തീരദേശത്തു നിന്നു 18,850 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍

തീരദേശത്തു നിന്നു 18,850 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കേരളതീരത്തെ 18,850 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പുനരധിവാസത്തിനായി 1800 കോടി രൂപ ലഭ്യമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തീരമേഖലയില്‍ അപകടഭീഷണിയിലായ വേലിയേറ്റരേഖയില്‍നിന്ന് 50 മീറ്റര്‍ ദൂരത്തിനുള്ളില്‍ താമസിക്കുന്ന 18,850 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാനാണ് തീരുമാനം. പദ്ധതിക്കാവശ്യമായ 1800 കോടി രൂപ ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ 1398 കോടി രൂപയും കഴിഞ്ഞ ദിവസം അനുവദിച്ച ലോക ബാങ്ക് വായ്പയില്‍നിന്നുള്ള വിഹിതവും വിനിയോഗിക്കാനാണ് തീരുമാനം.
പുതുതായി സ്ഥലം വാങ്ങി വീട് നിര്‍മിച്ച് പുനരധിവാസം ഉറപ്പാക്കുന്നതാണ് പദ്ധതി. ഒരു കുടുംബത്തിന് സ്ഥലം വാങ്ങി വീട് നിര്‍മിക്കുന്നതിന് കുറഞ്ഞത് 10 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. തീരപ്രദേശത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ 200 മീറ്ററിനു അകലെ രണ്ടു മുതല്‍ മൂന്ന; സെന്റുവരെ സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിനാണ് 10 ലക്ഷം രൂപ നല്‍കുക.
മതിയായ സ്ഥലമില്ലാത്ത മേഖലയില്‍ ഫഌറ്റ് നിര്‍മണവും പരിഗണിക്കും. സ്വന്തമായി സ്ഥലമുള്ളവര്‍ക്കും വീട് നിര്‍മാണത്തിന് സഹായവും നല്‍കും. തീരദേശത്ത് 222 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലായി ഏകദേശം എട്ട് ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുണ്ട്.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രകൃതിക്ഷോഭവും ഇവരുടെ ജീവിതത്തെ പ്രയാസത്തിലാക്കുന്ന സാഹചര്യത്തിലാണ് തീരത്തിന്റെ പുനര്‍നിര്‍മാണമെന്ന ദൗത്യത്തിനായി ഫിഷറീസ് വകുപ്പ് പദ്ധതി തയ്യാറാക്കിയതെ
ന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. നേരത്തെ വകുപ്പിന്റെ ഫണ്ടില്‍നിന്ന് ആയിരത്തില്‍പരം കുടുംബങ്ങളുടെ
പുനരധിവാസം പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം പുനരധിവാസത്തിന് വകയിരുത്തിയ തുക അപര്യാപ്തമാണെന്ന് വ്യാപക പരാതിയുണ്ട്.


Related Articles

പോലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സിന് ഗവര്‍ണ്ണറുടെ അംഗീകാരം.

  സമൂഹമാധ്യമങ്ങിലൂടെ അപകീര്‍ത്തികരമായ പ്രചാരം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും നല്‍കുന്നതാണ് പുതിയ ഭേതഗതി. ഐടി ആക്ട് 2000ലെ 66(എ), 2011 ലെ കേരളാപോലീസ്

ക്രൈസ്തവ ആരോഗ്യസഖ്യത്തെ പ്രധാനമന്ത്രി നന്ദി അറിയിച്ചു

ബംഗളൂരു: കൊറോണവൈറസ് ബാധിതരെ ചികിത്സിക്കുന്നതിനായി 60,000 കിടക്കകള്‍ ഉള്‍പ്പെടെ ആയിരം ആശുപത്രികളുടെ സേവനം പൂര്‍ണമായും വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ച ക്രിസ്റ്റ്യന്‍ കൊയലിഷന്‍ ഫോര്‍ ഹെല്‍ത്ത് (സിസിഎച്ച്) പ്രസിഡന്റും

ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം നിലനിര്‍ത്തണം

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, വര്‍ഗ സംവരണം പത്തു കൊല്ലം കൂടി തുടരുന്നതിനുള്ള ഭരണഘടനയുടെ 126-ാം ഭേദഗതി ബില്‍ ഒരു എതിര്‍പ്പുമില്ലാതെ 352 അംഗങ്ങള്‍ ഏകകണമ്ഠമായി ലോക്‌സഭയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*