Breaking News

തീരനിയന്ത്രണ കരട് വിജ്ഞാപനം – കെ എല്‍ സി എ നിവേദക സംഘം പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തീരനിയന്ത്രണ കരട് വിജ്ഞാപനം – കെ എല്‍ സി എ നിവേദക സംഘം പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തീരനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച് 2018 ഏപ്രില്‍ 18 ന് കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം ടൂറിസം മേഖലയ്ക്ക് ഗുണമുണ്ടാകണമെന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് ഉണ്ടാക്കിയിരിക്കുന്നതാണെന്നും കൂട്ടത്തില്‍ കായല്‍ ദ്വീപുകളിലെ നിയന്ത്രണത്തില്‍ അല്‍പ്പം ഇളവു വരുത്തി 20 മീറ്റര്‍ ആക്കി അവിടെ തദ്ദേശവാസികള്‍ക്കു ഇളവു നല്‍കുന്നുവെന്ന പേരില്‍ തീരം മുഴുവനും ടൂറിസ്റ്റ് ലോബികള്‍ക്ക് സ്വന്തമാകുന്ന തരത്തിലാണെന്നും കെ എല്‍ സി എ നിവേദക സംഘം പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനെ നേരിട്ടു കണ്ട് ധരിപ്പിച്ചു. ഡെല്‍ഹിയില്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് കെ എല്‍ സി എ നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.

സാഗര്‍മാല പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ തീരമേഖലയില്‍ ഉദ്ദേശിക്കുന്ന കോടികളുടെ നിക്ഷേപം മുന്നില്‍ കണ്ട് മത്സ്യത്തൊഴിലാകളെയും തദ്ദേശവാസികളെയും തീരമേഖലയില്‍ നിന്ന് ഒഴിവാക്കുന്നതായി മാറും പുതുക്കിയ വിജ്ഞാപനമെന്നും കെ എല്‍ സി എ ആശങ്ക അറിയിച്ചു. വിജാപനത്തിലൂടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാതെ, നിയനിര്‍മ്മാണ സഭകളില്‍ ചര്‍ച്ച ചെയ്ത് നിയമമാക്കി മാറ്റണമെന്നും അഭ്യര്‍ത്ഥിച്ചു.

കടല്‍ തീരം തദ്ദേശവാസികള്‍ക്ക് അന്യമാകരുത്. കായല്‍ ദ്വീപുകളില്‍ തദ്ദേശവാസുകളുടെ ഭവനനിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണ പരിധി ബാധകമാക്കരുതെന്നും സംഘം ആവശ്യപ്പെട്ടു.മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കടലോര പ്രദേശങ്ങള്‍ സംരക്ഷിച്ച് തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണം.

സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ്, വൈസ് പ്രസിഡന്‍റ് എം സി ലോറന്‍സ്, സംസ്ഥാന സമിതിയംഗങ്ങളായ സി ജെ പോള്‍ (പ്രസിഡൻറ് കെ എൽ സി എ വരാപ്പുഴ അതിരൂപത), റോയ് ഡിക്കുഞ്ഞ, വരാപ്പുഴ അതിരൂപത കെ എല്‍ സി എ ഡയറക്ടര്‍ ഫാ മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ എന്നിവരാണ് ഡെല്‍ഹിയിലെത്തിയ സംഘത്തിലുണ്ടായിരുന്നത്.


Related Articles

കെ സി ബി സി മദ്യവിരുദ്ധ ദിനാ ചരണം നടത്തി

കാലടി; കേരള കത്തോലിക്ക സഭ മാർച്ച് 14 മദ്യവിരുദ്ധ ഞായർ ആയി ആചരിച്ചു. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര ഇടവകകളിലും, സ്ഥാപനങ്ങളിലും ഇടയലേഖനം വായിച്ചു.മദ്യസംസ്കാരത്തെ പ്രോൽസാഹിപ്പിക്കുന്ന

കേരളം തിളങ്ങുന്ന മാതൃക: ആനന്ദ് മഹീന്ദ്ര 

കൊച്ചി: കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. കൊവിഡ്-19 രോഗബാധ സംബന്ധിച്ച് നിലവിലെ സ്ഥിതി തന്നെ തുടരുകയാണെങ്കില്‍ കേരളം

മിക്കി മൗസ്‌ നവതിയിലേക്ക്: കളി എലിയോടോ?

  കളിയായി ഒരാളുടെ തലക്കിട്ട് കിഴുക്കിയാല്‍ അധികൃതര്‍ ഇടപെടണമെന്നില്ല, കുറ്റവാളിയെ ശിക്ഷിക്കണമെന്നുമില്ല. പക്ഷേ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിനോട് കളിച്ചാല്‍ കളിമാറിയെന്നിരിക്കും. ആരോപണവിധേയനായവനെ പടിയടച്ച് പിണ്ഡം വച്ചുകളയും. കഴിഞ്ഞ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*