തെക്കന്‍ കുരിശുമല തീര്‍ത്ഥാടനത്തില്‍ ജനസാഗരം
നെയ്യാറ്റിന്‍കര: യേശുനാഥന്റെ പീഡാസഹനവും കുരിശുമരണവും അനുസ്മരിച്ച് പ്രാര്‍ത്ഥനയുടെ നിറവില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ കുരിശുമല കയറി. മാര്‍ച്ച് 11 മുതല്‍ 18 വരെയും പെസഹവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലുമായി നടന്ന 61-ാമത് തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായി സമാപിച്ചു. ഓശാന ഞായറാഴ്ച ആരംഭിച്ച വിശുദ്ധവാര തീര്‍ത്ഥാടനം ദുഃഖവെള്ളി വൈകുവോളവും തുടര്‍ന്നു. തീര്‍ത്ഥാടനകമ്മിറ്റി ചെയര്മാന് സി. കെ ഹരീന്ദ്രന്‍ എംഎല്‍എ, ഡോ. ശശി തരൂര്‍ എം. പി എന്നിവര്‍ സംഗമവേദിയിലെത്തി തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്തി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തീര്‍ത്ഥാടകര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചിരുന്നു. പെസഹാവ്യാഴം വൈകുന്നേരം 7ന് പൗരോഹിത്യ സ്ഥാപനവും ദിവ്യകാരുണ്യ സ്ഥാപനവും അനുസ്മരിച്ച് നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ. പ്രദീപ് ആന്റോ മുഖ്യകാര്‍മികനായി. ദിവ്യബലിക്കുശേഷം ദുഃഖവെള്ളി പുലര്‍ച്ചെ വരെ നടന്ന ആരാധനയില്‍ സെന്റ് ആന്‍സ് സിസ്റ്റേഴ്സും വിവിധ ഇടവകകളും ഭക്തസംഘടനകളും നേതൃത്വം നല്കി.
വെള്ളിയാഴ്ച രാവിലെ 5.30ന് സംഗമവേദിയില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികളുടെ നേതൃത്വത്തില്‍ നെറുകയിലേയ്ക്ക് പരിഹാര പ്രദക്ഷിണം നടത്തി. 6.30 മുതല്‍ യേശുവിന്റെ പീഡാസഹനരഹസ്യങ്ങള് ധ്യാനിച്ചുകൊണ്ടുള്ള ദിവ്യകാരുണ്യ ആരാധന നടത്തി. ബ്രദര്‍ ജോസ് എന്‍. പി മുതിയാവിള, ബ്രദര്‍ ജോസഫ് പൂവച്ചല്‍, സന്തോഷ് പരശുവയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. ഉച്ചയ്ക്ക് 1.00 ന് ആനപ്പാറ ഫാത്തിമമാതാ കുരിശടിയില്‍ നിന്നാരംഭിച്ച പരിഹാര സ്ലീവാപാതയില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ആനപ്പാറ, കുരിശുമല ഇടവകകള്‍ നേതൃത്വം നല്കി. കൈകളില്‍ മരക്കുരിശും വഹിച്ച് കുരിശിന്റെ വഴി പ്രാര്‍ത്ഥന ചൊല്ലി വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു.
വൈകുന്നേരം 3.00ന് കാല്‍വരിയിലെ ക്രിസ്തുവിന്റെ കുരിശുമരണം അനുസ്മരിച്ച് ദൈവവചനപ്രഘോഷണം, കുരിശാരാധന, കുരിശുചുംബനം, ദിവ്യകാരുണ്യ സ്വീകരണം എന്നിവ ഉണ്ടായിരുന്നു. കുരിശുമല ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സെന്റ് കെ. പീറ്റര്‍ തിരുകര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ഷാജി ഡി. സാവിയോ വചനസന്ദേശം നല്കി റവ. ഫാ. സാജന് ആന്റണി സഹകാര്‍മികനായി.
വ്യാഴാഴ്ച രാത്രി ആരംഭിച്ച തീര്‍ത്ഥാടകരുടെ പ്രവാഹം നിയന്ത്രിക്കുന്നതിന് പൊലീസും വോളന്റിയേഴ്സും നന്നേ പണിപ്പെട്ടു.
വലിയ ശനിയാഴ്ച വൈകുന്നേരം 6.00ന് കുരിശുമല സംഗമവേദിയിലും രാത്രി 10.00 ന് ഇടവക ദൈവാലയത്തിലും ആഘോഷമായ പെസഹാ ജാഗരണാനുഷ്ഠാനവും ഈസ്റ്റര്‍ ദിവ്യബലിയും ഉണ്ടായിരുന്നു.
Related
Related Articles
രോഗികളായ കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനവുമായി ഒബാമ ആശുപത്രിയിൽ എത്തി
സമ്മാനങ്ങൾ ഒളിപ്പിച്ച ബാഗും തോളിൽ തൂക്കി ക്രിസ്മസ് ആശംസകളുമായി എത്തിയ സാന്താക്ലോസിനെ കണ്ട് വാഷിങ്ടൺ ഡിസിയിലെ ചിൽഡ്രൻസ് നാഷണൽ ആശുപത്രി ജീവനക്കാരും രോഗികളും ഒന്നമ്പരന്നു. അവരുടെ പ്രിയപ്പെട്ട
റവ. ഡോ. ജോണ്സണ് പങ്കേത്തിന്റെ ജൂബിലി ആഘോഷം
കോട്ടപ്പുറം: പൗരോഹിത്യത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ റവ. ഡോ. ജോണ്സണ് പങ്കേത്ത് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ജോഷി
സ്റ്റാൻ സ്വാമിയോട് മനുഷ്യവകാശ ലംഘനം: കെ.സി.വൈ.എം. സാൻജോസ്
Fr.സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കുമ്പളങ്ങി സാൻജോസ് കെ.സി.വൈ.എം. ൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ഉത്തരേന്ത്യയിൽ ദളിതർക്കും, ആദിവാസികൾക്കും വേണ്ടി സ്റ്റാൻ സ്വാമി ഉൾപ്പെടുന്ന ക്രിസ്ത്യൻ