തേറാത്ത് വീട്ടില്‍ സന്തോഷത്തിന്റെ ഫുള്‍ പ്ലസ്

തേറാത്ത് വീട്ടില്‍ സന്തോഷത്തിന്റെ ഫുള്‍ പ്ലസ്

ജോസഫ് പി. വര്‍ഗീസ്

ആലപ്പുഴ: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ ഫലമറിഞ്ഞതോടെ തെക്കേ ചെല്ലാനത്തെ തേറാത്ത് ഫ്രാന്‍സിസിന്റെ (ബെന്നി) കുടുംബം ഇരട്ടിമധുരത്തിന്റെ ആഹ്ളാദത്തിലാണ്. ഫ്രാന്‍സിസിന്റെ മകന്‍ ബോണി ഫ്രാന്‍സിസ് അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസ്സീസി എച്ച്എസ്എസില്‍ നിന്നു പ്ലസ് ടുവിന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍, മകള്‍ ഗ്രീറ്റി മരിയ പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസില്‍ നിന്നും എസ്എസ്എല്‍സിക്കു ഫുള്‍ എ പ്ലസും കരസ്ഥമാക്കി. ഒരാഴ്ചയ്ക്കിടെയാണ് രണ്ടു പേരുടെ പരീക്ഷാഫലവും വന്നത്. മക്കളുടെ മിന്നുന്ന വിജയത്തിന്റെ സന്തോഷത്തിലാണ് ഫ്രാന്‍സിസും കുടുംബവും.

ബസ് ഡ്രൈവറായ ഫ്രാന്‍സിസ് ഏറെ ബുദ്ധിമുട്ടിയാണ് കുടുംബം പുലര്‍ത്തുന്നത്. കുടുംബത്തിന്റെ പരാധീനതകള്‍ക്കിടയില്‍ നിന്നാണ് ബോണിയും ഗ്രീറ്റിയും പഠിച്ച് മിടുക്കരായത്.ചെറുപ്പം മുതല്‍ ഇരുവരും നന്നായി പഠിച്ചിരുന്നു. അതുകൊണ്ടു തന്നെ വീട്ടിലെ പല ആവശ്യങ്ങളും മാറ്റി വച്ച് കുട്ടികളുടെ പഠനത്തിനായി അരമുറുക്കിയുടുത്ത് കഠിനമായി പണിയെടുത്തു ഫ്രാന്‍സിസ്. കായികരംഗം ഏറെ ഇഷ്ടപ്പെടുന്ന ബോണി കേരള ഫുട്ബോള്‍ അസോസിയേഷന്റെ കീഴില്‍ നടന്ന എറണാകുളം ജില്ല ബി ഡിവിഷന്‍ ക്ലബ്ലീഗില്‍ കൊച്ചിക്കു വേണ്ടി കളിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്ന കൊച്ചുവീട്ടിലാണ് ഫ്രാന്‍സിസും കുടുംബവും താമസിക്കുന്നത്. ഭാര്യ: റോണി. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സ്റ്റിനി മരിയയാണ് ഇളയ മകള്‍. വിജയത്തിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ കുട്ടികളുടെ സഹപാഠികളും നാട്ടുകാരും ഫ്രാന്‍സിസിന്റെ വീട്ടില്‍ എത്തുന്നുണ്ട്. ആലപ്പുഴ രൂപതയിലെ ചെല്ലാനം സെന്റ് ജോര്‍ജ് ഇടവാംഗമാണ് ഫ്രാന്‍സിസ്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

വര്‍ദ്ധിച്ച മനോസംഘര്‍ഷവും ഹൃദ്രോഗതീവ്രതയും

മനസ്സിനെ പ്രക്ഷുബ്ധമാക്കുന്ന നിരവധി അവസ്ഥാവിശേഷങ്ങള്‍ ഹൃദ്രോഗത്തിനു കാരണമാകാറുണ്ട്. ഇവയെ പൊതുവായി രണ്ടായി തരംതിരിക്കാം. ഒന്ന് വൈകാരികഘടകങ്ങള്‍ (വിഷാദാവസ്ഥ, ഉത്കണ്ഠ, കോപം, ഭയം), രണ്ട് സാമൂഹിക ഘടകങ്ങള്‍ (താഴ്ന്ന

കൊറോണക്കാലത്തെ പൊന്നോണം

ഓണം മധുരിക്കുന്ന ഒരോര്‍മ ഓണപ്പൂക്കളും ഓണനിലാവും ഓണക്കോടിയും ഓണപ്പാട്ടുകളും ഓണക്കളികളും ഓണസദ്യയുമെല്ലാം കൈകോര്‍ക്കുന്ന മഹിമയാര്‍ന്ന ഒരു മഹോത്സവമായിരുന്നു നമ്മുടെ ഓര്‍മ്മകളിലെ പൊന്‍ചിങ്ങത്തിരുവോണം! ബാലികബാലന്മാരുടെ പൂവിളികളും ആഹ്ലാദാരവങ്ങളും കൊണ്ട്

വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം: കെഎല്‍സിഡബ്ല്യുഎ

കൊല്ലം: വാളയാറില്‍ അതിക്രൂരമായി പീഡനത്തിനിരയാക്കപ്പെട്ട് കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിഷ കൊടുത്ത് പറഞ്ഞ വാക്ക് മുഖ്യമന്ത്രി പാലിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*