Breaking News

തോമസ് ചാണ്ടി അന്തരിച്ചു

തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും എന്‍സിപി സംസ്ഥാനപ്രസിഡന്റുമായ തോമസ് ചാണ്ടി അന്തരിച്ചു. അദ്ദേഹത്തിന് 72 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ അദ്ദേഹം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. പത്താം ക്ലാസും ടെലിപ്രിന്റിംഗും പഠിച്ച ശേഷം കുവൈറ്റിലേക്ക് പോയ് തോമസ് ചാണ്ടി വ്യവസായിയായ ടൊയോട്ട സണ്ണിയുടെ സഹായത്തോടെ ഒരു ജോലി തരപ്പെടുത്തി. ജോലി ചെയ്യുമ്പോള്‍ തന്നെ അസോസിയേഷന്‍ ഓഫ് ഗള്‍ഫ് കോണ്‍ഗ്രസ് എന്നൊരു സംഘടന രൂപീകരിച്ചു. കെ. കരുണാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കടക്കം സംഘടന ആതിഥ്യമരുളി. കുവൈറ്റില്‍ ഒരു സ്‌കൂള്‍ ആരംഭിച്ചു. മലയാളികളുടെ ഭാഗത്തു നിന്നു വലിയ സ്വീകരണമാണ് സ്‌കൂളിനു ലഭിച്ചത്. ഈ സമയത്താണ് ഗള്‍ഫ് യുദ്ധമുണ്ടാകുന്നത്. സമ്പാദിച്ചതെല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തിന് നാട്ടിലേക്ക് ഓടിപ്പോരേണ്ടിവന്നു. യുദ്ധം അവസാനിച്ചപ്പോള്‍ തിരികെ കുവൈറ്റിലെത്തിയതോടെ വലിയ മുന്നേറ്റമായിരുന്നു. ബിസിനസ് സംരംഭങ്ങള്‍ വളര്‍ന്നു പന്തലിച്ചു. കുവൈറ്റ് ചാണ്ടിയെന്ന പേര് ലഭിക്കുന്നത് അപ്പോഴാണ്. നാട്ടില്‍ ഹോട്ടല്‍ ബിസിനസും റിസോര്‍ട്ടുകളും ആരംഭിച്ചു.
കെ. കരുണാകരന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം കരുണാകരന്‍ പാര്‍ട്ടി വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് ഡിഐസി രൂപീകരിച്ചു. ഡിഐസി പിരിച്ചുവിട്ട് കരുണാകരനും കൂട്ടരും കോണ്‍ഗ്രസിലേക്ക് തിരികെ പോയപ്പോള്‍ തോമസ് ചാണ്ടി എന്‍സിപിയില്‍ ചേര്‍ന്നു. 2006 മുതല്‍ തുടര്‍ച്ചയായി രണ്ടു തവണ കുട്ടനാട്ടില്‍ മത്സരിച്ചു ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോമസ് ചാണ്ടിക്ക് സീറ്റ് നല്‌കേണ്ടെന്ന് സിപിഎം തീരുമാനിച്ചെങ്കിലും എന്‍സിപിയുടെ സമ്മര്‍ദം മൂലം അവസാനനിമിഷം സീറ്റ് ലഭിച്ചു. തോമസ് ചാണ്ടി ജയിക്കുകയും മന്ത്രിയാകുകയും ചെയ്തു.


Tags assigned to this article:
thomas chandy

Related Articles

പ്രവാസ ജീവിതരേഖകളും അഭയാര്‍ഥി പ്രശ്‌നവും

”നിങ്ങള്‍ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങള്‍ ഈജിപ്തില്‍ പരദേശികളായിരുന്നല്ലോ”(പുറ. 22:21). അഭയാര്‍ത്ഥി പ്രവാഹം ഒരു സമകാലിക രാഷ്ട്രീയ പ്രശ്‌നമായി മാധ്യമങ്ങളില്‍ നിറഞ്ഞാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഏതു

ഞായറാഴ്ച്ച കുർബാന ചൊല്ലാൻ ഡൊമിനിക്കച്ചൻ തുഴഞ്ഞെത്തി

മഴക്കെടുതി മൂലം പള്ളിയിലും പരിസരങ്ങളിലും വെള്ളക്കെട്ട് ആയതിനാൽ പരിശുദ്ധ കുർബാന ചൊല്ലുന്നതിനായി നെടുമുടി പരിശുദ്ധ രാജ്ഞിയുടെ ദേവാലയത്തിലെ വികാരിയച്ചൻ വള്ളത്തിൽ എത്തി. ഫാ ഡോമിനിക് സാവിയോ കണ്ടെത്തിചിറയിലും

അസംഘടിത സ്ത്രീതൊഴിലാളികളുടെ പുനരധിവാസ പദ്ധതിക്ക് തുടക്കമായി

കോട്ടപ്പുറം: പ്രളയബാധിത പ്രദേശത്തെ അസംഘടിതരായ സ്ത്രീ തൊഴിലാളികളുടെ പുനരധിവാസം ലക്ഷ്യം വെച്ച് കെഎല്‍സിഎയും കെഎല്‍എമ്മും ചേര്‍ന്ന് രൂപം നല്‍കിയ സമഗ്ര പദ്ധതിക്ക് തുടക്കമായി. കെഎല്‍സിഎ കോട്ടപ്പുറം രൂപതയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*