ദരിദ്രർക്ക് ക്രിസ്തുമസ് സമ്മാനങ്ങളുമായി ചുള്ളിക്കൽ ഇടവകയിലെ കുരുന്നു സാന്താക്ലോസ്കൾ

Print this article
Font size -16+
ചുള്ളിക്കൽ സെൻറ് ജോസഫ് ഇടവകയിലെ കുരുന്നുകളുടെ ക്രിസ്തുമസ് ആഘോഷം ശ്രദ്ധേയമായി. സാന്താക്ലോസ് വേഷങ്ങളണിഞ്ഞ കുട്ടികൾ സൈക്കിൾ റാലി ആയിട്ടാണ് നസ്രത്ത് ആശ്വാസ ഭവനിലും കരുണാലയ ത്തിലും എത്തിയത്. ക്രിസ്തുമസ് ആഘോഷത്തിനായി നീക്കിവെച്ച പോക്കറ്റ് മണി ഉപയോഗിച്ച് ആശ്വാസ ഭവനിലെ അന്തേവാസികളായ കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ വാങ്ങി നൽകി. കരുണാലയത്തിലെ രോഗികളെയും കുഞ്ഞു സാന്തക്ലോസ്കൾ സന്ദർശിച്ചു. കുഞ്ഞു സാന്തക്ലോസ്കൾ നടത്തിയ സൈക്കിൾ റാലി വർണ്ണ മനോഹരമായിരുന്നു. വികാരി ആൻഡ്രൂസ് കാട്ടിപ്പറമ്പിലാണ് സൈക്കിൾ റാലി ഫ്ളാഗ് ഓഫ് ചെയ്തത്. ഫാ ജെറിൻ എതോത്തറയാണ് കുട്ടികൾക്ക് വേണ്ടി വ്യത്യസ്തമായ ക്രിസ്തുമസ് സംഘടിപ്പിച്ചത്.
Related
No comments
Write a comment
No Comments Yet!
You can be first to comment this post!