തീരദേശത്തെ കടലാക്രമണ വിഷയത്തിൽ ഫിഷറീസ് മന്ത്രിയുടെ പ്രസ്താവന അപലപിനിയം. കെ സി വെ എം ആലപ്പുഴ രൂപത

തീരദേശത്തെ കടലാക്രമണ വിഷയത്തിൽ ഫിഷറീസ് മന്ത്രിയുടെ പ്രസ്താവന അപലപിനിയം. കെ സി വെ എം ആലപ്പുഴ രൂപത


തീരദേശത്തെ കടലാക്രമണ മേഖലയിൽ നിന്ന് ജനങ്ങൾ മാറി താമസിക്കുന്നത് മാത്രമാണ് പരിഹാരം എന്ന ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ പ്രസ്താവന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ തുറന്നു കാട്ടലാണ്. കടലിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യതൊഴിലാളികളോട് കാണിക്കുന്ന ഏറ്റവും വലിയ ദ്രോഹം ആവും, ഏറ്റവും മികച്ച പരിഹാരം എന്ന രീതിയിൽ മന്ത്രി പ്രഖ്യാപിച്ച തീരത്തു നിന്നുള്ള കുടിയൊഴിപ്പിക്കൽ. സർക്കാരിന്റെ ഈ തീരുമാനത്തിന് പിന്നിൽ ടൂറിസം ലോബിയെ സഹായിക്കാൻ ഉള്ള ഗൂഢ തന്ത്രമാണ്. കടൽഭിത്തി പരിഹാരം അല്ല എന്ന് പറയുന്നവർ തന്നെ ടൂറിസം ലോബികൾക്ക് അനുകൂലമായാ രീതിയിൽ പുലിമുട്ടോടു കൂടിയ കടൽഭിത്തി നിർമ്മിച്ചു നൽകിയത് മത്സ്യതൊഴിലാളികളോടുള്ള ഇരട്ടത്താപ്പാണ്. ചെല്ലാനത്തിന് സമീപം ഉള്ള ദ്രോണാചാര്യ മോഡൽ കടൽഭിത്തി കടലാക്രമണം ചെറുക്കും എന്നുള്ളതിന് തെളിവാണ്. പിന്നെ എന്തിനാണ് തീരം ഒഴിഞ്ഞു ജനങ്ങൾ പോവുന്നതാണ് പരിഹാരം എന്ന് മന്ത്രി പറഞ്ഞത് മനസിലാവുന്നില്ല. ഫ്ലാറ്റ് സമുച്ചയത്തിലേക്കുള്ള കുടിയൊഴിപ്പിക്കൽ മത്സ്യതൊഴിലാളികളുടെ ആവാസ് വ്യവസ്‌ഥ നശിപ്പിക്കും.ഈ തീരുമാനത്തിന് എതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരണം.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*