തീരവാസികളായത് അവരുടെ തീരാദുഃഖമോ ?

ചെല്ലാനം നിവാസികൾ പ്രതീക്ഷയർപ്പിച്ച് ഇരുന്ന ഒരു കാലമായിരുന്നു 2018 ഏപ്രിൽ മാസം. കാരണം കടൽഭിത്തി അതിനുള്ളിൽ സ്ഥാപിക്കുമെന്ന് ആയിരുന്നു അധികാരികൾ അറിയിച്ചിരുന്നത്. 8.6 കോടി രൂപ അതിനായി മാറ്റിവയ്ക്കുകയും ചെയ്തു. ചെല്ലാനം പഞ്ചായത്തിൽ അഞ്ചു സ്ഥലങ്ങളിൽ ജിയോ ട്യൂബ് സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നത്. 25 മീറ്റർ നീളവും 5 മീറ്റർ ഡയാമീറ്ററും ഉള്ള ജിയോ ട്യൂബ് 145 എണ്ണം 1200 മീറ്റർ നീളത്തിൽ ഉണ്ടാകും എന്നതായിരുന്നു ഉറപ്പ്. പരീക്ഷണാടിസ്ഥാനത്തിൽ കരാർ നൽകി. 2019 ജനുവരി 27ന് ജിയോ ട്യൂബ് സ്ഥാപിക്കൽ ആരംഭിച്ചു. രണ്ടു ട്യൂബുകൾ മാത്രമാണ് നാളിതുവരെ സ്ഥാപിക്കാനായത്.
കുറിപ്പ് – അടുത്ത കാലവർഷത്തിന് മുമ്പ്, ജിയോ ട്യൂബുകൾ സ്ഥാപിച്ച് തങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ അധികാരികൾ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് ഇനിയും ചെല്ലാനത്ത്കാർ. ജിയോ ട്യൂബിൽ നിറയ്ക്കാനുള്ള മണൽ ലഭ്യമല്ല എന്ന കാരണത്താൽ ട്യൂബ് സ്ഥാപിക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല എന്ന് തെളിവുകൾ സഹിതം അവർക്ക് പറയാനാകും. മണൽ നിറയ്ക്കുന്നതിന് മതിയായ സാങ്കേതിക മികവുള്ള സാമഗ്രികൾ ഇല്ലാത്തതും ഈ മേഖലയിൽ കരാറുകാരനുള്ള പരിചയക്കുറവുമാണ് പ്രധാന കാരണം എന്ന് അവർ സ്ഥാപിക്കുന്നു.
ഡ്രഡ്ജിങ് സംവിധാനമുപയോഗിച്ച് ഉടനടി ജിയോ ട്യൂബുകൾ മണൽ നിറച്ച് സ്ഥാപിച്ചില്ലെങ്കിൽ വരുന്ന കാലവർഷവും കടൽ കയറ്റവും അവർക്ക് ഏൽപ്പിക്കുന്ന പ്രഹരം കനത്തതായിരിക്കും. മിടുക്കനായ ജില്ലാകളക്ടർ ആണ് എറണാകുളത്ത് ഉള്ളത്. വിഷയത്തിൻറെ തീവ്രത വീണ്ടും വീണ്ടും അദ്ദേഹം ഓർക്കാൻ കഴിയുന്നവരൊക്കെ അദ്ദേഹത്തിന് dcekm@kerala.nic.in എന്ന വിലാസത്തിൽ ഈമെയിലുകൾ അയച്ച് ചെല്ലാനത്ത്കാരോട് പക്ഷം ചേരട്ടെ !