തിരുവനന്തപുരം അതിരൂപത 28 യുവതികള്‍ക്ക് വിവാഹ ധനസഹായം വിതരണം ചെയ്തു

തിരുവനന്തപുരം: സാമൂഹ്യതിന്മകളും ധൂര്‍ത്തുമാണ് ഇന്നു സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും ഇവയെ ജീവിതത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ കഴിഞ്ഞാല്‍ സമൂഹത്തിന്റെ ദൈനംദിന പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നും കെസിബിസി പ്രസിഡന്റ്ആര്ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ആര്‍ഭാടവും ധൂര്‍ത്തും ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ ഒട്ടറെ സാധുകുടുംബങ്ങളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചു നടത്താന്‍ കഴിയും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ ആഭിമുഖ്യത്തില്‍ സാന്ത്വനം മംഗല്യം പദ്ധതിയില്‍പ്പെടുത്തി 28 നിര്‍ധന യുവതികള്‍ക്കു നല്കുന്ന വിവാഹ ധനസഹായത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ച് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
തീരദേശം ഉള്‍പ്പടെയുള്ള ഗ്രാമപ്രദേശങ്ങളില്‍ സാമ്പത്തിക പിന്നാക്കാവസ്ഥ കാരണം ഒട്ടേറെ കുടുംബങ്ങളിലെ യുവതികള്‍ക്ക് വിവാഹിതരാകാന്‍ കഴിഞ്ഞിട്ടില്ല. ഇതിനു പരിഹാരം കാണാന്‍ സാമൂഹ്യതിന്മകകളും ധൂര്‍ത്തും ഉപേക്ഷിച്ച് ജനങ്ങള്‍ മുന്നോട്ടു വരണമെന്നും ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.
തീരദേശമേഖലയുടെ സമഗ്രവികസനത്തിനായി ഒരു ബൃഹത് കര്‍മപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും ഇക്കാര്യത്തില്‍ സഭയും സര്‍ക്കാരും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം മേയര്‍ അഡ്വ. വി. കെ പ്രശാന്ത് പറഞ്ഞു. ഓഖി പോലെയുള്ള ദുരന്ത കാലഘട്ടങ്ങളില്‍ ദുരിതബാധിത മേഖലയില്‍ സഭ നടത്തിയ പ്രവര്‍ത്തനം ശ്ലാഘനീയവും മാതൃകാപരവുമാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ കുടുംബപ്രേഷിത ശുശ്രൂഷയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ലാറ്റിന്‍ മാട്രിമോണി വെബ്സൈറ്റിന്റെ ഉദ്ഘാടനം അതിരൂപതാ സഹായമെത്രാന്‍ ഡോ. ആര്. ക്രിസ്തുദാസ് നിര്‍വഹിച്ചു. ഡോ. ജോര്‍ജ് ഓണക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. മോണ്‍. യൂജിന്‍ എച്ച്. പെരേര, മോണ്‍. ജയിംസ് കുലാസ്, കുടുംബപ്രേഷിത ശുശ്രൂഷാ ഡയറക്ടര്‍ ഫാ. എ. ആര് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Related
Related Articles
നിണമണിഞ്ഞ കശ്മീര്‍
അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നു, സൈനികര്‍ കൊല്ലപ്പെടുന്നു. ഇരുഭാഗവും കടുത്ത വാഗ്വാദം നടത്തുന്നു. ഇന്ത്യയും പാക്കിസ്ഥാനും ആണവ ശക്തികളാണ്. കശ്മീരില്‍ ഇരു രാഷ്ട്രങ്ങളും പലതവണ ചെറുതും വലുതുമായ
വാര്‍ദ്ധക്യത്തിലെ ഹൃദ്രോഗബാധ
65 വയസ് കഴിഞ്ഞവര്‍ ഏറ്റവും കൂടുതല്‍ മരണപ്പെടുന്നത് ഹൃദ്രോഗ ബാധയാലാണ്. വയോധികരായ 37 ശതനമാനം പുരുഷന്മാര്ക്കും 26 ശതമാനം സ്ത്രീകള്‍ക്കും ഹൃദ്രോഗം ഉണ്ടാകുന്നു. എന്തൊക്കെയാണ് വയസായ ഹൃദയത്തിന്
അതിഥി തൊഴിലാളികള്‍ക്ക് വാക്സിനേഷന് ഒരുക്കി ഇഎസ്എസ്എസ്
എറണാകുളം: വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും (ഇഎസ്എസ്എസ്) സിസിബിഐ മൈഗ്രന്റ് കമ്മീഷനും സംയുക്തമായി 400 ഓളം അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് വാക്സിന് നല്കി. ഇഎസ്എസ്എസ്