തീവ്രവാദി ആക്രമണത്തിൽ ബ്രിട്ടീഷ് പാർലമെൻറ് അംഗത്തിന് ദാരുണാന്ത്യം

കത്തോലിക്ക വിശ്വാസിയും ബ്രിട്ടീഷ് പാര്‍ലമെൻ്റംഗവും കൺസര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് അമെസാണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ തീവ്രവാദവിരുദ്ധസേന അന്വേഷണം തുടങ്ങി.
ഇന്നലെ, ഒക്ടോബർ പതിനഞ്ചാം തീയതി വെള്ളിയാഴ്ചയാണ് ഇസ്ലാമിക തീവ്രവാദിയുടെ അപ്രതീക്ഷിത കഠാര ആക്രമണത്തില്‍ ഡേവിഡ് അമെസ് മരണപ്പെടുന്നത്. 1983മുതൽ പാർലമെന്റ് അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. 69 വയസുകാരനായ അദ്ദേഹം കൺസർവേറ്റീവ് പാർട്ടി അംഗമായിരുന്നു. ശക്തമായ പ്രോലൈഫ് നിലപാടുകൾ ഉണ്ടായിരുന്ന ഡേവിഡ് അമെസ്, രാജ്യത്തെ കത്തോലിക്കാ വിദ്യാഭ്യാസത്തിനും വലിയ പിന്തുണ നൽകിയിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉള്‍പ്പെട്ട കൺസര്‍വേറ്റീവ് പാര്‍ട്ടി അംഗമാണ് കൊല്ലപ്പെട്ട ഡേവിഡ് അമേസ് (69). ലെ ഓൺ സീ പട്ടണത്തിലെ ബെൽഫെയേഴ്സ് മെത്തഡിസ്റ്റ് പള്ളിയിൽ വെച്ച് മണ്ഡലത്തിലെ ജനങ്ങളുമായി നടത്തുന്ന പ്രതിവാര ചര്‍ച്ചയിൽ പങ്കെടുക്കുകയായിരുന്നു
സംഭവവുമായി ബന്ധപ്പെട്ട് 25 വയസുള്ള ഒരു സെമാലിയൻ വംശജനായ പൗരനെ അറസ്റ്റ് ചെയ്തെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ കൈയ്യിൽ നിന്ന് ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. കേസിൽ തീവ്രവാദവിരുദ്ധ സേനയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാര്‍ലമെൻ്റംഗങ്ങളുടെ സുരക്ഷ ഉടൻ തന്നെ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പൗരത്വമുള്ള ഒരു സൊമാലി വംശജനാണ് അക്രമിയെന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങൾ പറയുന്നത്. എം പി യുടെ മരണം തീവ്രവാദി ആക്രമണമായി കണക്കാക്കുമെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.
ഭ്രൂണഹത്യയെ എതിർത്തിരുന്ന അമസിനെ ‘പ്രോലൈഫ് ചാമ്പ്യൻ’ എന്നാണ് ബ്രിട്ടണിലെ പ്രോലൈഫ് സംഘടനയായ ‘റൈറ്റ് ടു ലൈഫ് യുകെ’ വിശേഷിപ്പിച്ചത്. 1983ൽ എംപിയായി സ്ഥാനമേറ്റെടുത്തതു മുതൽ ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കാനും, ബുദ്ധിമുട്ടനുഭവിക്കുന്ന ഗർഭിണികളായ സ്ത്രീകൾക്ക് സഹായങ്ങൾ നൽകാനും വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ഡേവിഡ് അമസ് തന്റെ അധികാരം വിനയോഗിച്ചിരുന്നുവെന്ന് സംഘടനയുടെ വക്താവ് കാതറിൻ റോബിൻസൺ സ്മരിച്ചു.
ബ്രിട്ടീഷ് കോൺഫറൻസ് സംഭവത്തിൽ ഞെട്ടലും ജനാധിപത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞു. ഡേവിഡ് ഫ ആമസ് ഉത്തമനായ ദേശസ്നേഹിയും ജീവ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച നേതാവുമാണെന്ന് ബിഷപ്പ് നിക്കൊളാസ് അനുസ്മരിച്ചു
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
സുഗതകുമാരി ടീച്ചറിന്റെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ആർച്ച് ബിഷപ്പ് സൂസെപാക്യം
പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറിന്റെ ആകസ്മിക നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രകൃതിയോടും മനുഷ്യരോടും കരുണയും സ്നേഹവും എന്നും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ടീച്ചറിന്റെ
ബിഷപ് ജെറോം ഫെര്‍ണാണ്ടസ് ദൈവദാസപദവിയിലേക്ക്: കൃതജ്ഞതാബലി 24ന്
കൊല്ലം: കൊല്ലം രൂപതയുടെ ഒമ്പതാമത്തെ മെത്രാനും പ്രഥമ തദ്ദേശിയ ഇടയനും ഭാഗ്യസ്മരണാര്‍ഹനുമായ ബിഷപ് ജെറോം എം. ഫെര്‍ണാണ്ടസിനെ ഫെബ്രുവരി 24ന് ദൈവദാസനായി പ്രഖ്യാപിക്കും. നാമകരണ നടപടിക്രമങ്ങളുടെ പ്രഥമ
കൊവിഡിനുശേഷം പുതിയ നിയമം: അനാഥാലയങ്ങളും കുഞ്ഞുങ്ങളും പ്രതിസന്ധിയില്‍
എറണാകുളം: ലോക്ഡൗണിനോടനുബന്ധിച്ച് വീടുകളിലേക്കു മടങ്ങേണ്ടി വന്ന അനാഥാലയങ്ങളിലെ കുട്ടികള്‍ തിരിച്ചെത്താനാവാതെ ദുരിതത്തില്‍. ഓണ്‍ലൈന്‍ പഠനവും മറ്റ് സൗകര്യങ്ങളും മുടങ്ങുംവിധം കുട്ടികളെ വലയ്ക്കുന്നത് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവാണെന്ന്