തേവര്‍കാട് ദേവാലയത്തില്‍ അധ്യാപകരേയും ജനപ്രതിനിധികളെയും ആദരിച്ചു

by admin | October 16, 2021 5:10 am

 

എറണാകുളം: തേവര്‍കാട് തിരുഹൃദയ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരെയും ഇടവകാംഗങ്ങളായ ജനപ്രതിനിധികളെയും ആദരവ് 2021 പരിപാടിയില്‍ ആദരിച്ചു. ഫാ. ജോര്‍ജ് ജോജോ മുല്ലൂര്‍, ഡെലിഗേറ്റ് സുപ്പീരിയര്‍ സിസ്റ്റര്‍ ഷാല്‍ബി എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. എഴുപതോളം അധ്യാപകരെയും രണ്ട് ജനപ്രതിനിധികളെയും കൂട്ടായ്മയില്‍ ആദരിച്ചു. 17 വര്‍ഷക്കാലമായി ദേവാലയ ഗായകസംഘത്തെ നയിക്കുന്ന കരോളിന്‍ കെ. ജോയിക്ക് ഉന്നതപഠനത്തിനുള്ള ആശംസകള്‍ നേര്‍ന്നു. പുതിയ ഗായകസംഘം ലീഡറായി ആഷ്മി ആന്റണിയെ തിരഞ്ഞെടുത്തു. വികാരി ഫാ. ആന്റണി ഷൈന്‍ കാട്ടുപറമ്പില്‍, കേന്ദ്ര സമിതി ലീഡര്‍ സെബാസ്റ്റ്യന്‍ മണലിപറമ്പില്‍, നവദര്‍ശന്‍ സമിതി കോ-ഓഡിനേറ്റര്‍മാരായ അബ്രാഹം ഡൊമിനിക് ചൂരേപറമ്പില്‍, വിനു സെബാസ്റ്റ്യന്‍ താന്നിക്കാപ്പിള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/%e0%b4%a4%e0%b5%87%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b5%e0%b4%be%e0%b4%b2%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d/