തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് തുടക്കമായി

നെയ്യാറ്റിന്‍കര: രാജ്യാന്തര തീര്‍ഥാടനകേന്ദ്രമായ വെള്ളറട തെക്കന്‍ കുരിശുമലയുടെ 62-ാമത് തീര്‍ഥാടനത്തിന് തിരിതെളിഞ്ഞു. ‘വിശുദ്ധകുരിശ് ജീവന്റെ സമൃദ്ധി’ എന്നതാണ് ഈ വര്‍ഷത്തെ തീര്‍ഥാടന സന്ദേശം.തി-മത-രാഷ്ട്രീയ അതിര്‍വരമ്പുകള്‍ മറന്ന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ജീവിതസാഫല്യം തേടിയുള്ള ജനലക്ഷങ്ങളുടെ തപസ്സുകാല തീര്‍ത്ഥാടനമാണ് കുരിശുമലയില്‍ നടക്കുന്നത്. എട്ടുനാള്‍ നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടനത്തിന്റെ ഒന്നാംഘട്ടം ഏപ്രില്‍ 7ന് സമാപിക്കും. തുടര്‍ന്ന് ഓശാന ഞായര്‍, പെസഹാവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ ആചരണങ്ങളോടെ ഈവര്‍ഷത്തെ തീര്‍ഥാടനത്തിനു സമാപനമാകും.
തീര്‍ഥാടന തിരുക്കര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട് കുരിശുമല സംഗമവേദിയില്‍ കുരിശുമല ഇടവക വികാരി ഫാ. രതീഷ് മാര്‍ക്കോസിന്റെ അധ്യക്ഷതയില്‍ പിയാത്ത വന്ദനം നടന്നു. തുടര്‍ന്ന് സംഗീത ജപമാല, കുരിശിന്റെ വഴി, വിശുദ്ധ കുരിശിന്റെ നൊവേന, പീഢാനുഭവ ചരിത്രപാരായണം എന്നിവയും ഉണ്ടായിരുന്നു. നെയ്യാറ്റിന്‍കര മെത്രാസന മന്ദിരത്തില്‍ നിന്ന് ആരംഭിച്ച തീര്‍ത്ഥാടന പതാക പ്രയാണവും ഇരുചക്ര വാഹനറാലിയും എല്‍സിവൈഎം നെയ്യാറ്റിന്‍കര രൂപതാസമിതി നയിച്ചു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് യുവജനങ്ങള്‍ പതാക പ്രയാണത്തില്‍ അണിചേര്‍ന്നു.
കുഴിത്തുറ രൂപതയുടെ നേതൃത്വത്തില്‍ കടയാലുംമൂട് തിരുഹൃദയ ദേവാലയത്തില്‍ നിന്ന് പതാക പ്രയാണവും ഇരുചക്ര വാഹന റാലിയും ഉണ്ടായിരുന്നു. സംഗമവേദിയില്‍ നെയ്യാറ്റിന്‍കര രൂപത അസീസി കമ്യൂണിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ ക്രിസ്തീയ ഭക്തി ഗാനമേളയും നടന്നു.
വെള്ളറട മുതല്‍ കുരിശുമല വരെ സാംസ്കാരിക ഘോഷയാത്രയിലും നവയുവതാപ്രയാണത്തിലും വിവിധ സഭാവിഭാഗങ്ങളും സന്നദ്ധ സംഘടനകളും സാംസ്കാരിക കേന്ദ്രങ്ങളും അണിചേര്‍ന്നു. എല്‍സിവൈഎം ഉണ്ടന്‍കോട് ഫൊറോനയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഒരു കിലോമീറ്റര്‍ നീളമുള്ള പതാകയും ഘോഷയാത്രയ്ക്ക് മോടി കൂട്ടി. ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ തീര്‍ഥാടന പതാക ഉയര്‍ത്തി. കൊല്ലം രൂപതാ മെത്രാന് ഡോ.പോള്‍ ആന്റണി മുല്ലശേരി പ്രാരംഭ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മികനായി.
സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് അമ്പൂരി, തിരുവനന്തപുരം കൊല്ലം ഫൊറോനകളുടെ നേതൃത്വത്തില്‍ 650 യുവജനങ്ങള്‍ കുരിശിന്റെ വഴി പ്രാര്‍ഥനചൊല്ലി മലയുടെ നെറുകയിലേയ്ക്ക് പ്രയാണം നടത്തി. ഫാ. ലോറന്‍സ് കെ.ആര്., ഫാ. ജേക്കബ് നടുവിലെക്കളം എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പ്രാരംഭ പൊന്തിഫിക്കല്‍ ദിവ്യബലി. നെറുകയിലെ പതാകയുയര്‍ത്തലിന് ഫാ. അജീഷ് ക്രിസ്തുദാസ് നേതൃത്വം നല്കി.
വൈകിട്ട് സംഗമവേദിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മോണ്‍. ഡോ.വിന്‍സെന്റ് കെ.പീറ്റര്‍ ആമുഖ സന്ദേശം നല്കി. ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ അധ്യക്ഷനായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്തു. തമിഴ്നാട് പുരാവസ്തു വകുപ്പുമന്ത്രി പാണ്ഡ്യരാജന് മുഖ്യസന്ദേശം നല്കി. സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍, എം.വിന്‍സെന്റ്, ഐ.ബി.സതീഷ്, എ.ഐഡിഎംകെ ഡല്‍ഹി പ്രതിനിധി ദളവായ് സുന്ദരം, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന യുവജനവര്‍ഷ സമാപന ആഘോഷം ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. ഫാ. സ്റ്റീഫന്‍, ഫാ. ജോഷി രഞ്ജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 9.30ന് സര്‍ഗവീണ ക്രിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്ത്യന്‍ ഡിവോഷണല്‍ മ്യൂസിക് മെഗാഷോയും ഉണ്ടായിരുന്നു.
Related
Related Articles
സെബീന ടീച്ചറിന്റെ അനുഗ്രഹം – അജിത്കുമാര്‍ ഗോതുരുത്ത്
2020 ജൂണ്‍ 22ന് സെബീന ടീച്ചര്‍ വിടവാങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു പൂര്‍ത്തിയായി. ടീച്ചറിന്റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായ ഒരാളാണ് ഞാന്‍. ടീച്ചറിന്റെ തറവാടുമായി ഞങ്ങളുടെ കുടുംബത്തിനു
വിശുദ്ധ ഔസേപ്പിതാവിന്റെ വര്‍ഷം
അമലോത്ഭവമാതാവിന്റെ തിരുനാള്‍ ദിവസമായ ഡിസംബര്‍ 8-ാം തീയതി മുതല്‍ ആഗോളസഭയില്‍ വിശുദ്ധ ഔസേപ്പിതാവിന്റെ വര്‍ഷാചരണം ആരംഭിച്ചിരിക്കുകയാണ്. 1870 ഡിസംബര്‍ 8-ാം തീയതിയാണ് ഒന്‍പതാം പീയൂസ് പാപ്പ തന്റെ
സഭയിലെ സഹനകാലം കടന്നുപോകും – ബിഷപ് ഡോ. ജോസഫ് കരിയില്‍
എറണാകുളം: െ്രെകസ്തവ സന്യാസത്തിലെയും സഭയിലെയും സഹനകാലങ്ങള്‍ കടന്നുപോകുമെന്നും എല്ലാവരും ഒരുപോലെ ശോഭിക്കുന്ന നല്ല നാളെ രൂപപ്പെടുമെന്നും ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