Breaking News

തെറ്റു ചെയ്തവരെ തിരുത്താന്‍ സമുദായ നേതാക്കന്മാര്‍ക്ക് കഴിയണം: ഫാ ജോസഫ് പുത്തൻപുരക്കൽ

തെറ്റു ചെയ്തവരെ തിരുത്താന്‍ സമുദായ നേതാക്കന്മാര്‍ക്ക് കഴിയണം: ഫാ ജോസഫ് പുത്തൻപുരക്കൽ

1950കളില്‍ മലബാര്‍ കുടിയേറ്റ കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറിലെ ക്രൈസ്തവരെ മക്കളെപ്പോലെ സ്‌നേഹിച്ച വിശുദ്ധരായ മുസ്ലിം വ്യക്തിത്വങ്ങളുണ്ടായിരുന്നു, ഇസ്ലാമിക സമൂഹങ്ങളുണ്ടായിരുന്നു. ഗള്‍ഫില്‍ മണലാരണ്യത്തില്‍ കഠിനാധ്വാനം ചെയ്ത, മറ്റുളവർക്ക് താങ്ങും തണലുമായ മുസ്ലിം സമുദായത്തിലെ നല്ലവരായ വ്യക്തിത്വങ്ങള്‍. ഒരിക്കലും ക്രിസ്ത്യാനികളും മുസ്ലിംങ്ങളും തമ്മില്‍ ബഹളങ്ങളോ പിണക്കങ്ങളോ ഉണ്ടായിരുന്നില്ല. പ്രശ്‌നമാരംഭിച്ച അടുത്തകാലങ്ങളില്‍ ആണ്. തീവ്രവാദപ്രസ്ഥാനം, കള്ളക്കടത്ത്, മയക്കുമരുന്ന്, രാജ്യദ്രോഹം ഇങ്ങനെ കുറെ വ്യക്തികള്‍ ആ സമൂഹത്തില്‍ നിന്നു തന്നെ വന്നു. കാരണം പത്രങ്ങളിൽ ആ പേരുകളാണ് കാണുന്നത് അതുകൊണ്ടാണ് അവരെക്കുറിച്ചു പറയുന്നത്. ക്രിസ്ത്യന്‍സാണെങ്കില്‍ അവരാണെന്നു പറയും… ഹിന്ദുവാണെങ്കില്‍ അവരാണെന്നു പറയും…. മുസ്ലിംസ് ആണെങ്കില്‍ അവരാണെന്നു പറയും. അതില്‍ ആരും ദേഷ്യപ്പെട്ടിട്ടു കാര്യമില്ല.

അങ്ങനെ വന്നപ്പോഴാണ് ഒരു ശത്രുതാമനോഭാവം വന്നത്. ഒരിക്കലും ക്രൈസ്തവര്‍ മുസ്ലിങ്ങളെ വെറുത്തിട്ടില്ല പിണങ്ങിയിട്ടുമില്ല. ആദരണീയനായ കല്ലറങ്ങാട്ട് പിതാവിന്റെ വാക്കുകള്‍ വളച്ചൊടിച്ചതവരാണ് . അതു മുഴുവൻ വായിച്ചിട്ട് രാഷ്ട്രീയക്കാര്‍ക്ക് പ്രതികരിക്കാമായിരുന്നു. മൊത്തം മനസിലാക്കിയിട്ട് ഒരു മതത്തില്‍പ്പെട്ടവര്‍ക്ക് പ്രതികരിക്കാമായിരുന്നു. ഭീഷണിയുടെ സ്വരമായിട്ട് വരുന്നതിനു പകരം കൂട്ടത്തിലുള്ള തെമ്മാടിത്തരങ്ങള്‍ കാണിക്കുന്നവരെ നീയന്ത്രിക്കാന്‍ ആദ്യമായിട്ട് പഠിക്കുക. ഇല്ലെങ്കില്‍ ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ എന്നുമുണ്ടാവും അത് സമൂഹത്തെ വെറുക്കുന്നതല്ല ഈ വ്യക്തികളോടുള്ള പ്രതികരണമാണ് പറയുക. അഡ്വ. ജയശങ്കര്‍ സാര്‍ പറയുന്നതുപോലെ ചിന്താവിഷയമായി ചര്‍ച്ച ചെയ്യുക അതിനുള്ള മനസും നമ്മള്‍ പാലിക്കുക. ലോകത്തിലെ ഏറ്റവും വലിയ അപകടം നല്ലവരുടെ നിശബ്ദതയാണ് എന്തുതെറ്റു കണ്ടാലും മൗനം പാലിക്കുക പറയാതിരിക്കുക. പറഞ്ഞാല്‍ സൈബര്‍ അറ്റാക്കിലുടെ അവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുക. അതു ശരിയല്ലല്ലോ…

