിക ജനറൽ കൗൺസിലിൽ കൊച്ചി തഹസിൽദാർ കെ. വി.അംബ്രോസിനെയും അക്വിനാസ് കോളേജിലെ പ്രൊഫസർ ഡോ.ജസ്റ്റിൻ റിബെല്ലോയെയും ആദരിച്ചു. പ്രളയദുരന്തത്തിൽ നടത്തിയ സ്തുത്യർഹമായ സേവനങ്ങൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*