തീരദേശത്തിന് നവകേരള നിര്‍മിതിയില്‍ പ്രത്യേക പാക്കേജ് അനുവദിക്കണം

കൊച്ചി: കടല്‍ത്തീര സംരക്ഷണത്തിനും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശവാസികളുടെ സുരക്ഷയ്ക്കും പുരോഗതിക്കുംവേണ്ടി നവകേരള നിര്‍മിതിയില്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന് കെഎല്‍സിഎ കൊച്ചി രൂപതയുടെ പുനര്‍സൃഷ്ടിയാത്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമുദായദിനത്തോടനുബന്ധിച്ച് ഡിസംബര്‍ രണ്ടിനായിരുന്നു ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് ചെല്ലാനത്തേയ്ക്ക് യാത്ര നടത്തിയത്. കൊച്ചി രൂപത വികാരി ജനറല്‍ മോണ്‍. പീറ്റര്‍ ചടയങ്ങാട് കെഎല്‍സിഎ രൂപതാപ്രസിഡന്റ് പൈലി ആലുങ്കലിന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. രൂപതാഡയറക്ടര്‍ ഫാ. ആന്റണി കുഴിവേലില്‍, മുന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുത്തന്‍പുരക്കല്‍, ഫാ. ജോപ്പന് അണ്ടിശേരി, കോര്പ്പറേഷന് ടൗണ്‍ പ്ലാനിംഗ് ചെയര്‍പേഴ്സണ്‍ ഷൈനി മാത്യു, കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് കെ. ജെ ആന്റണി, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ബാബു കാളിപ്പറമ്പില്‍, സാബു കാനക്കാപ്പള്ളി എന്നിവര്‍ സംസാരിച്ചു.
പ്രളയാനന്തര കേരളത്തിന്റെ വിശദമായ പുനര്‍സൃഷ്ടി പദ്ധതി രേഖ പുറത്തിറക്കുക, കേരള പുനര്‍സൃഷ്ടിയില്‍ കടല്‍ത്തീരസംരക്ഷണത്തിനും മത്സ്യമേഖലയ്ക്കും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശവാസികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, പദ്ധതിയുടെ നടത്തിപ്പും പുരോഗതിയും വിലയിരുത്തുന്നതിന് പ്രദേശവാസികളെ ഉള്‍പ്പെടുത്തി അംഗീകൃത സോഷ്യല്‍ ഓഡിറ്റ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ ജാഥയ്ക്ക് ഫോര്‍ട്ട്കൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള ഇടവക യൂണിറ്റുകള്‍ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്കി. ഫാ. ജെറിന് ജോര്‍ജ്, ഫാ. ടോമി ചമ്പക്കാട്, ഫാ. മാക്സണ്‍ അത്തിപ്പൊഴി, ഫാ. ജോസഫ് ചിറാപ്പള്ളി, ഫാ. ആന്റണി ഫ്രാന്‍സിസ്, ലിനു തോമസ്, ബെന്നി ജോസഫ്, ശരത് ബാവക്കാട്ട്, വി. വി ബാസ്റ്റിന്, ജോസഫ് ദിലീപ്, ഷീലാ ജെറോം, ജോളി പവേലില്‍, ബൈജു, എഡ്വേര്‍ഡ് ഫ്രാന്‍സിസ്, റോബര്‍ട്ട് കിങ്ങരന്തറ, അലക്സാണ്ടര്‍ ഷാജു എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു.
ചെല്ലാനത്ത് രൂപതാപ്രസിഡന്റ് പൈലി ആലുങ്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി കുഴിവേലില്‍, ഫാ. ഫാന്‍സിസ് പൂപ്പാടി, ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ പുത്തന്‍പുരക്കല്‍, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ഷിജി തയ്യില്‍, ബാബു കാളിപ്പറമ്പില്‍, ടി. എ ഡാല്‍ഫിന്‍, ജോബ് പുളിക്കില്‍ എന്നിവര്‍ പ്രസംഗിച്ചു.
സിന്ധു ജസ്റ്റസ്, ലോറന്‍സ് ജോജന്‍, പോള്‍ ബെന്നി പുളിക്കല്‍, ജോണ്സണ് ചിന്നപ്പന്, ജോസഫ് ജോയി ചമ്പക്കാട് എന്നിവര്‍ പുനര്‍സൃഷ്ടി യാത്രയ്ക്ക് നേതൃത്വം നല്കി.
Related
Related Articles
ചെല്ലാനത്തെ ജനങ്ങളുടെ നീതിയുക്തമായ ആവശ്യം നിരാകരിക്കപ്പെടരുത്; കെ സി ബി സി പ്രസിണ്ടന്റ്
കാെച്ചി; ചെല്ലാനത്തെ ജനങ്ങൾ അവതരിപ്പിച്ചിരിക്കുന്ന ജനകീയരേഖയിലെ ന്യായമായ ആവശ്യങ്ങളിൽ സത്വരമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമ്രന്തിക്കു നിവേദനം
ഉയരങ്ങളില്‍ പറക്കാന്‍ സഹായിക്കുക നമ്മള്
വിജയികളുടെ പടം കൊണ്ട് പത്രത്താളുകള്‍ നിറയുകയാണ്. ഫുള്‍ എ പ്ലസുകാര്‍. നല്ല കാര്യം. ജീവിതത്തിലും ഭാവിയിലും അവര്‍ വിജയത്തിന്റെയും നേട്ടങ്ങളുടെയും കതിരുകള്‍ ഇനിയും കൊയ്യട്ടെ. വിവിധ വിദ്യാഭ്യാസ
ശ്രീലങ്കയില്‍ ചാവേര്‍ ആക്രമണം കഴിഞ്ഞ് ആദ്യബലിയില്‍ തിരുപ്പട്ടം
കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണ പരമ്പരയില്‍ 47 കുട്ടികള്‍ ഉള്‍പ്പെടെ 257 പേര് കൊല്ലപ്പെട്ടതിനുശേഷം ശ്രീലങ്കയിലെ കത്തോലിക്കാ ദേവാലയങ്ങള്‍ അക്രമഭീഷണിയുടെ നിഴലില്‍ അടച്ചിട്ടിരിക്കെ കിഴക്കന്‍ മേഖലയിലെ