തൂത്തുക്കുടി വെടിവെപ്പിൽ കെ. ആർ.എൽ. സി. സി അപലപിച്ചു

ലത്തീൻ കത്തോലിക്കരായ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തൂത്തുക്കുടിയിലെ സ്റ്റാർലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാല പരിസ്ഥിതി മലിനീകരണത്തെ തുടർന്ന് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കുനേരെ പോലീസ് വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രപതിക്കും തമിഴ്നാട് സർക്കാരിനു൦ കെ. ആർ.എൽ. സി. പ്രതിഷേധ സന്ദേശം അയച്ചു. തൂത്തുകുടി രൂപതയിലെ വൈദികനായ ഫാ. ജയശീലനു൦ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തമിഴ്നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരു൦, DMK പ്രസിഡന്റും പ്രതിപക്ഷനേതാവുമായ എംകെ സ്റ്റാലനു൦ പോലീസ് നടപടിയെ അപലപിച്ചു. മുഖ്യമന്ത്രി ശ്രീ ഇടപ്പാടി കെ പളനിസാമി സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരണമടഞ്ഞ വ്യക്തികളുടെ കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണവും സമാധാനവും ലഭിക്കുവാൻ ക്രൈസ്തവർ ആഗ്രഹിക്കുന്നു എന്ന് കെആർഎൽസിസി സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡൻറ് ഷാജി ജോർജ് അധ്യക്ഷനായിരുന്നു. ഫാ. അഗസ്റ്റിൻ മുള്ളൂർ. ഫാ. ഫ്രാൻസിസ് സേവ്യർ, ഫാ. തോമസ് തറയിൽ, ആൻറണി ആൽബർട്ട്, സ്മിത ബിജോയ്, ആൻറണി നൊേറോന എന്നിവർ പ്രസംഗിച്ചു.