തീരനിയന്ത്രണ വിജ്ഞാപനം: ഭവനങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കും-കെഎല്‍സിഎ

തീരനിയന്ത്രണ വിജ്ഞാപനം:    ഭവനങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കും-കെഎല്‍സിഎ


ആലപ്പുഴ: തീര നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച ലംഘനങ്ങളുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ ഇപ്പോള്‍ തെറ്റായി ഉള്‍പ്പെടുത്തിയിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തദ്ദേശവാസികളുടെ ഭവനങ്ങള്‍ പട്ടികയില്‍നിന്ന് മാറ്റണമെന്ന്കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) ആവശ്യപ്പെട്ടു. കായല്‍ ദ്വീപുകള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍, 100 സ്‌ക്വയര്‍ മീറ്റര്‍ വീടുകളുടെ നിര്‍മാണത്തിന് തീരമേഖല പരിപാലന അതോറിറ്റി പുറത്തിറക്കിയ ഉത്തരവ്, 2019ലെ വിജ്ഞാപനത്തില്‍കുറവ് വരുത്തിയിരിക്കുന്ന നിരോധിത മേഖല എന്നിവകണക്കിലെടുത്തുവേണം അന്തിമ പട്ടിക തയാറാക്കാന്‍. പട്ടിക സമര്‍പ്പിക്കുന്ന സമയത്ത് സര്‍ക്കാര്‍
ഉചിതമായ ഇടപെടലുകള്‍ നടത്തണം. നിര്‍ണായക സമയത്ത് മൗനം അവലംബിക്കുകയും പിന്നീട് കോടതി ഉത്തരവുകള്‍ വന്നതിനുശേഷം സംരക്ഷകരായി ഭാവിക്കുകയും ചെയ്യുന്നതില്‍ കാര്യമില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തദ്ദേശവാസികളുടെ ഭവനങ്ങള്‍ സംരക്ഷിക്കാന്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ഭവന സംരക്ഷണ സമിതികള്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. പയസ് ആറാട്ടുകുളം യോഗം ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ. ഡാല്‍ഫിന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, പി.ആര്‍. കുഞ്ഞച്ചന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ വിഷയത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസാരിച്ചു.
ഫാ. ജോണ്‍സണ്‍, ബിജു ജോസി, ഫാ. ആന്റണി കുഴിവേലി, കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് ജെയിന്‍ ആന്‍സില്‍, കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ആന്‍സില്‍ ആന്റണി, എം.സി ലോറന്‍സ്, ജോണ്‍
ബ്രിട്ടോ, രാജു ഈരശേരി, ജസ്റ്റീന ഇമ്മാനുവല്‍, ജോര്‍ജ് നാനാട്ട്, വിന്‍സ് പെരിഞ്ചേരി, പാട്രിക് മൈക്കിള്‍, ലെക്റ്റര്‍ കാര്‍ലോസ്,
അലക്‌സ് താളുപ്പാടത്ത്, പൈലി ആലുങ്കല്‍, അനീഷ് ആറാട്ടുകുളം തുടങ്ങിയവര്‍ സംസാരിച്ചു.


Related Articles

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ മലയാളികളും പങ്കെടുത്തു

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കൊറോണ രോഗവ്യാപന കേന്ദ്രമായി മാറിയ ന്യൂഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ കേരളത്തില്‍നിന്നുള്ളവരും പങ്കെടുത്തതായി വ്യക്തമായി. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍നിന്നായി 45 പേരാണ് പങ്കെടുത്തത്.

വാക്കത്തോണ്‍ നവംബര്‍ ഒന്നിന്

കൊച്ചി: പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് പദ്ധതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പശ്ചിമകൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സാമൂഹിക സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൂട്ടനടത്തത്തിന്റെ ഒരുക്കങ്ങള്‍

കലാരംഗത്തെ അത്ഭുതപ്രവര്‍ത്തകനായ ക്യാപ്പിസ്റ്റനച്ചന്‍

കൊച്ചിയിലെ പ്രശസ്തമായ ഒരു കലാകേന്ദ്രം അതിന്റെ സുവര്‍ണദശയില്‍ മിന്നിയിരുന്ന കാലം. ആദരവിന്റെ കൊടുമുടിയില്‍ നില്‍ക്കേ അതിന്റെ അമരക്കാരനായ വൈദികന്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ദിവസം സ്വമേധയാ ആ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*