ദലിത് ക്രൈസ്തവ യുവതയും സ്വത്വനിര്‍മ്മിതിയും

ദലിത് ക്രൈസ്തവ യുവതയും സ്വത്വനിര്‍മ്മിതിയും

ഈ ജൈവപ്രപഞ്ചത്തില്‍, വൈവിധ്യങ്ങളുടെ മഹാഭൂപടത്തില്‍, ഞാന്‍ ആരാണ്? എവിടെയാണ് എന്നെ അടയാളപ്പെടുത്തുക? എന്തിന്റെയൊക്കെ ആകത്തുകയാണ് ഞാന്‍? ആത്മസത്തയുടെ അന്വേഷണ വഴികളില്‍ മനുഷ്യരെല്ലാവരും ഒരു തവണയെങ്കിലും ചോദിക്കാനിടയുള്ള ഏതാനും ചോദ്യങ്ങളാണ്. അളന്നുമുറിച്ചിട്ട വാക്കുകള്‍കൊണ്ട് ഇതിനുത്തരം നല്‍കുവാന്‍ എല്ലാവര്‍ക്കും സാധ്യമാണോ? തീര്‍ച്ചയായും അല്ല. ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ, സ്വതന്ത്ര, റിപ്പബ്ലിക്കിന്റെ ഭാഗമാവുമ്പോഴും കൃത്യമായി വരച്ചിട്ട്, വര്‍ഗീകരിക്കപ്പെട്ട എത്രയധികം ‘നമ്മള്‍’ ആണ് ചുറ്റിലും ഉള്ളത്. ജാതിയും മതവും വര്‍ണവും വര്‍ഗവും വംശവും ലിംഗവ്യത്യാസങ്ങളും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത എത്രയധികം ലേബലുകള്‍ കൊണ്ടാണ് ഒരുവന്റെ സ്വത്വം സമൂഹം നിര്‍ണയിക്കുന്നത്! എല്ലാവര്‍ക്കുമായി സൃഷ്ടിക്കപ്പെട്ട പ്രപഞ്ചമായിട്ടും എങ്ങനെയാണ് ജീവിതം ചിലര്‍ക്കു മാത്രം അതിരുകളില്ലാത്ത ആഘോഷവും, മറ്റു ചിലര്‍ക്ക് അതിജീവനത്തിന്റെ അലച്ചിലുമായ് തീരുന്നത്.

ഒരു എട്ടു മിനിട്ട്, നാല്‍പ്പത്തിയാറു സെക്കന്‍ഡിന്റെ കണക്കും ‘ഛളളശരലൃ, ക രമി’ േയൃലമവേ’എന്ന വാക്കുകളും ലോകം അത്ര വേഗത്തില്‍ മറന്നു പോകുവാന്‍ വഴിയില്ല. ഓരോ രോമകൂപത്തിലും അടിമകള്‍ എന്നു മുദ്രണം ചെയ്യപ്പെട്ട്, ചങ്ങലകള്‍ക്കു പോലും സഹതാപം തോന്നുന്ന  രീതിയില്‍, നൂറ്റാണ്ടുകളായി അധികാരത്തിന്റെ കാല്‍മുട്ടുകള്‍ക്കിടയില്‍ ഞെരിക്കപ്പെടുന്ന മനുഷ്യര്‍! ജോര്‍ജ് ഫ്‌ളോയിഡും എറിക് ഗാര്‍ണറും ജോര്‍ജ് സ്ടിന്നിയും മാത്രമല്ല, ഭൂഖണ്ഡങ്ങള്‍ക്ക് ഇപ്പുറം ഒരു കയര്‍ കുരുക്കില്‍, ഈ ലോകവും മനുഷ്യരും ജീവിതം നിഷേധിച്ച വാളയാര്‍ പെണ്‍കുട്ടികളും, ചെന്നൈയിലെ തൂത്തുക്കുടിയില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ട ജയരാജും മകന്‍ ബെന്നിക്‌സും, പിന്നെ 93.91% സാക്ഷരതയും സാമൂഹിക വികസനവും ഉണ്ടെന്നവകാശപ്പെടുന്ന കേരളത്തിലെ അക്ഷരനഗരിയും, ഇന്ത്യയിലാദ്യമായി സമ്പൂര്‍ണ സാക്ഷരത കൈവരിച്ച നഗരവുമായ കോട്ടയത്ത്, ദലിത് ക്രൈസ്തവനായതുകൊണ്ടു മാത്രം പ്രണയവും ജീവിതവും നിഷേധിക്കപ്പെട്ട്, ദുരഭിമാന കൊലചെയ്യപ്പെട്ട കെവിനും, ഒരുപിടി അരിയുടെ മുന്‍പില്‍ പ്രാണന്‍ അറുത്തിട്ട മധുവും ഒടുവില്‍ പറഞ്ഞത് ”ഞങ്ങള്‍ക്ക് ശ്വാസംമുട്ടുന്നു” എന്നുതന്നെയാവണം. ങ്യ യശൃവേ ശ ൊ്യ ളമമേഹ മരരശറലി േഎന്നു കോറിയിട്ട്, കാള്‍ സാഗനോളം ഉയരാന്‍ ആഗ്രഹിച്ച, സമര്‍ത്ഥനായ യുവാവ്, രോഹിത് വെമുല ഒറ്റകയര്‍തുമ്പില്‍ ഒടുങ്ങിയപ്പോള്‍ അത് വിധിയല്ല, ജാതിവിഭജനത്താല്‍ നിര്‍മ്മിതമായ അധികാരവ്യവസ്ഥയുടെ അനന്തരഫലമാണ്. തുല്യനീതിയില്‍ അധിഷ്ഠിതമായ ഭരണഘടനയും നിയമസംവിധാനങ്ങളും നിലനില്‍ക്കുമ്പോഴും പൊതുബോധം സാധാരണീകരിക്കുന്ന എത്രയധികം ഇല്ലാതാക്കലുകള്‍/കൊലപാതകങ്ങള്‍ ആണ് ഇന്ത്യയില്‍ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നത്! ജാതിയും മതവും ആത്യന്തികമായി ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പ് അല്ലാതിരുന്നിട്ടുകൂടി ദലിതനായതിന്റെ പേരില്‍, ദലിത് ക്രൈസ്തവന്‍ ആയതിന്റെ പേരില്‍ സവര്‍ണ പൊതുബോധം മുന്‍വിധികള്‍ കൊണ്ടും മിത്തുകള്‍ കൊണ്ടും വാര്‍പ്പുമാതൃകകള്‍ കൊണ്ടും ഉരുക്കിയുടച്ചുകളഞ്ഞ ദലിത് സ്വത്വങ്ങളെ  മുഖ്യധാരാ മാധ്യമങ്ങളും സിനിമാ-സാഹിത്യലോകവും എങ്ങനെയാണ് പ്രതിനിധാനം ചെയുന്നത്? ദൈന്യതയുടെയും വിധേയപ്പെടലിന്റെയും സാമൂഹിക പരിവര്‍ത്തനങ്ങളോട്, കാലഘട്ടത്തിന്റെ മാറ്റങ്ങളോട് സമരസപ്പെടുവാന്‍ അറിയാത്ത ‘പിടിപ്പുകേടിന്റെ’ രൂപങ്ങളായി ഇന്നും കീഴാള ജീവിതങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു എന്നത് നിസ്തര്‍ക്കം പറയാവുന്ന വസ്തുതയാണ്. പലപ്പോഴും അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ജനതയായി മാത്രം പൊതുബോധം അവരെ അടയാളപ്പെടുത്തുന്നു.

