തെക്കന്‍ കുരിശുമലയിലെ ക്രിസ്മസ്-പുതുവത്സരാഘോഷം ജനുവരി ഒന്നിന് സമാപിക്കും

തെക്കന്‍ കുരിശുമലയിലെ ക്രിസ്മസ്-പുതുവത്സരാഘോഷം ജനുവരി ഒന്നിന് സമാപിക്കും

വെള്ളറട: രാജ്യാന്തര തീര്‍ത്ഥാടനകേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ക്രിസ്മസ്-പുതുവത്സരഘോഷം 24 ന് ആരംഭിച്ചു. 2019 ജനുവരി ഒന്നിന് അവസാനിക്കും. 24 ന് വൈകുന്നേരം 6.00 ന് ആഘോഷങ്ങള്‍ തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സെന്റ് കെ. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. 6.30 ന് തിരുജനന മഹോത്സവ ദിവ്യബലിക്ക് തീര്‍ത്ഥാടനകേന്ദ്രം സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ.പ്രദീപ് ആന്റോ മുഖ്യകാര്‍മികനായിരുന്നു.
പുതുവത്സരാഘോഷം 31 ന് വൈകുന്നേരം 6.30 ന് ആരംഭിക്കും. പുതുവര്‍ഷദിവ്യബലിക്ക് കുരിശുമല ഇടവകവികാരി ഫാ. രതീഷ് മാര്‍ക്കോസ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 2019 ദീപങ്ങള്‍ തെളിച്ച് പുതുവര്‍ഷത്തെ വരവേല്‍ക്കും. ആഘോഷപരിപാടികള്‍ക്ക് തീര്‍ത്ഥാടന കമ്മിറ്റി നേതൃത്വം നല്‍കും.


Related Articles

മലബാറിന് സ്‌നേഹസാന്ത്വനമായി കെഎല്‍സിഎ കോട്ടപ്പുറം രൂപത

കണ്ണൂര്‍: പ്രളയം ദുരിതംവിതച്ച മലബാറിന് കോട്ടപ്പുറം രൂപതയുടെ സ്‌നേഹസാന്ത്വനം. ഭക്ഷ്യസാധനങ്ങള്‍, മരുന്ന്, വസ്ത്രങ്ങള്‍, പായ, പുതപ്പ്, അലൂമിനിയ പാത്രങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും പാഡുകള്‍, ക്ലീനിങ്ങ് ഉപകരണങ്ങള്‍ എന്നിവ

അരങ്ങിന്റെ ജീവിതപാഠങ്ങള്‍

കാണികള്‍ക്കിടയില്‍ നിന്നുമുയരുന്ന ആരവങ്ങള്‍, പ്രതികരണങ്ങള്‍, നിശബ്ദതകള്‍. അരങ്ങില്‍ നിന്നും നോക്കുമ്പോഴത് ജീവിതത്തിന്റെ പരിച്ഛേദം. നാടകത്തട്ടിലെ ആ ജീവിതക്കാഴ്ചകളാണ് പൗളി വത്സനെന്ന കലാകാരിയെ വളര്‍ത്തി വലുതാക്കിയത്. പതിനൊന്നാം വയസിലാണ്

ഉണര്‍വിന്റെ വിചിന്തനം ഫാ.മാര്‍ട്ടിന്‍ എന്‍. ആന്റണി

ഞാന്‍ ഈ വചന വിചിന്തനം എഴുതുവാന്‍ തുടങ്ങിയത് 2010 മുതലാണ്. ഏകദേശം 10 വര്‍ഷമായിട്ടുണ്ട്. 2010ലാണ് കൊച്ചി രൂപതയിലെ റാഫി കൂട്ടുങ്കലച്ചന്‍ നിര്‍ദേശിച്ചപ്രകാരം വെര്‍ബുംദോമിനിക്കു വേണ്ടി വചനവിചിന്തനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*