തീവ്രഅസഹിഷ്ണുത ക്രൈസ്തവമോ?

തീവ്രഅസഹിഷ്ണുത ക്രൈസ്തവമോ?

ഈദ് ആശംസ നേർന്നതിന് കെ സി വൈ എം നെതിരെ വീണ്ടും സൈബർ ആക്രമണം

വലിയ പെരുന്നാളിന് ഈദ് ആശംസ നേർന്നതിനെ തുടർന്ന് കെ സി വൈ എം നെതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് അശീല പരമാർശങ്ങൾ ഉയരുന്നു , കുറച്ച് നാളുകളായി കേരളത്തിലെ അറിയപ്പെടുന്നതും , ശക്തമായ നിലപാടുകൾ ഉള്ളതുമായ കെ സി വൈ എം നെതിരെ ചില സംഘപരിവാർ അനുകൂല നിലപാടുകളുള്ള ചില സംഘടനകളിൽ നിന്നും, അവരുടെ ഫെയ്ക്ക് ഐ.ഡികളിൽ നിന്നും മോശമായ കമന്റുകളും , നേതാക്കൾക്കെതിരെ മോശമായ വേയ്സ് ക്ലിപ്പുകളും നിരന്തരം വരുന്നുണ്ട് , കാസ മുതലായ സംഘടനകളും അവരുടെ പ്രവർത്തകരുമാണ് ഒറ്റപ്പെട്ട ഈ ആക്രമണങ്ങൾക്ക് പിന്നിൽ…

കഴിഞ്ഞ ദിവസം കെ സി വൈ എം നെതിരെ സംസാരിക്കുന്ന ഒരു വോയ്സും ഇവർ പ്രചരിപ്പിച്ചിരുന്നു ,

എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങൾക്ക് ആശംസകൾ അർപ്പിക്കുന്ന രീതി നേരത്തെ മുതൽ സംഘടനയ്ക്ക് ഉള്ളതാണ്, എന്നാൽ ഈ അടുത്ത കാലത്തായി മുസ്ലിം മതവിഭാഗത്തിന് ആശംസകളോ മറ്റോ നേർന്നാൽ ഉടൻ ആക്രമണം നടത്തുന്നത് പതിവാണ്, . ഫെയ്ക്ക് ഐ ഡി കളിൽ നിന്നാണ് ഇതിൽ പലരും കമന്റുകൾ നല്കുന്നത് ,
ഇവിടെ ആ കൂട്ടർ മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുമ്പോൾ തീവ്ര മുസ്ലിം വിരുദ്ധത പ്രകടിപ്പിക്കുകയാണ്

ഹാഗിയ സോഫിയ പോലുള്ള വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള പ്രസ്ഥാനമാണ് കെ സി വൈ എം , അത് പോലെ കേരളത്തിലെ പൊതു സമൂഹത്തിൽ സ്വീകാര്യത ഉള്ള സംഘടന എന്ന നിലയിൽ എല്ലാ മതവിഭാഗങ്ങളെയും ഒരു പോലെ കണ്ട് മുന്നോട്ട് പോകുന്ന പ്രസ്ഥാനമാണ് KCYM,
ഇവിടെയാണ് മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കാൻ ചിലർ കെ സി വൈ എം നെ നിർബന്ധിക്കുന്നത് , കഴിഞ്ഞ ചെറിയ പെരുന്നാളിനും ആശംസ നേർന്നതിന്റെ പേരിൽ നേതാക്കൾക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു , . കെ സി വൈ എം ന്റെ പോസ്റ്ററുകളിൽ പോലും പച്ചനിറം ഉപയോഗിച്ചാൽ തന്നെ സൈബർ ആക്രമണം ഒരുക്കുകയായി,

മതേതര മൂല്യങ്ങൾക്കനുസരിച്ചുളള മുന്നേറ്റത്തിന് പ്രാധാന്യം നല്കി കൊണ്ടുള്ള പ്രവർത്തനങ്ങൾ തന്നെയാകും തുടർന്നും സംഘടനയിൽ നിന്നുണ്ടാവുകയെന്ന വ്യക്തമായ സൂചന തന്നെയാണ് വീണ്ടും ഈദ് ആശംസ നേർന്ന് കെ സി വൈ എം നല്കിയത് ,

സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടികൾ സ്ഥികരിച്ച് മുന്നോട്ട് പോകുമെന്ന് തന്നെ കെ സി വൈ എം പ്രവർത്തകർ പറഞ്ഞു


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*