തീരജനതയുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് – കെ എൽ സി എ കൊല്ലം രൂപത

കൊല്ലം:കൊല്ലം, ഇരവിപുരം തീരദേശത്തെ കടൽക്ഷോഭത്തിന് തടയിടാനും, തീര ജനതയുടെ ആശങ്ക പരിഹരിക്കാനും സർക്കാരും ജില്ലാ ഭരണകൂടവും നൽകിയ എല്ലാ വാഗ്ദാനങ്ങളും പാഴ് വാക്കുകളാണെന്ന് തെളിഞ്ഞിരിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ തീരത്ത് പാറ ഇറക്കുമെന്ന് ജില്ലാ കളക്ടർ നൽകിയ ഉറപ്പ് ആഴ്ചകൾ കടന്നിട്ടും പ്രാവർത്തികമാകാത്തതിൽ കൊല്ലം രൂപതയും, ലത്തീൻ സമുദായ സംഘടനയായ കെ.എൽ.സി.എ യും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പാറകിട്ടാനില്ലെന്ന് തൊടുന്യായം പറയുന്ന അധികാരികൾ തൊട്ടടുത്ത് പരവൂർ ഭാഗത്ത് നിർമ്മിച്ചു വച്ചിരിക്കുന്ന ട്രൈപ്പോട് ദുരന്തബാധിത മേഖലയിലേയ്ക്ക് ഉപയോഗിക്കാൻ ശ്രമിക്കാത്തത് സംശയകരമാണ്. തീര ജനതയെ അട്ടിപ്പായിക്കാനാഗ്രഹിക്കുന്ന ഭരണകൂടങ്ങളുടെ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് ഈ അലംഭാവത്തിന് പിന്നിലെന്ന് സമുദായം സംശയിക്കുന്നു. ഉടനടി വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേയ്ക്ക് സമുദായം നീങ്ങുമെന്നും താക്കീത് നൽകി. ബിഷപ് ഡോ. പോൾ ആൻറണി മുല്ലശ്ശേരി, മോൺ. വിൻസെന്റ് മച്ചാഡോ, ഫാ. സെഫറിൻ KB, അനിൽ ജോൺ, അജു.ബി.ദാസ്,
ജോൺസൺ, പ്രൊഫ. തോമസ് ആന്റണി, സ്റ്റാലിൻ, വിൻസി ബൈജു, ജാക്സൺ, മാർഗരറ്റ് നെൽസൺ, മേരിദാസൻ, ആന്റണി ഡേവിസ് , ഡൊമനിക് ജോസഫ് എന്നിവർ പ്രസംഗിച്ചു.
Related
Related Articles
ചാത്യാത്ത് സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ മേക്ക് ഫ്രണ്ട്ഷിപ് പദ്ധതിക്ക് തുടക്കമായി
എറണാകുളം: പ്രളയം ദുരിതംവിതച്ച കേരളക്കരയെ രക്ഷിക്കാന്‍ പ്രവര്‍ത്തനനിരതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സ്നേഹവും സൗഹൃദവും സംരക്ഷണവും പകരുന്ന ‘മേക്ക് ഫ്രണ്ട്ഷിപ്’ പദ്ധതിക്ക് ചാത്യാത്ത് സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ തുടക്കമായി. മാനേജര്‍
മിശ്രവിവാഹിതരുടെ മക്കളും സംവരണവും
മിശ്രവിവാഹിതരുടെ മക്കള്‍ക്ക് ഒബിസി വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ലഭ്യമാകുന്ന എല്ലാ സംവരണ ആനുകൂല്യങ്ങളും നല്‍കണമെന്ന് 1979 ല്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് ഉള്ളതാണ്. ഒബിസി സംവരണത്തിന് അര്‍ഹത ഉണ്ടാകണമെങ്കില്‍
ക്ഷേത്രത്തിലെത്തിയ 27 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
ഒറ്റപ്പാലം: ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ തൊഴാനെത്തിയ 27 പേര്‍ക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഒറ്റപ്പാലം വരോട് ചുനങ്ങാട് ചാത്തന്‍കണ്ടാര്‍ക്കാവ് ക്ഷേത്രത്തിലെത്തിയ ഒമ്പതു സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