Breaking News

തീരജനതയുടെ സംരക്ഷണംസര്‍ക്കാരുകളുടെ ധാര്‍മികബാധ്യത -ഷാജി ജോര്‍ജ്

തീരജനതയുടെ സംരക്ഷണംസര്‍ക്കാരുകളുടെ ധാര്‍മികബാധ്യത -ഷാജി ജോര്‍ജ്

കൊച്ചി: 1991ല്‍ തീരനിയന്ത്രണ നിയമം രൂപപ്പെടുന്നതിനു മുമ്പ് തീരത്ത് വസിച്ചിരുന്ന മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നിയമസംവിധാനങ്ങളും ധാര്‍മികമായി ബാധ്യസ്ഥരാണെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് പറഞ്ഞു. പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരത്തുനിന്ന് അനാവശ്യമായി കുടിയൊഴിപ്പിക്കല്‍ നടത്തിയാല്‍ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് ഷാജി ജോര്‍ജ് മുന്നറിയിപ്പ് നല്കി.
പരിസ്ഥിതി സംരക്ഷണത്തിനും കടലിന്റെയും തീരത്തിന്റെയും പരിചരണത്തിനും വേണ്ടിയാണ് ആഗോള ഉച്ചകോടികള്‍ക്ക് വിധേയമായി തീരപരിപാലന നിയമം വിജ്ഞാപനമായി 1991ല്‍ പുറത്തുവന്നു. കടലിലെയും തീരത്തെയും ആവാസവ്യവസ്ഥയ്ക്ക് വന്‍കിട ഫാക്ടറികളും ടൂറിസ്റ്റ് ലോബികളും പ്രഹരമേല്പിക്കാതിരിക്കാനാണ് പ്രധാനമായും വിജ്ഞാപനം രൂപപ്പെടുത്തിയത്. എന്നാലിപ്പോള്‍ തീരം മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരവാസികള്‍ക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. നൂറ്റാണ്ടുകള്‍ക്കുമുമ്പേ തീരത്ത് താമസമാക്കിയ ജനസമൂഹത്തെ മരടില്‍ അനധികൃതമായി നിര്‍മിച്ച ഫഌറ്റുകാരോട് താരതമ്യപ്പെടുത്താനാകില്ല.
കേരളജനതയുടെ 25 ശതമാനം തിങ്ങിപ്പാര്‍ക്കുന്ന തീരയോരഗ്രാമങ്ങള്‍ ആശങ്കയുടെ മുള്‍മുനയിലാണ്. ലക്ഷത്തിലധികം തറവിസ്തീര്‍ണം വരുന്ന ഫഌറ്റുകളിലല്ല ഈ ഗ്രാമങ്ങളിലെ ജനങ്ങള്‍ താമസിക്കുന്നത്; കുടിലുകളിലും ഒരു ജന്മം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ ചെറുവീടുകളിലുമാണ്. വല്ലാര്‍പാടം, വിഴിഞ്ഞം തുടങ്ങിയ വന്‍കിട പദ്ധതികള്‍ക്കുവേണ്ടി കടലിന് ആഴംകൂട്ടിയപ്പോള്‍ തീരം നഷ്ടമായതിനെക്കുറിച്ച് വിസ്മരിക്കരുത്. കടല്‍ തീരമെടുത്തതിന് ഉത്തരവാദികള്‍ അധികാരികളാണ്. അതുകൊണ്ടുതന്നെ തീരദേശവാസികളെ സംരക്ഷിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്ന് ഷാജി ജോര്‍ജ് വ്യക്തമാക്കി.
ജില്ലാ കളക്ടര്‍ ചെയര്‍മാനായ തീരസമിതി പ്രസിദ്ധീകരിച്ച അനധികൃത നിര്‍മാണ പട്ടിക പുതുക്കി നിശ്ചയിക്കണമെന്നും 2018 സംസ്ഥാന തീരപരിപാലന സമിതിയുടെ ഉത്തരവനുസരിച്ച് 1065 ചതുരശ്ര അടി വരെ വിസ്തീര്‍ണമുളള വീടുകള്‍ക്ക് അംഗീകാരം നല്‍കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
കൊച്ചി രൂപത പ്രൊകുറേറ്റര്‍ ഫാ. ജോസഫ് വടക്കേവീട്ടില്‍ അധ്യക്ഷത വഹിച്ചു. കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ്, പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കണ്‍വീനര്‍ ടി.എ.ഡാല്‍ഫിന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍, മൈക്കിള്‍ പുന്നക്കല്‍, റവ. ഡോ. ജോണി സേവ്യര്‍ പുതുക്കാട്ട്, പൈലി ആലുങ്കല്‍, കുഞ്ഞച്ചന്‍ ആലപ്പുഴ, ബാബു കാളിപറമ്പില്‍, ജീന്‍സന്‍ വെളുത്തമണ്ണുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


Tags assigned to this article:
coastal regualtionskrlccshaji george

Related Articles

കുമ്പസാരത്തെ അവഹേളിച്ച മഴവില്‍ മനോരമയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം

കത്തോലിക്കാ സഭയുടെ വിശുദ്ധ കൂദാശയായ കുമ്പസാരത്തെ അവഹേളിക്കുന്ന രീതിയിൽ മഴവിൽ മനോരമയിൽ കോമഡി പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. “തകർപ്പൻ കോമഡി” എന്ന പരിപാടിയിലൂടെയാണ് കുമ്പസാരത്തെയും വൈദികനെയും വികലമായി

ദളിത് മുന്നേറ്റ നായകൻ ഫാദർ സ്റ്റാൻ സ്വാമിയേ അറസ്റ്റ് ചെയ്തത് അപലപനീയം

  ഭീമ- കൊറെഗാവ് കലാപ കേസുമായി ബന്ധപ്പെടുത്തി തെറ്റായ ആരോപണങ്ങളുടെ പേരിൽ സാമൂഹിക പ്രവർത്തകനും ജസ്യൂട്ട് വൈദികാനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിൽ സെന്റ് ജെയിംസ്

സ്‌നേഹ ഭവനങ്ങള്‍ ഒരുക്കി പ്രൊവിഡന്‍സ്

കോഴിക്കോട്: ശതോത്തര സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന അപ്പസ്‌തോലിക്ക് കാര്‍മല്‍ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി സ്‌കൂള്‍ സോഷ്യല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*