തേവര്‍കാട് ദേവാലയത്തില്‍ അധ്യാപകരേയും ജനപ്രതിനിധികളെയും ആദരിച്ചു

തേവര്‍കാട് ദേവാലയത്തില്‍ അധ്യാപകരേയും ജനപ്രതിനിധികളെയും ആദരിച്ചു

 

എറണാകുളം: തേവര്‍കാട് തിരുഹൃദയ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരെയും ഇടവകാംഗങ്ങളായ ജനപ്രതിനിധികളെയും ആദരവ് 2021 പരിപാടിയില്‍ ആദരിച്ചു. ഫാ. ജോര്‍ജ് ജോജോ മുല്ലൂര്‍, ഡെലിഗേറ്റ് സുപ്പീരിയര്‍ സിസ്റ്റര്‍ ഷാല്‍ബി എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. എഴുപതോളം അധ്യാപകരെയും രണ്ട് ജനപ്രതിനിധികളെയും കൂട്ടായ്മയില്‍ ആദരിച്ചു. 17 വര്‍ഷക്കാലമായി ദേവാലയ ഗായകസംഘത്തെ നയിക്കുന്ന കരോളിന്‍ കെ. ജോയിക്ക് ഉന്നതപഠനത്തിനുള്ള ആശംസകള്‍ നേര്‍ന്നു. പുതിയ ഗായകസംഘം ലീഡറായി ആഷ്മി ആന്റണിയെ തിരഞ്ഞെടുത്തു. വികാരി ഫാ. ആന്റണി ഷൈന്‍ കാട്ടുപറമ്പില്‍, കേന്ദ്ര സമിതി ലീഡര്‍ സെബാസ്റ്റ്യന്‍ മണലിപറമ്പില്‍, നവദര്‍ശന്‍ സമിതി കോ-ഓഡിനേറ്റര്‍മാരായ അബ്രാഹം ഡൊമിനിക് ചൂരേപറമ്പില്‍, വിനു സെബാസ്റ്റ്യന്‍ താന്നിക്കാപ്പിള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

യൂത്ത് സെന്‍സസ് ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു

എറണാകുളം: കെആര്‍എല്‍സിബിസി യുവജന കമ്മീഷന്റെയും എല്‍സിവൈഎം സംസ്ഥാന സമിതിയുടെയും നേതൃത്വത്തില്‍ നടക്കുന്ന യൂത്ത് സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം കെആര്‍എല്‍സിസി ഓഫീസില്‍ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ നിര്‍വഹിച്ചു.

അമൃതകാലത്ത് കേരളത്തിന്റെ ദുര്‍ഗതിയകറ്റാന്‍

കൊവിഡ് മഹാമാരിക്കാല ദുരിതങ്ങള്‍ താണ്ടുന്നതിനോ അതിജീവനത്തിനോ പ്രത്യേകിച്ച് ഒരു പാക്കേജിനെക്കുറിച്ചും സൂചിപ്പിക്കുക പോലും ചെയ്യാതെ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിലേക്കു ചെന്നെത്തുന്ന അടുത്ത 25 കൊല്ലത്തെ ”അമൃതകാലം”

കൊവിഡ്: ഇന്ന് സംസ്ഥാനത്ത് ഏഴു രോഗികള്‍; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസര്‍ഗോഡും രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം വാവരമ്പത്തുള്ള മുന്‍ എസ്‌ഐ അബ്ദുള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*