തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത സൂസൈപാക്യം പിതാവ് സ്ഥാനമൊഴിയുന്നു

തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത സൂസൈപാക്യം പിതാവ് സ്ഥാനമൊഴിയുന്നു

 

തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത സൂസൈപാക്യം പിതാവ് സ്ഥാനം ഒഴിയുന്നു. പ്രായാധിക്യവും തുടർച്ചയായ ചികിത്സകളും കണക്കിലെടുത്താണ് രൂപതയുടെ അധികാരങ്ങൾ സഹായമെത്രാന് കൈമാറിയത്.

സഹായമെത്രാൻ ഡോ ക്രിസ്തുദാസ് തിരുവനന്തപുരം മെത്രാപ്പൊലീത്തയുടെ ഉത്തരവാദിത്വങ്ങൾ കൂടി വഹിക്കും. മാർച്ച് പത്താം തീയതി മുതൽ അതിരൂപത മെത്രാസന മന്ദിരത്തിൽ നിന്നും അതിരൂപത സെമിനാരിയിലേക്ക് താമസം മാറ്റുന്നതായി സൂസൈപാക്യം പിതാവ് അറിയിച്ചു.

വിരമിക്കൽ പ്രായമായ 75 വയസ്സ് പൂർത്തിയായതിനെ തുടർന്ന് സ്ഥാനത്യാഗം ചെയ്യുവാനുള്ള സന്നദ്ധത മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനിൽ നിന്നും തീരുമാനം ഉണ്ടാകുന്നതുവരെ സഹായമെത്രാൻ ഡോ ക്രിസ്തുദാസ് തിരുവനന്തപുരം അതിരൂപതയുടെ ചുമതലകൾ നിർവഹിക്കും.

അതിരൂപത മെത്രാൻ എന്ന നിലയിൽ രൂപതയിലെ വൈദീകരെ അഭിസംബോധന ചെയ്യുന്ന  കത്തിലൂടെയാണ്  അഭിവന്ദ്യ സൂസൈപാക്യം പിതാവ് സ്ഥാനം ഒഴിയുവാനുള്ള തീരുമാനം അറിയിച്ചത്.

അഭിവന്ദ്യ സൂസപാക്യം പിതാവ് പുറപ്പെടുവിച്ച അറിയിപ്പ് ചുവടെ ചേർക്കുന്നു

പ്രിയ സഹോദര വൈദികരെ,

മാർച്ച് മാസം പതിനൊന്നാം തീയതി ഞാൻ 75 വയസ്സ് പൂർത്തിയാക്കുകയാണല്ലോ. തുടർസംവിധാനങ്ങൾ എന്താണെന്നറിയാനുള്ള ആകാംഷ തികച്ചും സ്വാഭാവികമാണ്. ഏതാനും ചിലരെങ്കിലും അസ്വസ്ഥത പ്രകടിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം പലവട്ടം ഞാൻ മേലധികാരികളെ അറിയിച്ചിട്ടുള്ളതാണ്. സഭാധികാരികളെ നിർബന്ധി ക്കാനാവില്ലല്ലോ; അനുസരിക്കേണ്ടതാണല്ലോ നമ്മുടെ കടമ. എത്രയും മവഗം വ്യക്തമായൊരു പ്രഖ്യാപനം പരിശുദ്ധ സിംഹാസനത്തിന്റെ പക്കൽ നിന്നുണ്ടാ കുമെന്നതാണ് എന്റെയും പ്രതീക്ഷ.

ദീർഘമായ കാലയളവിനെയും തുടർച്ചയായ ചികിത്സകളെയും കണക്കിലെടുക്കേണ്ടത് എന്റെയും കൂടി കടമയാണല്ലോ. ഇന്നിതുവരെ ആരോടും മനപൂർവ്വം അന്യായമായി പെരുമാറിയിട്ടുള്ളതായി എനിക്ക് തോന്നുന്നില്ല. എല്ലാവരെയും പ്രീതിപ്പെടുത്തുവാനും സാധിക്കുകയില്ലല്ലോ. നിയമാനുസൃതമായ പരിധികൾക്കുള്ളിലായിരിക്കാനും അങ്ങേയറ്റം ശ്രദ്ധിച്ചിട്ടുണ്ട്. പരിധിവിട്ട് എന്തെങ്കിലും അതിക്രമങ്ങൾ എന്റെ ഭാഗത്തുനിന്നും ഉണ്ടായിപ്പോയിട്ടുണ്ടെന്ന് ആർക്കെങ്കിലും തോന്നുകയാണെങ്കിൽ അതിന് നിയമാനുസൃതമായ വിശദീകരണവും പരിഹാരമാർഗ്ഗങ്ങളും ആരായുന്നതിന് ഞാൻ തന്നെ പലവട്ടം ഉത്തരവാദിത്വപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. മാനുഷികമായിട്ടുള്ള ബലഹീനതകൾ എല്ലാവർക്കും സ്വാഭാവികമാണല്ലോ. വിശാല മനോഭാവത്തോടും ക്രിസ്ത്വരൂപിയോടുംകൂടി ഇവയൊക്കെ പരമാവധി പരസ്പരം അവഗണിക്കുവാൻ ശ്രമിക്കുന്നവരാണല്ലോ നമ്മൾ.

