തൂത്തുക്കുടിയിൽ പോലീസ് വെടിവെപ്പിൽ 12 മരണം

തൂത്തുക്കുടിയിൽ പോലീസ് വെടിവെപ്പിൽ 12 മരണം

പോലീസ് വെടിവെപ്പിൽ പരിക്കേറ്റ ഫാ. ജയശീലൻ

തൂത്തുക്കുടിയിലെ സ്റ്റാർലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കുനേരെ പോലീസ് വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. പോലീസുകാർ ഉൾപ്പെടെ മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ് സംഭവത്തെത്തുടർന്ന് തമിഴ്നാട്ടിൽ പ്രതിഷേധം അലയടിക്കുകയാണ്. പ്ലാൻറ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമരസമിതി ആരംഭിച്ച പ്രക്ഷോഭത്തിന്റെ നൂറാം ദിനമായിരുന്നു ഇന്നലെ. നിരോധനാജ്ഞ ലംഘിച്ച് കലക്ടറേറ്റിലേക്ക് ഇരച്ചുകയറിയ സമരക്കാർ കെട്ടിടത്തിനു തീ വെക്കുവാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. 20,000 സമരക്കാരും 3000 പോലീസുകാരും നേർക്കുനേർ നിന്നപ്പോൾ തൂത്തുക്കുടി കളക്ടറേറ്റ് പരിസരം അക്ഷരാർഥത്തിൽ യുദ്ധക്കളമായി മാറി. തൂത്തുകുടി രൂപതയിലെ വൈദികനായ ഫാ. ജയശീലനു൦ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരു൦, DMK പ്രസിഡന്റും പ്രതിപക്ഷനേതാവുമായ എംകെ സ്റ്റാലനു൦ പോലീസ് നടപടിയെ അപലപിച്ചു. മുഖ്യമന്ത്രി ശ്രീ ഇടപ്പാടി കെ പളനിസാമി സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരണമടഞ്ഞ വ്യക്തികളുടെ കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.


Related Articles

ദൈവത്തെ കാണുമ്പോള്‍

കുട്ടനാട്ടിനടുത്തുള്ള പുളിങ്കുന്ന് ഗ്രാമത്തില്‍നിന്ന് ആലപ്പുഴയിലെത്തി മലയാള സിനിമാചരിത്രത്തില്‍ ‘ഉദയ’ എന്ന സ്റ്റുഡിയോയുടെ പേരും എണ്ണമറ്റ ഹിറ്റ്‌സിനിമകളും കുറിച്ചിട്ട മാളിയംപുരയ്ക്കല്‍ കുഞ്ചാക്കോയുടെ ചെറുമകനാണ് കുഞ്ചാക്കോ ബോബന്‍. അപ്പന്‍ ബോബന്‍

നീതി നിഷേധിക്കപ്പെട്ടവരുടെ വേദന

മനുഷ്യജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരവും സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് നടത്തുന്ന ശക്തമായ ഇടപെടലും അവതരിപ്പിക്കുമ്പോഴാണ് സിനിമ അഭ്രപാളികള്‍ക്കപ്പുറം മനുഷ്യരോട് സംവദിക്കുവാന്‍ തുടങ്ങുക. ടി. ജെ ഗണവേല്‍ സംവിധാനം ചെയ്ത ജയ് ഭിം

കാരുണ്യം നീതിനിഷേധമല്ല

  ‘കാരുണ്യം’ എന്ന വാക്കാണ് നാട്ടില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മാധ്യമപ്രവര്‍ത്തകര്‍ പിന്‍വാതില്‍ നിയമനം എന്ന് പേരുകൊടുത്ത സര്‍ക്കാര്‍ നടപടിയുടെ ഔചിത്യവും നീതികേടും നിയമപരമായ ചോദ്യങ്ങളും സംബന്ധിച്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*