തീരദേശത്തിനു സാന്ത്വനം പകരാന്‍ ആലപ്പുഴ രൂപത

തീരദേശത്തിനു സാന്ത്വനം പകരാന്‍ ആലപ്പുഴ രൂപത

ആലപ്പുഴ രൂപതയിലെ സാമൂഹ്യസേവന സൊസൈറ്റി ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശാനുസരണം ആലപ്പുഴ മീഡിയ കമ്മീഷന്‍, കെ.സി.വൈ.എം, കെ.എല്‍.സി.എ, കാരിത്താസ് ഇന്ത്യ എന്നിവയുടെ കൂട്ടായ്മയോടെ ആലപ്പുഴ, എറണാകുളം തീരദേശ മേഖലയില്‍ കൊവിഡ് ജാഗ്രതാ സുരക്ഷാ നിര്‍ദേശവുമായി വാഹനപ്രചാരണം നടത്തി.


ആലപ്പുഴ രൂപതയുടെ തീരദേശ മേഖലയില്‍ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെ.ആര്‍.എല്‍.സി.സി, കെ.എല്‍.സി.എ, കാരിത്താസ് ഇന്ത്യ, കോഴിക്കോട് രൂപത, എറണാകുളം-അങ്കമാലി അതിരൂപത എന്നിവയോടൊപ്പം വിവിധ സാമൂഹികപ്രവര്‍ത്തന സംഘടനകളുടെയും സഹായത്തോടെ മഹാമാരിയോടൊപ്പം മറ്റു രോഗദുരിതത്തില്‍പ്പെട്ടവര്‍ക്കും കടല്‍ക്ഷോഭം പോലുള്ള ദുരന്തം നേരിട്ടവര്‍ക്കും ആലപ്പുഴ രൂപതാ സൊസൈറ്റി രണ്ടു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.


ആലപ്പുഴ സെന്റ് ജോസഫ് കോളജ് കെമിസ്ട്രി വിഭാഗത്തിന്റെ സഹായത്തോടെ പത്തു ലിറ്റര്‍ സാനിറ്റേസര്‍ തീരദേശ മേഖലയില്‍ സൗജന്യമായി വിതരണം ചെയ്തു. കൈകള്‍ വൃത്തിയാക്കുന്നതിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി ആലപ്പുഴ ജില്ലയിലെ നൂറോളം ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ടവല്‍, സോപ്പ് വിതരണം ചെയ്തതോടൊപ്പം ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് അഞ്ഞൂറോളം ഹാന്‍ഡ് കര്‍ച്ചീഫുകള്‍ കൈമാറി. കൊവിഡിന്റെ ആരംഭ കാലഘട്ടത്തില്‍ രൂപതാ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒന്നായ ഫേയ്‌സ് മാസ്‌ക് നിര്‍മാണ യൂണിറ്റ് ജനങ്ങള്‍ക്ക് ഏറെ സഹായകമായി.

രൂപതാ ഡയറക്‌റുടെ നിര്‍ദേശപ്രകാരം രണ്ടു യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുകയും രണ്ടു ലക്ഷത്തോളം ഫേയ്‌സ് മാസ്‌ക് വോളന്റിയേഴ്‌സിന്റെ സഹായത്തോടെ നിര്‍മിച്ച് സൗജന്യമായി ആലപ്പുഴ ജില്ലാ ഭരണകൂടം, ആരോഗ്യ മേഖല, എക്‌സൈസ് വകുപ്പ്, ചൈല്‍ഡ്‌ലൈന്‍, യൂത്ത് വോളന്റിയേഴ്‌സ് എന്നിവര്‍ക്ക് നല്‍കുവാനും സാധിച്ചു. രൂപതാ സൊസൈറ്റി വോളന്റിയേഴ്‌സ് തീരദേശ ജനങ്ങള്‍ക്ക് ഫേയ്‌സ് മാസ്‌ക് വിതരണം നടത്തി.
ആലപ്പുഴ രൂപതാ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നൂറോളം സന്നദ്ധപ്രവര്‍ത്തകരുടെയും വൈദികരുടെയും സഹായത്തോടെ ആലപ്പി സമരിറ്റന്‍സ് ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുകയും കൊവിഡ് മഹാമാരി മൂലം മരണമടഞ്ഞവരുടെ ശവസംസ്‌കാര കര്‍മങ്ങള്‍ നടത്തുന്നതിനുള്ള പരിശീലനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ആലപ്പുഴ, എറണാകുളം തീരദേശ മേഖലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു മരിച്ചവരുടെ ശവസംസ്‌കാരം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തുന്നതിന് രൂപതാ സൊസൈറ്റി മേല്‍നോട്ടം വഹിച്ചു.


Related Articles

ചരിത്രം ആവശ്യപ്പെടുന്ന ജാഗ്രത

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാമതിലില്‍ അണിചേരുന്നതിന് സമൂഹത്തെ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച വിളംബരജാഥ വെള്ളയമ്പലത്തെ അയ്യങ്കാളി സ്‌ക്വയറില്‍ എത്തിയതിന് സാക്ഷ്യം നിന്ന ശേഷമാണ്

കലയും കലാപവും

ധാര്‍ഷ്ട്യക്കാരനും കുഴപ്പക്കാരനും കൊലപാതകിയും-ലോകത്തിലെ ഏറ്റവും പ്രതിഭാശാലികളിലൊരാളായ കലാകാരന്‍ അറിയപ്പെട്ടിരുന്നത് ഇപ്രകാരമായിരുന്നു. കാര്‍വാജിയോ എന്ന ചുരുക്കപ്പേരില്‍ പ്രശസ്തനായ മൈക്കെലാഞ്ചലോ മെറിസിയോ ഡാ കാര്‍വാജിയോ കാലത്തോടും ചുറ്റുപാടുകളോടും സന്ധിചെയ്യാതെ ജീവിച്ചു.

വൈറസിനും തിരകള്‍ക്കുമിടയില്‍
മുങ്ങിപ്പോകുന്ന രോദനങ്ങള്‍

രാജ്യത്ത് ആദ്യമായി കൊവിഡ് സമൂഹവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ച കേരളത്തിലെ തീരദേശത്ത് ദുരിതക്കടല്‍ ഇരമ്പിയാര്‍ക്കുമ്പോള്‍, ജീവിതം വഴിമുട്ടിയ മനുഷ്യരുടെ ചങ്കുപിളര്‍ക്കുന്ന നിലവിളിക്കുള്ള പ്രത്യുത്തരം ഇനിയും നിരര്‍ഥകമായ വീണ്‍വാക്കുകളാകരുത്. കൊറോണവൈറസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*