തിരുവനന്തപുരം അതിരൂപതയില്‍ ഒമ്പത് നവവൈദികര്‍

തിരുവനന്തപുരം അതിരൂപതയില്‍ ഒമ്പത് നവവൈദികര്‍

തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതയില്‍ ഒമ്പത് ഡീക്കന്മാര്‍ വൈദികപട്ടം സ്വീകരിച്ചു. പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തിലായിരുന്നു പൗരോഹിത്യസ്വീകരണകര്‍മം. ഫാ. പ്രമോദ് സേവിയര്‍, ഫാ. ഫ്രാന്‍സിസ് സഹായം, ഫാ. നിതേഷ് വിന്‍സന്റ്, ഫാ. റോബിന്‍ ബി, ഫാ. ടിനു ആല്‍ഫിന്‍ സേവ്യര്‍, ഫാ. വിനീത് പോള്‍, ഫാ. എബിന്‍ സ്റ്റാന്‍ലി, ഫാ. ജോമി ജോസഫ് ഒസിഡി, ഫാ. ലിബിന്‍ പൗലോസ് എസ് സിജെ എന്നിവരാണ് പൗരോഹിത്യം സ്വീകരിച്ചത്. ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച തിരുകര്‍മങ്ങളില്‍ സഹായമെത്രാന്‍ ബിഷപ് ഡോ. ക്രിസ്തുദാസും അതിരൂപതയിലെ നിരവധി വൈദികരും സന്ന്യസ്തരും അല്മായരും പങ്കുകൊണ്ടു.

വലിയതുറ ഇടവകയില്‍ സേവ്യറിന്റെയും അമല റാണിയുടെയും മകനാണ് ഫാ. പ്രമോദ് സേവ്യര്‍. 2009-ല്‍ സെന്റ് വിന്‍സെന്റ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനം ആലുവ കാര്‍മല്‍ഗിരി സെമിനാരിയിലും റീജന്‍സി ബിഷപ്സ് ഹൗസിലും നടത്തി. പുത്തന്‍തോപ്പ് ഇടവകയില്‍ ഡീക്കനായി ശുശ്രൂഷ ചെയ്തു.

പാളയം ഇടവകയില്‍ സഹായം-റോസ് മേരി ദമ്പതികളുടെ മകനാണ് ഫാ. ഫ്രാന്‍സിസ് സഹായം. 2006-ല്‍ സെന്റ് വിന്‍സെന്റ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തത്ത്വശാസ്ത്ര പഠനം ആലുവ കാര്‍മല്‍ഗിരി സെമിനാരിയിലും റീജന്‍സി ബിഷപ്സ് ഹൗസിലും ദൈവശാസ്ത്ര പഠനം നെതര്‍ലന്‍ഡ്സ് റൂര്‍മൂണ്ട് രൂപതയിലെ നേള്‍ദുക്ക് സെമിനാരിയിലും പൂര്‍ത്തിയാക്കി. നെതര്‍ലന്‍ഡ്സില്‍ ഡീക്കന്‍ ശുശ്രൂഷ നിര്‍വഹിച്ചു.

നീരോടി ഇടവകയിലെ വിന്‍സെന്റിന്റെയും ഗ്ലാഡിയുടെയും മകനാണ് ഫാ. നിതേഷ് വിന്‍സന്റ്. 2009-ല്‍ സെന്റ് വിന്‍സെന്റ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനം ആലുവ കാര്‍മല്‍ഗിരി സെമിനാരിയിലും റീജന്‍സി സെന്റ് ജോസഫ് സ്‌കൂളിലും ഡീക്കന്‍ ശുശ്രൂഷ തൂത്തൂര്‍ ഇടവകയിലും ചെയ്തു.

അഞ്ചുതെങ്ങ് ഇടവകയില്‍ ഡേയുടെയും ജെനോവയുടെയും മകനാണ് ഫാ. റോബിന്‍ ബി. 2009-ല്‍ സെന്റ് വിന്‍സെന്റ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനം ആലുവ കാര്‍മല്‍ഗിരി സെമിനാരിയിലും റീജന്‍സി ലിറ്റില്‍ ഫ്ളവര്‍ ഫുട്ബോള്‍ അക്കാദമിയിലും ഡീക്കന്‍ ശുശ്രൂഷ തുമ്പ ഇടവകയിലും നിര്‍വഹിച്ചു.

കൊല്ലംകോട് ഇടവകയിലെ ആല്‍ബിന്‍ സേവ്യറിന്റെയും പൗളിന്‍ ഷാലറ്റിന്റെയും മകനാണ് ഫാ. ടിനു ആല്‍ബിന്‍ സേവ്യര്‍. 2006-ല്‍ സെമിനാരിയില്‍ ചേര്‍ന്നു. തത്ത്വശാസ്ത്ര പഠനം ആലുവ കാര്‍മല്‍ഗിരി സെമിനാരിയിലും റീജന്‍സി ഒഎസ്എസ്എസിലും ദൈവശാസ്ത്ര പഠനം മംഗലാപുരം സെന്റ് ജോസഫ് ഇന്റര്‍ഡയോസിസന്‍ സെമിനാരിയിലും പൂര്‍ത്തിയാക്കി. ഡീക്കന്‍ ശുശ്രൂഷ ചെറിയതുറ ഇടവകയില്‍ നിര്‍വഹിച്ചു.

