Breaking News

തിരുവനന്തപുരം അതിരൂപതയില്‍ സമര്‍പ്പിതര്‍ക്കായുള്ള ദിവസം ആചരിച്ചു

തിരുവനന്തപുരം അതിരൂപതയില്‍ സമര്‍പ്പിതര്‍ക്കായുള്ള ദിവസം ആചരിച്ചു

തിരുവനന്തപുരം: അതിരൂപതയില്‍ സേവനമനുഷ്ഠിക്കുന്ന വിവിധ സമര്‍പ്പിത സഭകളുടെ സംഗമം തിരുവനന്തപുരം സെന്റ് ജോസഫ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ നടന്നു. ഫ്രാന്‍സിസ് പാപ്പയുടെ ”ആനന്ദിച്ച് ആഹ്ലാദിക്കാം” എന്ന അപ്പസ്‌തോലിക പ്രബോധനത്തിന്റെ അടിസ്ഥാനത്തില്‍ റവ. ഡോ. ലോറന്‍സ് കുലാസ് ക്ലാസ് നയിച്ചു.
മഹാവിശുദ്ധരുടെ ജീവിതവഴികള്‍ കണ്ട് അതൊന്നും തനിക്കു പറ്റില്ലെന്നു അമ്പരക്കേണ്ടതില്ലെന്നും എല്ലാവര്‍ക്കും അവരവരുടേതായ വഴികളിലൂടെ വിശുദ്ധരാകാമെന്നും പാപ്പ ധൈര്യപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എത്തിപ്പിടിക്കാന്‍ കഴിയില്ലെന്നു തോന്നുന്ന വിശുദ്ധ മാതൃകകള്‍ കണ്ടു നാം നിരാശപ്പെടാന്‍ പാടില്ല. അതു പകര്‍ത്താനല്ല വിളിക്കപ്പെട്ടിരിക്കുന്നത്. അവരവര്‍ക്കുവേണ്ടി ഉദ്ദേശിച്ചിട്ടില്ലാത്ത ചിലത് അനുകരിക്കാന്‍ പ്രത്യാശയില്ലാതെ ശ്രമിക്കുന്നതിനേക്കാള്‍ പ്രധാനം ഓരോ വിശ്വാസിയും സ്വന്തം പാത വിവേചിച്ചറിയുകയാണ്. നാം എവിടെയായിരുന്നാലും സ്‌നേഹത്തിലധിഷ്ഠിതമായ ജീവിതം നയിക്കുകയും എല്ലാറ്റിലും സാക്ഷ്യം വഹിക്കുകയും ചെയ്യണമെന്ന് റവ. ഡോ. ലോറന്‍സ് കുലാസ് പറഞ്ഞു.
ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
സമര്‍പ്പിതര്‍ സഭയുടെ അവിഭാജ്യ ഘടകമാണ്. അവരുടെ സേവനം വലിയ മുതല്‍ക്കൂട്ടാണ്-ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു.


Related Articles

തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ല-മുഖ്യമന്ത്രി പിണറായി വിജയൻ

തീരനിയന്ത്രണ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ  തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ലെന്നും യാതൊരു  ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ ജനസമൂഹത്തിൻ്റെ ആശങ്കകൾ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ സന്ദർശിച്ച

പാരിസ്ഥിതിക പാപവും മരട് പ്രായശ്ചിത്തവും

നമ്മുടെ പൊതുഭവനമായ ഭൂമിക്കും സഹജീവികള്‍ക്കും വരുംതലമുറയ്ക്കും പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനുമെതിരെ പ്രവൃത്തിയാലും ഉപേക്ഷയാലും ചെയ്തുപോയ അപരാധങ്ങളെക്കുറിച്ച് മനസ്തപിക്കുന്നത് പാരിസ്ഥിതിക പരിവര്‍ത്തനത്തിനും ആഴത്തിലുള്ള ആത്മപരിവര്‍ത്തനത്തിനുതന്നെയും ഇടയാക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ പഠിപ്പിക്കുന്നുണ്ട്.

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങി: വീഡിയോ കാണാം

വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനം പറന്നിറങ്ങി. കണ്ണൂർ വിമാനത്താവളത്തിലെ ടെലി കമ്മ്യൂണിക്കേഷൻ സിസ്റ്റം പരിശോധനയാണ് ഇതോടെ പൂർത്തിയായിരിക്കുന്നത്. ആവേശകരമായ സ്വീകരണമാണ് ആദ്യ വിമാനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*