ത്രികാലപ്രാര്‍ത്ഥനയ്ക്ക് വര്‍ദ്ധിച്ച ജനപങ്കാളിത്തം

ത്രികാലപ്രാര്‍ത്ഥനയ്ക്ക് വര്‍ദ്ധിച്ച ജനപങ്കാളിത്തം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ആശീര്‍വ്വാദം സ്വീകരിക്കുവാനും പാപ്പായെ നേരില്‍ കാണുവാനുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ കൂടുതല്‍ പേര്‍ സംബന്ധിച്ചു. ആദ്യം പാപ്പാ റോമാക്കാര്‍ക്കും, തുടര്‍ന്ന് വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകര്‍ക്കും – കുടുംബങ്ങള്‍, ഇടവക സമൂഹങ്ങള്‍, സംഘടനകള്‍ എന്നിവര്‍ക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്നു. പ്രത്യേകമായി റോമിലെ വടക്കെ അമേരിക്കന്‍ പൊന്തിഫിക്കല്‍ കോളജിലെ വൈദിക വിദ്യാര്‍ത്ഥികളെയും, സ്ലൊവേനിയയിലെ ലുബിഞ്ഞാനോയിലെ വലിയ സെമിനാരിക്കാരെയും പാപ്പാ അഭിവാദ്യംചെയ്തു.
ഇറ്റലിയിലെ നവീലിയോ, ക്യൂസോ, മാജിയാനിക്കോ എന്നീ ഇടവകകളില്‍നിന്നും എത്തിയ സ്ഥൈര്യലേപനം സ്വീകരിക്കുവാന്‍ ഒരുങ്ങുന്ന യുവജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. നല്ലിടയനും സഭയുടെ മൂലക്കല്ലുമായ ക്രിസ്തുവിനോട് അടുക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. സിയെന്നായില്‍ നിന്നും എത്തിയ സ്ത്രീകളായ കായിക താരങ്ങളുടെ കൂട്ടായ്മയ്ക്കും, വിശുദ്ധ സ്റ്റീഫന്റെ ലൊദീജിയാനോ ഇടവകയില്‍നിന്നും സൈക്കിളില്‍ ഉപവിപ്രവര്‍ത്തന ലക്ഷ്യത്തോടെ റോമില്‍ എത്തിയ യുവാക്കള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ആത്മവിശ്വാസത്തോടും സന്തോഷത്തോടുംകൂടെ മുന്നേറേമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
തുടര്‍ന്ന് ചത്വരത്തില്‍ അങ്ങുമിങ്ങും കൊടികളുമായി നിന്ന പോളണ്ട്, ലെബനോന്‍, മെക്സിക്കോ, ഫ്രാന്‍സ്, അമലോത്ഭവനാഥയുടെ സഖ്യം എന്നിവര്‍ക്ക് പാപ്പാ പ്രത്യേകം ആശംസകള്‍ നേര്‍ന്നു.
ഒരു നല്ലദിനത്തിന്റെ അനുഗ്രഹങ്ങള്‍ നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറന്നുപോകരുതെന്നു പതിവുപോലെ അനുസ്മരിപ്പിച്ചുകൊണ്ടുമാണ് ത്രികാലപ്രാര്‍ത്ഥനയുടെ ജാലകത്തില്‍നിന്നും
പാപ്പാ ഫ്രാന്‍സിസ് പിന്‍വാങ്ങിയത്. അപ്പോള്‍ ജനങ്ങള്‍ വീവാ… ഇല്‍ പാപ്പാ (പാപ്പാ നീണാള്‍ വാഴട്ടെ!) എന്ന് ആവശേത്തോടെ ആര്‍ത്തിരമ്പി.


Related Articles

യേശുവിൻറെ പാതയിലൂടെ പ്രയാണം

? സന്യസ്തര്‍ക്ക് നിരവധി സേവനമേഖലകളുണ്ടല്ലോ. എന്തുകൊണ്ട് വ്യത്യസ്തമായ ഭവനനിര്‍മാണമേഖല തെരഞ്ഞെടുത്തു. * നമ്മള്‍ ഏറ്റവും ഫോക്കസ് നല്‌കേണ്ട മേഖലയാണ് വീടുകള്‍. കുട്ടികള്‍ക്ക് ആരോഗ്യമുണ്ടാകണമെങ്കില്‍ നല്ല വീടു വേണം.

കൊഴിഞ്ഞാമ്പാറയില്‍ പതിനായിരങ്ങളുടെ റാലിയും പൊതുയോഗവും

സുല്‍ത്താന്‍പേട്ട്: ആര്‍ബിസി കനാല്‍ സമരസമിതി നേതാവ് ഫാ. ആല്‍ബര്‍ട്ട് ആനന്ദ്‌രാജിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച രാഷ്ട്രീയനേതൃത്വത്തിനെതിരെ കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) കൊഴിഞ്ഞാമ്പാറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍

അധികൃതര്‍ അലംഭാവം വെടിഞ്ഞാല്‍ കുതിക്കും, ചെല്ലാനം ഹാര്‍ബര്‍: ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും-4

                      അസൗകര്യങ്ങളുടെ നടുവില്‍ പോലും ചെല്ലാനം ഹാര്‍ബര്‍ ഇന്ന് മത്സ്യബന്ധന വള്ളങ്ങളുടെ താവളമായി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*