തിളക്കമേറിയ ഒരു ക്രിക്കറ്റ് യുഗത്തിനു കൂടി തിരശീല

തിളക്കമേറിയ ഒരു ക്രിക്കറ്റ് യുഗത്തിനു കൂടി തിരശീല

ഇന്ത്യയുടെ ഇടംകയ്യന്‍ സ്റ്റൈലീഷ് ബാറ്റ്‌സ്മാന്‍ യുവി എന്ന യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2011 ലോകകപ്പിലെ ഹീറോ ആയിരുന്ന യുവരാജ് ഇംഗ്ലണ്ടില്‍ 2019ലെ ലോകകപ്പ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അര്‍ബുദബാധിതനായി കളിക്കളത്തില്‍ നിന്നും വിട്ടുനിന്ന ശേഷം രോഗത്തെയും കീഴടക്കി വീണ്ടും ക്രിക്കറ്റ് കളം അടക്കി വാണ ചരിത്രവുമുണ്ട് കൂറ്റനടിക്കാരനായ 37 കാരന്. 17 വര്‍ഷത്തോളം നീണ്ടു രാജ്യാന്തര ക്രിക്കറ്റിലെ യുവരാജ സാന്നിധ്യം. 40 ടെസ്റ്റുകളില്‍ നിന്നായി 1900 റണ്‍സും 304 ഏകദിനത്തില്‍ നിന്നുമായി 8701 റണ്‍സും നേടിയിട്ടുണ്ട്. ഇന്ത്യന്‍ കുപ്പായത്തില്‍ ഏകദേശം 400 ഓളം മത്സരങ്ങള്‍ കളിച്ചു. 2007 ലെ ട്വന്റ്ി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട് ബോര്‍ഡിന്റെ ഒരു ഓവറില്‍ 6 സിക്‌സറുകള്‍ പറത്തി അത്ഭുതം സൃഷ്ടിച്ചു.
1981 ല്‍ പഞ്ചാബിലെ ചണ്ഡീഗഡില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ യോഗ്രാജ് സിംഗിന്റെ പുത്രനായി ജനിച്ചു. 2000ത്തില്‍ കെനിയക്കെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം. ടെസ്റ്റ് ക്രിക്കറ്റില്‍ 2003ല്‍ ന്യൂസിലാണ്ടിനെതിരെയാണ് ആദ്യമായി പാഡണിഞ്ഞത്.


Related Articles

കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് ബിനാലെയില്‍ രഘുനാഥന്‍

കലാസൃഷ്ടിയുടെ മാധ്യമം കളിമണ്ണാണെങ്കിലും തഴക്കംചെന്ന ശില്പിയായ കെ. രഘുനാഥന്‍ പരിശീലിപ്പിക്കുന്നത് ശില്പങ്ങളുണ്ടാക്കാനല്ല, നാണയങ്ങളും കുഴലുകളും സൃഷ്ടിക്കാനാണ്. കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി അദ്ദേഹം നടത്തുന്ന ശില്പശാലയില്‍ ആര്‍ക്കും എപ്പോഴും

മണലാരണ്യത്തില്‍ സമാധാനത്തിന്റെ വചനമഴ

അബുദാബി: ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ ദൈവനാമം ഉപയോഗിക്കുന്നത് അവിടുന്ന് ആഗ്രഹിക്കുന്നില്ല – അറബ് ഉപഭൂഖണ്ഡത്തില്‍ ആദ്യമായി കാലുകുത്തുന്ന സാര്‍വത്രിക കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പാ ഐക്യ അറബ്

പ്രതിരോധ കോട്ട തീര്‍ക്കാം പുതുവര്‍ഷത്തില്‍

പുതുവത്സരപ്പിറവിയില്‍ കേരളം ലോക റെക്കോഡുകളുടെ ഗിന്നസ് ബുക്കില്‍ രണ്ടുമൂന്ന് ഇനങ്ങളിലെങ്കിലും ഇടം നേടും – കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ തീരദേശ ജില്ലകളിലായി ദേശീയപാതയില്‍ പടിഞ്ഞാറെ ഓരംചേര്‍ന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*