Breaking News

തുപ്പല്ലേ തോറ്റുപോകും’ കൊവിഡ് ചങ്ങല പൊട്ടിക്കല്‍ രണ്ടാംഘട്ടം

തുപ്പല്ലേ തോറ്റുപോകും’ കൊവിഡ് ചങ്ങല പൊട്ടിക്കല്‍ രണ്ടാംഘട്ടം

തിരുവനന്തപുരം: ‘ബ്രേക്ക് ദ ചെയിന്‍’ ബോധവത്കരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘തുപ്പല്ലേ തോറ്റു പോകും’ എന്ന ശീര്‍ഷകത്തിലാണ് ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം അറിയിച്ചു. കൊറോണ അവലോകനയോഗത്തിനുശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക, ശാരീരിക അകലം പാലിക്കുക, മാസ്‌ക് ഉള്‍പ്പെടെയുള്ള ഉപയോഗിച്ച വസ്തുക്കള്‍ വലിച്ചെറിയാതിരിക്കുക, യാത്രകള്‍ പരമാവധി ഒഴിവാക്കുക, വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീടുവിട്ട് പുറത്തിറങ്ങാതിരിക്കുക, കഴുകാത്ത കൈകള്‍കൊണ്ട് കണ്ണ്, വായ, മൂക്ക് എന്നിവിടങ്ങളില്‍ തൊടാതിരിക്കുക, പൊതുഇടങ്ങളില്‍ തുപ്പാതിരിക്കുക, പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക, ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിച്ച് മൂക്കും വായയും അടയ്ക്കുക എന്നിവയ്ക്കാണ് ഈ കാമ്പയിനില്‍ ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.



Related Articles

ഹെലന രാജ്ഞി

യേശുവിനെ വിചാരണയ്ക്കായി കൊണ്ടുപോയി എന്ന് വിശ്വസിക്കുന്ന വിശുദ്ധ പടവുകള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി തുറന്നുകൊടുത്തിരുന്നു. 28 പടികളുള്ള ഈ പടിക്കെട്ട്

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി സെമന്‍ട്രല്‍ കൗണ്‍സില്‍

യുവജനസംഗമം സംഘടിപ്പിച്ചുഎറണാകുളം: കിട്ടുമ്പോഴല്ല കൊടുക്കുമ്പോഴാണ് നാം സന്തോഷിക്കേണ്ടതെന്ന് വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന്‍ ഡയറക്ടറും സെന്റ് ആല്‍ബര്‍ട്‌സ് കോളജ് വൈസ് പ്രിന്‍സിപ്പലുമായ ഫാ. ജോണ്‍ ക്രിസ്റ്റഫര്‍ വടശേരി

ക്രിസ്ത്യാനിക്ക് ചായ്‌വ് താമരയോടെന്നു മറുനാടൻ മലയാളി

നിയമസഭ തിരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നിൽക്കെ കേരളത്തിലെ സാമുദായിക മാറ്റങ്ങളെക്കുറിച്ച് അവകലനം ചെയ്തുകൊണ്ടാണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമം ക്രൈസ്തവ സമൂഹത്തിൽ അതിശക്തമായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*