Breaking News

തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ല-മുഖ്യമന്ത്രി പിണറായി വിജയൻ

തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ല-മുഖ്യമന്ത്രി പിണറായി വിജയൻ

തീരനിയന്ത്രണ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ  തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ലെന്നും യാതൊരു  ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ ജനസമൂഹത്തിൻ്റെ ആശങ്കകൾ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ സന്ദർശിച്ച ആർച്ച് ബിഷപ്പ് ഡോ സൂസൈപാക്യത്തിൻ്റെ നേതൃത്വത്തിലുള്ള കെ ആർ എൽ സി സി നേതൃസംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മത്സ്യത്തൊഴിലാളികളുടെയും തീരദേശ വാസികളുടെയും കാര്യത്തിൽ സുവ്യക്തമായ നിലപാട് സർക്കാരിനുണ്ടെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി. കോറോണയുടെ ഭീഷണിയിൽ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളെ   ആർച്ച്ബിഷപ്പ് പ്രശംസിച്ചു. സന്തോഷവും നന്ദിയും മുഖ്യമന്ത്രിയെ അറിയിച്ചു. ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പിൽ, കെആർഎൽസിസി വൈസ് പ്രസിഡൻറ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ, സെക്രട്ടറി ആൻ്റണി ആൽബർട്ട്, കെഎൽസിഎ വൈസ് പ്രസിഡൻറ് ഡാൽഫിൻ ടി.എ., സിഎസ്എസ് വൈസ് ചെയർമാൻ  ബെന്നി പാപ്പച്ചൻ, കടൽ ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, സെക്രട്ടറി പി ആർ കുഞ്ഞച്ചൻ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. 

തീരപരിപാലന വിജ്ഞാപനം ലംഘിച്ച് നിർമ്മിച്ചതായി സംശയിക്കപ്പെടുന്ന 26330 കെട്ടിടങ്ങളടങ്ങുന്ന പട്ടിക വിശദമായി പരിശോധിച്ച് മത്സ്യത്തൊഴിലാളികളുടെയും  തദ്ദേശവാസികളുടെയും ഭവനങ്ങൾ നിയമപരമായി ക്രമപ്പെടുത്തണമെന്ന് കെആർഎൽസിസി മുഖ്യമന്ത്രിയോട്  ആവശ്യപ്പെട്ടു.


Related Articles

കോവിഡ് കാലത്തെ ഹൃദയം

ഡോ. ജോര്‍ജ് തയ്യില്‍ കൊവിഡ്-19 വ്യാപനത്തിനു ശേഷം കേരളത്തിലെ ആശുപത്രികളില്‍ പുതുതായി ഹാര്‍ട്ടറ്റാക്കുമായി എത്തുന്നവരുടെ സംഖ്യ 50 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഇതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. അതില്‍

സ്റ്റാൻ സ്വാമിയോട് മനുഷ്യവകാശ ലംഘനം: കെ.സി.വൈ.എം. സാൻജോസ്

Fr.സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കുമ്പളങ്ങി സാൻജോസ് കെ.സി.വൈ.എം. ൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ഉത്തരേന്ത്യയിൽ ദളിതർക്കും, ആദിവാസികൾക്കും വേണ്ടി സ്റ്റാൻ സ്വാമി ഉൾപ്പെടുന്ന ക്രിസ്ത്യൻ

ലൂർദ് ആശുപത്രിയിൽ പ്രളയ ബാധിതർക്ക് സൗജന്യ ചികിത്സ

വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ലൂർദ് ആശുപത്രിയിൽ പ്രളയ ദുരിതബാധിതർക്ക് സൗജന്യനിരക്കിൽ ചികിത്സയും തുടർ ചികിത്സകളും നൽകുമെന്ന് ആശുപത്രി മാനേജർ അറിയിച്ചു. പല ദുരിതാശ്വാസ ക്യാമ്പുകളിലും ലൂർദ്ദ് ആശുപത്രിയിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*