Breaking News

തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: വേളാങ്കണ്ണി പരിശുദ്ധ ആരോഗ്യമാതാവിന്റെ തിരുനാള്‍ പ്രമാണിച്ച് തിരുവനന്തപുരത്തുനിന്നും വേളാങ്കണ്ണിയിലേക്ക് റെയില്‍വേ മന്ത്രാലയം പ്രത്യേക ട്രെയിന്‍ അനുവദിച്ചു. ആഗസ്റ്റ് 28, സെപ്റ്റംബര്‍ 4 എന്നീ ബുധനാഴ്ചകളില്‍ വൈകുന്നേരം 7.45ന് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍: 06085) നാഗര്‍കോവില്‍, മധുരൈ, തിരുച്ചിറപ്പള്ളി വഴി വ്യാഴാഴ്ച രാവിലെ 10.05ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരുന്നു.
ആഗസ്റ്റ് 29, സെപ്റ്റംബര്‍ 5 എന്നീ വ്യാഴാഴ്ചകളില്‍ രാത്രി 11.45ന് വേളാങ്കണ്ണിയില്‍നിന്നും പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍: 06086) തിരുച്ചിറപ്പള്ളി, മധുരൈ നാഗര്‍കോവില്‍ വഴി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളിലെ തീര്‍ഥാടകരുടെ അഭ്യര്‍ഥന മാനിച്ചാണ് റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്. ജനങ്ങളുടെ തിരക്ക് കൂടിയാല്‍ ട്രെയിന്‍ കുറച്ച് ദിവസങ്ങള്‍ കൂടി നീട്ടാന്‍ സാധ്യതയുണ്ട്.


Related Articles

ഐസാറ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ക്ക് കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ നിയമനം

എറണാകുളം: കളമശേരി ആല്‍ബേര്‍ഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ വിവിധ കമ്പനികള്‍ നടത്തിയ റിക്രൂട്ട്‌മെന്റിലൂടെ 78 ശതമാനം വിദ്യാര്‍ഥികള്‍ക്ക് നിയമനം ലഭിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. പ്ലേസ്‌മെന്റില്‍

ഇന്ധനനികുതിക്കൊള്ളയിലെ നൂറു കോടി വാക്‌സിന്‍ നന്മ

  നരേന്ദ്ര മോദി 2014-ല്‍ പ്രധാനമന്ത്രിയാകുമ്പോള്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71 രൂപയായിരുന്നു വില; ഇപ്പോള്‍ 107.94 രൂപ. മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാം യുപിഎ ഗവണ്‍മെന്റിനെതിരെ

EWS വിഷയത്തിൽ പിന്നോക്ക സമുദായങ്ങളുടെ ആശങ്കൾ പരിഹരിക്കുവാൻ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം.

EWS വിഷയത്തിൽ പിന്നോക്ക സമുദായങ്ങളുടെ ആശങ്കൾ പരിഹരിക്കുവാൻ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം.   മുന്നോക്കസംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയതമൂലം ഇപ്പോൾ കേരളത്തിൽ സംഭവിച്ചിരിക്കുന്ന സംവരണ അട്ടിമറിക്കെതിരെ കെ.സി.വൈ.എം കൊച്ചി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*