പുല്ലുവിള ഇടവകയിലെ പോള്‍-അല്‍ഫോന്‍സ ദമ്പതിമാരുടെ മകനാണ് ഫാ. വിനീത് പോള്‍. 2009-ല്‍ സെമിനാരിയില്‍ ചേര്‍ന്നു. തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനം ആലുവ കാര്‍മല്‍ഗിരി സെമിനാരിയിലും റീജന്‍സി വിശ്വപ്രകാശ് സ്‌കൂളിലും ഡീക്കന്‍ ശുശ്രൂഷ പള്ളിത്തുറ ഇടവകയിലും ചെയ്തു.

വട്ടിയൂര്‍ക്കാവ് ഇടവകയില്‍ സ്റ്റാന്‍ലിയുടെയും ലൈലയുടെയും മകനാണ് ഫാ. എബിന്‍ സ്റ്റാന്‍ലി. 2012-ല്‍ സെന്റ് വിന്‍സന്റ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തത്ത്വശാസ്ത്ര പഠനം ആലുവ കാര്‍മല്‍ഗിരി സെമിനാരിയിലും റീജന്‍സി മൈനര്‍ സെമിനാരിയിലും ദൈവശാസ്ത്രം പാപ്പരൂര്‍ സെമിനാരിയിലും പൂര്‍ത്തിയാക്കി. ഡീക്കന്‍ മിനിസ്ട്രി പരുത്തിയൂര്‍ ഇടവകയിലും ചെയ്തു.

അടിമലത്തുറ ഇടവകയിലെ പൗലോസിന്റെയും ജസീന്തയുടെയും മകനാണ് ഫാ. ലിബിന്‍ പൗലോസ് എസ് സിജെ. 2007-ല്‍ സെമിനാരിയില്‍ ചേര്‍ന്നു. തത്ത്വശാസ്ത്ര പഠനം ആലുവ സേക്രഡ് ഹാര്‍ട്ട് കോളജിലും റീജന്‍സി ആലുവ ഫിലോസഫിക്കല്‍ ഹൗസിലും വിദ്യാസദന്‍ എന്നിവിടങ്ങളിലും ദൈവശാസ്ത്ര പഠനം ആന്ധ്രപ്രദേശ് വിജ്ഞാന നിലയത്തിലും പൂര്‍ത്തിയാക്കി. ഡീക്കന്‍ ശുശ്രൂഷ പുനലൂര്‍, ആലപ്പുഴ രൂപതകളിലെ കൂടല്‍, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കി.
അടിമലത്തുറ ഇടവകയിലെ ജോസഫിന്റെയും കാര്‍മലി ജോസഫിന്റെയും മകനാണ് ഫാ. ജോമി ജോസഫ് ഒസിഡി. 2007-ല്‍ സെമിനാരിയില്‍ ചേര്‍ന്നു. തത്ഥ്വശാസ്ത്ര പഠനം അമ്പലപ്പുഴ സെന്റ് ജോസഫ് ഫിലോസഫിക്കല്‍ കോളജിലും റീജന്‍സി അരുണാചല്‍പ്രദേശിലെ പെരുംകുളം കാര്‍മല്‍ ആശ്രമത്തിലും പൂര്‍ത്തിയാക്കി. ഡീക്കന്‍ മിനിസ്ട്രി തെലാതുരിത്ത്, മഞ്ഞളി ഇടവകകളിലും ചെയ്തു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം: ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം. ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദ്ദം നിവാറിന്റെ അതേ ദിശയില്‍ സഞ്ചരിക്കുമെന്നും

മുഖ്യമന്ത്രിക്ക് ക്രിസ്തുമസ് ഉപഹാരവുമായി ചങ്ങനാശ്ശേരി അതിരൂപത.

മുഖ്യമന്ത്രിക്ക് ക്രിസ്തുമസ് ഉപഹാരവുമായി ചങ്ങനാശ്ശേരി അതിരൂപത തിരുവനന്തപുരം : ചങ്ങനാശ്ശേരിഅതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യമന്ത്രി പിണറായിവിജയനെ സന്ദര്‍ശിച്ചു. തികച്ചും സൗഹൃദസന്ദര്‍ശനമായിരുന്നു എന്ന് അദ്ദേഹത്തോട്

എമിസാറ്റ് വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: പ്രതിരോധം ശക്തമാക്കി ഇന്ത്യ. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) എമിസാറ്റ് എന്ന ഇലക്ട്രോണിക് ഇന്റലിജന്‍സ് ഉപഗ്രഹം മാര്‍ച്ച് മാസം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*