അതിരൂപത ഉപദേശക സമിതിയെയും സാമ്പത്തിക സമിതിയേയും വിളിച്ചുകൂട്ടി സുപ്രധാനമായ ചില രേഖകളും എന്റെതന്നെ ചില നിർദ്ദേശങ്ങളും ഞാൻ അവരുടെ മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇവരുടെയും ശുശ്രൂഷാ സമിതികളുടെയും വിവിധ സ്ഥാപനങ്ങളുടേയും ഉത്തരവാദിത്വപ്പെട്ടവരുമായി സഹകരിച്ചുകൊണ്ടാണല്ലോ കാര്യങ്ങളെല്ലാം മുന്നോട്ട് പോയിരുന്നത്. നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ഉത്തരവാദിത്വം എല്ലാവർക്കും പൊതുവായിട്ടുള്ളതാണ്.

ഇന്നത്തെ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് കാര്യങ്ങൾ എപ്രകാരം ഒന്നുകൂടി മെച്ചപ്പെടുത്താമെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. അനുദിന കാര്യങ്ങളിൽ അതിരൂപത അധ്യക്ഷനെ സഹായിക്കേണ്ടത് പ്രഥമവും പ്രധാനവുമായി സഹായമെത്രാന്റെ ചുമതലയാണല്ലോ. ഇന്നുമുതൽ എന്റെ സ്ഥാനത്തു നിന്നുകൊണ്ട് തീരുമാനങ്ങൾ എടുക്കുവാനുള്ള അവകാശവും ഉത്തരവാദിത്വവും ഞാൻ സഹായമെത്രാനെ ഭരമേൽപ്പിക്കുന്നു. സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതും സഹായമെത്രാൻ തന്നെയായിരിക്കും. ഉത്തരവാദിത്വങ്ങളിൽ നിന്ന് പരിശുദ്ധ സിംഹാസനം എന്നെ ഒഴിവാക്കുന്നത് വരെ സഹായമെത്രാനെടുക്കുന്ന തീരുമാനങ്ങളു ടെയെല്ലാം ഉത്തരവാദിത്വം എനിക്ക് തന്നെയായിരിക്കും. വികാരി ജനറലും ഉത്തരവാദിത്വപ്പെട്ടവരും കൂടെയുള്ളപ്പോൾ എല്ലാം മുറപോലെ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മാർച്ച് മാസം 10-ാം തീയതി മുതൽ ഞാൻ അതിരൂപതാ മന്ദിരത്തിൽ
നിന്ന് അതിരൂപതാ സെമിനാരിയിലേക്ക് മാറി താമസിക്കാൻ ഉദ്ദേശിക്കുകയാണ്. ഇക്കാര്യങ്ങൾ ഉചിതമായ രീതിയിൽ ഇടവകജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുമില്ലാ.

സർവ്വ പ്രധാനമായി അതിരൂപതയുടെ വിശുദ്ധീകരണത്തിനുവേണ്ടി പ്രാർത്ഥിക്കേണ്ട അവസരമാണിത്. അതിരൂപതയുടെ വിശുദ്ധീകരണം എൻറെയും നിങ്ങളുടെയും ശക്തിക്കും ബുദ്ധിക്കും കഴിവുകൾക്കും അതീതമായി ദൈവത്തിന്റെ പ്രവർത്തനഫലമാണ്. ഓരോ സാഹചര്യത്തിലും മനസ്സിനിണങ്ങിയ ഇടയന്മാരെ പ്രദാനം ചെയ്യുമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. തീർച്ചയായും നല്ല ഇടയനായ യേശുവിൻറെ സജീവ സാന്നിധ്യം എപ്പോഴും നമ്മോടൊപ്പമുണ്ടാകും. നിക്ഷിപ്തതാൽപര്യങ്ങൾക്കുപരിയായി യേശുവിന്റെ സ്നേഹത്തിന്റെയും സേവനത്തിന്റെയും ശുശ്രൂഷയിൽ പങ്കുചേരാൻ നമുക്ക് നമ്മെത്തന്നെ പൂർണ്ണമായി സമർപ്പിക്കാം. പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥ്യവും നമ്മെ എപ്പോഴും നേർവഴിയിലേക്കുതന്നെ നയിക്കും.

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
archbishopsoosaipakiamtrivandrum

Related Articles

ദൈവം കൈപിടിച്ച് കടത്തിയ പീറ്റര്‍ സാജന്‍

  ? ചെറുപ്പം മുതലേ സിനിമ മനസിലുണ്ടോ. തുടക്കം എങ്ങനെയായിരുന്നു. സിനിമാ കമ്പം കുഞ്ഞുനാളിലേ തുടങ്ങി. കഥപറച്ചിലിലായിരുന്നു തുടക്കം. സ്‌കൂളില്‍ കൂട്ടുകാരോട് കഥകള്‍ പറയും. കഥ കേള്‍ക്കാന്‍

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് സ്മാരക മ്യൂസിയം പുനര്‍നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടത്തി

എറണാകുളം: കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയോടനുബന്ധിച്ച് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ താമസിച്ചിരുന്ന ആശ്രമത്തിന്റെ പുനര്‍നിര്‍മാണം കേരള സര്‍ക്കാരിന്റെ സഹായത്തോടുകൂടി നടത്തുന്നു. ചരിത്ര മ്യൂസിയത്തിന്റെ കല്ലിടല്‍ കര്‍മം

എന്നിട്ടും മോദിയുടെ അശ്വമേധം തുടരുന്നു

ഇന്ത്യയുടെ ഭൂപടത്തില്‍ ബിജെപിയുടെ അടിത്തറ കൂടുതല്‍ വിസ്തൃതമാവുന്നു എന്നതിന്റെ സൂചനയല്ല മറിച്ച് ദക്ഷിണേന്ത്യയിലേക്ക് മോദിയുടെ കുതിര യാത്ര തുടങ്ങിയെന്നതാണ് കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പാഠം. ബിജെപിയുടെ വളര്‍ച്ചക്കൊപ്പം കാണേണ്ടുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*