Breaking News

തിരുഹൃദയവര്‍ഷാഘോഷങ്ങള്‍ക്ക് സമാപനം

തിരുഹൃദയവര്‍ഷാഘോഷങ്ങള്‍ക്ക് സമാപനം

വിജയപുരം: വിജയപുരം രൂപതയുടെ പ്രഥമ മെത്രാന്‍ ബൊനവെന്തൂരാ അരാന ഒസിഡി രൂപതയെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചതിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2018 മാര്‍ച്ച് 28 ന് തുടക്കം കുറിച്ച തിരുഹൃദയവര്‍ഷത്തിന്റെ ആഘോഷങ്ങള്‍ സമാപിച്ചു. കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ നടന്ന വിജയപുരം രൂപതാ ശുശ്രൂഷാ സമിതി നേതൃസംഗമത്തോടെയാണ് സമാപനാഘോഷങ്ങള്‍ക്ക് തുടക്കമായത്. 84 ഇടവകകളില്‍ നിന്നും ഇടവക സമിതി സെക്രട്ടറി, സാമ്പത്തിക സമിതി സെക്രട്ടറി, 6 ശുശ്രൂഷാ കണ്‍വീനര്‍മാര്‍, വിശ്വാസ പരിശീലക ടീമംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 700 ലധികം പ്രതിനിധികള്‍ പങ്കെടുത്ത സംഗമം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. ചാന്‍സലര്‍ മോണ്‍ ജോസ് നവസ്, കെആര്‍എല്‍സിസി സെക്രട്ടറി സ്മിതാ ബിജോയ് എന്നിവര്‍ പ്രസംഗിച്ചു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യറിന്റെ നേതൃത്വത്തില്‍ ഫാ. ജോസഫ് സുഗുണ്‍ ലെയോണ്‍, ഫാ. ഷാജ്കുമാര്‍, ഫാ. എ.ആര്‍. ജോണ്‍സണ്‍, ഫാ. അനില്‍കുമാര്‍, തോമസ് കെ. സ്റ്റീഫന്‍, ജോസഫ് ജൂഡ്, ബെര്‍ളി ഏണസ്റ്റ് തുടങ്ങിയവര്‍ സെമിനാറിനും വിവിധ ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി. ഇടുക്കി തങ്കച്ചന്‍ നയിച്ച വിശുദ്ധവാര ധ്യാനവും ഉണ്ടായിരുന്നു.
ഇതോടൊപ്പം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ പൗരോഹിത്യ ദിനാഘോഷങ്ങളും, വൈദിക ത്രൈമാസ സമ്മേളനവും മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയൂസ് ക്ലീമിസ് ബാവ ഉദ്ഘാടനം ചെയ്തു.
സമാപനദിനമായ ഏപ്രില്‍ 17ന് കോട്ടയം നല്ല ഇടയന്‍ ദേവാലയത്തിലുള്ള ബിഷപ് ഡോ. ബൊനവെന്തൂര അരാന ഒസിഡിയുടെ കബറിടത്തില്‍ നിന്നും തെളിച്ച ദീപശിഖയുടെ പ്രയാണം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ഫെറോന വികാരി ഫാ. ബേസില്‍ പാദുവ ഒസിഡിയുടെ നേതൃത്വത്തില്‍ ഇന്‍ഫന്റ് ജീസസ് മൈനര്‍ സെമിനാരിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലിന്റെ നേതൃത്വത്തില്‍ വര്‍ണശബളമായ തിരുഹൃദയവര്‍ഷ റാലി വിമലഗിരി കത്തീഡ്രലിലേക്ക് പുറപ്പെട്ടു. 80 കുട്ടികള്‍ വെള്ളവസ്ത്രമണിഞ്ഞ് റാലിയില്‍ മുന്‍നിരയില്‍ അണിചേര്‍ന്നു. 7.30ന് രൂപതയിലെ വൈദികരുമൊത്ത് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട തിരുത്തൈലാശീര്‍വ്വാദ ബലിക്കുശേഷം തിരുഹൃദയവര്‍ഷം സമാപിച്ചതായി ബിഷപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.


Related Articles

നിപ്പാ വൈറസ് പ്രതിരോധ മരുന്ന് എത്തിച്ചു

കോഴിക്കോട്: നിപ്പാ വൈറസിനെ പ്രതിരോധിക്കുവാൻ റിബ വൈറിൻ എന്ന മരുന്നാണ് എത്തിച്ചിട്ടുള്ളത്. 2000 ഗുളികകൾ ആണ് പ്രാരംഭ ഘട്ടത്തിൽ എത്തിച്ചിട്ടുള്ളത് നാളെ 8000 ഗുളികകൾ എത്തിക്കും .

ചിന്താകലാപങ്ങള്‍ ജോണ്‍ ഓച്ചന്തുരുത്തിന് നൈവേദ്യാര്‍പ്പണം

വലുതും ചെറുതമായ ഒരുപിടി കുറിപ്പുകളുടെ സമാഹരണമാണ് ‘പള്ളീം പട്ടക്കാരനും’ എന്ന ഈ ഗ്രന്ഥം. വളരെ ആഴത്തില്‍ അര്‍ഥഗരിമ പേറുന്ന ലഘുകുറിപ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്; അത്രതന്നെ കനം തോന്നാത്ത ദീര്‍ഘകുറിപ്പുകളും.

പാപ്പാ സന്ദര്‍ശന ലോഗോയ്ക്ക് മലയാളി സ്പര്‍ശം

ഫ്രാന്‍സിസ് പാപ്പയുടെ യുഎഇ സന്ദര്‍ശനം ഫെബ്രുവരി അഞ്ചിന് പൂര്‍ത്തിയായപ്പോള്‍ അത് വത്തിക്കാനും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും കത്തോലിക്ക സഭയും ഇസ്ലാംമതവും തമ്മിലുള്ള ബന്ധത്തിലും ഊഷ്മളതയുടെ ഇഴയടുപ്പത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*