തോപ്പുംപടി കെസിവൈഎം യൂണിറ്റ് ഫെസ്റ്റാ 2020 ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഫെസ്റ്റാ 2020 കലോത്സവത്തിൽ കെ.സി. വൈ. എം തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ ഇടവക ഓവറോൾ ചാമ്പ്യൻഷിപ്പിന് അർഹരായി. കെ.സി.വൈ.എം സാന്തോം യൂണിറ്റിന്റെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കഥാരചന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചവർ കെസിവൈഎം സംസ്ഥാന കലോത്സവത്തിൽ കൊച്ചി രൂപത പ്രതിനിധീകരിക്കും.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചത്.
കൊച്ചി രൂപത വികാരി ജനറൽ മോൺ. പീറ്റർ ചടയങ്ങാട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ അധ്യക്ഷത വഹിച്ചു.കൊച്ചി രൂപത പി. ആർ. ഓ. ഫാ. ജോണി സേവ്യർ പുതുക്കാട്, ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, ജനറൽ സെക്രട്ടറി കാസി പൂപ്പന, പ്രോഗ്രാം കൺവീനർ ജെയ്ജിൻ ജോയ്, ജോയിൻ കൺവീനർ ഡാൽവിൻ ഡിസിൽവ എന്നിവർ പ്രസംഗിച്ചു.
Related
Related Articles
പോരാട്ടത്തിന്റെ കനല്‍ച്ചാലുകള്‍ താണ്ടി നവതിയില്‍
എറണാകുളം: ഹൃദയത്തോടു ചേര്‍ത്തുവച്ച ആദര്‍ശരാഷ്ട്രീയ സിദ്ധാന്തങ്ങളുടെയും വിപ്ലവപാര്‍ട്ടിയുടെ സംഘടനാതത്വങ്ങളുടെയും പാരുഷ്യങ്ങള്ക്ക് അതീതമായ മാനവികതയുടെ സൗമ്യദീപ്തി നിറഞ്ഞ ഓര്‍മകളില്‍ മുഴുകുമ്പോഴും തൊണ്ണൂറുകാരനായ എം.എം. ലോറന്‍സ് എന്ന കമ്യൂണിസ്റ്റ് നേതാവ്
കഷ്ടപ്പെടുന്നവര്‍ക്കാശ്വാസമായി കൊല്ലം രൂപതയുടെ ക്യു.എസ്.എസ്.എസ്
കൊവിഡ് വ്യാപനം തുടങ്ങും മുമ്പേ സാനിറ്റൈസറിന്റെ ആവശ്യകത മുന്‍കൂട്ടി അറിഞ്ഞ് കൊല്ലം രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാണവും പരിശീലനവും തുടങ്ങി. ക്യു.എസ്.എസ്.എസും ആറ്റിങ്ങല്‍
കുമ്പസാരത്തെ അവഹേളിച്ച മഴവില്‍ മനോരമയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം
കത്തോലിക്കാ സഭയുടെ വിശുദ്ധ കൂദാശയായ കുമ്പസാരത്തെ അവഹേളിക്കുന്ന രീതിയിൽ മഴവിൽ മനോരമയിൽ കോമഡി പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. “തകർപ്പൻ കോമഡി” എന്ന പരിപാടിയിലൂടെയാണ് കുമ്പസാരത്തെയും വൈദികനെയും വികലമായി