തീരദേശം തീരദേശജനതയ്ക്ക് അന്യമാവുന്ന പ്രതിസന്ധി അപത്ക്കരം: ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പില്‍

തീരദേശം തീരദേശജനതയ്ക്ക് അന്യമാവുന്ന പ്രതിസന്ധി അപത്ക്കരം: ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പില്‍

കേരളത്തിലെ കടല്‍ത്തീരവും കായല്‍ത്തീരവും തീരദേശ ജനതയ്ക്ക് അന്യമാവുന്ന പ്രതിസന്ധി അപത്ക്കരമാണെന്ന് ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പില്‍. കെആര്‍എല്‍സിസി യുടെ ആഭിമുഖ്യത്തില്‍ തീരദേശത്തിന്റെയും തീര ജനസമൂഹങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കോസ്റ്റല്‍ ഏരിയ ഡവലപ്പ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം ആലപ്പുഴ കര്‍മ്മസദനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍. വൈസ് ചെയര്‍മാന്‍ പ്ലാസിഡ് ഗ്രിഗറി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ഡോ. സാബാസ് ഇഗ്നേഷ്യസ്, ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, സെക്രട്ടറി ജോയി സി കമ്പക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

മത്സ്യമേഖലയുടെ വികസനത്തിനായുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ : സാധ്യതകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഇഗ്നേഷ്യസ് മണ്‍റോ, കെ ജെ സോഹന്‍, പി ആര്‍ കുഞ്ഞച്ചന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

തീരദേശത്തെ പുനരധിവാസ പദ്ധതിയായ പുനര്‍ഗേഹം പദ്ധതി തീരദേശത്തുനിന്നും തദ്ദേശവാസികളെ അന്യായമായി ഒഴിപ്പിക്കുന്ന പദ്ധതിയാണ് എന്ന് സമ്മേളനം വിലയിരുത്തി. തീരദേശവാസികളെ തീരത്തു തുടരാന്‍ അനുവദിക്കുന്ന വിധം തീരം സംരക്ഷിക്കുകയാണ് വേണ്ടത് സമ്മേളനം ആവശ്യപ്പെട്ടു. മത്സ്യബന്ധനത്തിനുള്ള ഇന്ധന സബ്‌സിഡി വിലയ്ക്ക് ആനുപാതികമായി വര്‍ദ്ധിപ്പിക്കണം, സമ്മേളനം ആവശ്യപ്പെട്ടു.

‘കടല്‍’ ചെയര്‍മാനായി ബിഷപ്പ് ജെയിംസ് തുടരും. പ്ലാസിഡ് ഗ്രിഗറി (വൈസ് ചെയര്‍മാന്‍) ജോസഫ് ജൂഡ് (ജനറല്‍ സെക്രട്ടറി), ഫാ. ഡോ. സാബാസ് ഇഗ്നേഷ്യസ് (ഡയറക്ടര്‍), ഫാ. തോമസ് തറയില്‍ (ട്രഷറര്‍) ഡാല്‍ഫിന്‍ ടി എ , ജോണ്‍ ബ്രിട്ടോ (സെക്രട്ടറിമാര്‍) എന്നിവരെ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. അഡ്വ ഷെറി ജെ തോമസ്,
ജോയി സി കമ്പക്കാരന്‍, പി ആര്‍ കുഞ്ഞച്ചന്‍, ഫാ. ഡോ. ആന്റണിറ്റോ പോള്‍, ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍, ഫാ. ഷാജിന്‍ ജോസ്, ഫാ. സാംസണ്‍ ആഞ്ഞിലിപറബില്‍, ഫാ. അഗസ്റ്റിന്‍ കടേപ്പറമ്പില്‍, ഫാ. ബൈജു ജൂലിയന്‍ എന്നിവരടങ്ങിയതാണ് പുതിയ നിര്‍വ്വാഹക സമിതി .

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

(ചിത്രം: ‘കടല്‍’ ജനറല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു. ജോസഫ് ജൂഡ്, പ്ലാസിഡ് ഗ്രിഗറി, ഫാ. സാബാസ് ഇഗ്നേഷ്യസ് എന്നിവര്‍ വേദിയില്‍)


Related Articles

അനുതാപത്തിന്റെയും അനുഗ്രഹത്തിന്റെയും സമയം

ഏവര്‍ക്കും തപസുകാലത്തിന്റെ അനുഗ്രഹങ്ങള്‍ നേരുന്നു. പ്രിയമുള്ളവരേ മാനസാന്തരത്തിന്റെ പുണ്യകാലഘട്ടത്തിലേക്ക്‌ നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ഇത്‌ പ്രര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദാനധര്‍മത്തിന്റെയും ദിനങ്ങളാണ്‌. ജീവിതത്തില്‍ ചെയ്‌തുപോയ തെറ്റുകളെയും കുറവുകളെയും ബലഹീനതകളെയും ഓര്‍ത്ത്‌

കൊച്ചി രൂപതയിലെ രണ്ട് വൈദികർക്ക് മോൺസിഞ്ഞോർ പദവിയും 5 അല്മായനേതാക്കൾക്ക് പേപ്പൽ ബഹുമതിയും

സഭയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങളെ പരിഗണിച്ച് കൊച്ചി രൂപതയിലെ അഞ്ച് അല്മായർ പേപ്പൽ ബഹുമതിക്ക് അർഹരായി. ഫാ.ആൻറണി തച്ചാറയേയും ഫാ. ആൻറണി കൊച്ചു കരിയിലിനേയും മോൺസിഞ്ഞോർമാരായി പോപ്പ്

ദളിത് കാത്തലിക് മഹാജനസഭ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

തിരുവനന്തപുരം: ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി 1996ല്‍ കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ കത്ത് അയക്കുക, ത്രിതല പഞ്ചായത്ത് തലങ്ങളില്‍ പഞ്ചായത്ത് രാജ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*