തെറ്റു ചെയ്തവരെ തിരുത്താന്‍ സമുദായ നേതാക്കന്മാര്‍ക്ക് കഴിയണം. മുനീറിനെപ്പോലെ നല്ലവരായ നേതാക്കന്മാരെ അഫ്ഘാനിസ്ഥാനിലെ കിരാത ഭരണത്തിനെതിരെ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനുവരെ ഭീഷണിയുണ്ടായ നാട്ടില്‍ അതെന്തു പറഞ്ഞാലുമുണ്ടാകും ഇപ്പോള്‍ പിതാവിനു വരെ ഉണ്ടായി. ഒരിക്കലും കത്തോലിക്കാസഭയോ അഭിവന്ദ്യ പിതാവോ മുസ്ലിങ്ങള്‍ക്കെതിരെ പറഞ്ഞിട്ടില്ല. ചാനലുകാരും വ്യാഖ്യാനിച്ചു. രാഷ്ട്രീയക്കാരും വോട്ടിനുവേണ്ടി മുതലെടുത്തു. പിതാവ് സ്വന്തം മക്കള്‍ക്ക് കൊടുത്ത സ്‌നേഹത്തിന്റെ ഉപദേശം ആ അര്‍ത്ഥത്തില്‍ കണ്ടാല്‍ മതി. ഇതിന്റെ പേരില്‍ ഒരു മതപരമായ വൈരാഗ്യം വെറുപ്പ് ഉണ്ടാകാതിരിക്കട്ടെ നമുക്ക് അഭിവന്ദ്യ പിതാവിന്റെ വാക്കുകള്‍ അതേ അര്‍ത്ഥത്തില്‍ മനസിലാക്കാം. …. ഒരു സ്‌നേഹ സമൂഹമായി വളരാം അതിന് ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
frjosephputhenpurakal

Related Articles

തമിഴ്നാട് അതീവ ജാഗ്രതയില്‍

  ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതി തീവ്ര ചുഴലിക്കാറ്റായ നിവാര്‍ ഇന്ന് രാത്രി 8നും 12നിമിടയില്‍ കരയില്‍ കടക്കാനിരിക്കെ തമിഴ്നാടും പുതുച്ചേരിയും അതീവ ജാഗ്രതയില്‍.

സ്വയംനിര്‍ണയാവകാശം വീണ്ടെടുക്കുക- ബിഷപ് ഡോ. ജോസഫ് കരിയില്‍

കൊച്ചി: സ്വയംനിര്‍ണയത്തിന്റെ അവകാശവും ഒപ്പം നടക്കാനുള്ള അവകാശവും വീണ്ടെടുത്തുകൊണ്ടുവേണം കേരളത്തിലെ റോമന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഭാവി ഭാസുരമാക്കുവാനെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

കെസിവൈഎം ഭക്ഷ്യധാന്യ സമാഹരണം നടത്തി

എറണാകുളം: കെസിവൈഎം നസ്രത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഈസ്റ്റര്‍ ദിനത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനായി ഭക്ഷ്യധാന്യ സമാഹരണം നടത്തി. കെസിവൈഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തപസ്സു കാലത്ത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*