1990കള്‍ക്കുശേഷം കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ ദലിത്/ ദലിത് ക്രൈസ്തവ സംഘടിത മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൃത്യമായ നിലപാടുകളും വ്യക്തമായ രാഷ്ട്രീയബോധവും കരുപ്പിടിപ്പിച്ചു മുഖ്യധാരയിലേക്ക് ഉയരാന്‍ ശ്രമിക്കുന്ന ദലിത് മുന്നേറ്റങ്ങള്‍ക്ക് പക്ഷെ ചരിത്രത്തില്‍ ഇടമില്ല. അവര്‍ക്ക് അനുവദിച്ചുനല്‍കുന്നുവെന്ന് പറയപ്പെടുന്ന അവസരങ്ങളാവട്ടെ, വരേണ്യവര്‍ഗത്തിന്റെ ഔദാര്യമായി ചിത്രീകരിക്കുന്നു. ഇതിന്റെയൊക്കെ പരിണതഫലം രണ്ടു തരത്തിലാണ് സംഭവിക്കുക: ഒന്നുകില്‍ ആത്മബോധ്യങ്ങളില്‍ അടിച്ചുറപ്പിച്ച അധമബോധം അവരെ പിന്നെയും സാമൂഹിക വികാസത്തിന്റെ പുറമ്പോക്കുകളില്‍ തന്നെ തുടരുവാന്‍ പ്രേരിപ്പിക്കും;  അല്ലെങ്കില്‍, അടയാളങ്ങള്‍ അവശേഷിപ്പിക്കാതെ ഒടുങ്ങിത്തീരുവാന്‍ അടിയാളക്കൂട്ടങ്ങള്‍ അല്ല എന്നുറച്ച് വിളിച്ചുപറയുന്ന സംഘടിത സമൂഹമായി അവര്‍ പിന്നെയും വ്യവസ്ഥകളെ ചോദ്യംചെയ്തുകൊണ്ടിരിക്കും.

അപ്പോഴും, സ്വാതന്ത്ര്യലബ്ധിക്ക് എഴുപത് സംവത്സരങ്ങളും കഴിഞ്ഞ്, ഉത്തരാധുനിക കാലഘട്ടത്തില്‍, ഒരു ജനത അതിജീവനത്തിനായി പോരാടിക്കൊണ്ടിരിക്കുന്നു എന്നത് വൈരുദ്ധ്യമായിതന്നെ തുടരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, ദലിത് ക്രൈസ്തവ യുവതയുടെ സ്വത്വനിര്‍മ്മിതി പ്രശ്‌നവത്കരിക്കപ്പെടേണ്ടുന്ന വിഷയം തന്നെയാണ്. ദലിതന്റെ ജീവിതപരിസരങ്ങളെ പ്രത്യക്ഷത്തില്‍ അളന്നുകൂട്ടി പൊതുബോധത്തിന് തോന്നുംപടി ചേരുംപടി ചേര്‍ത്തുവയ്ക്കുന്നതിലെ യുക്തിയെന്തെന്നു പുതുതലമുറ ചിന്തിക്കേണ്ടിയിരിക്കുന്നു. അതേസമയം, പ്രാമാണിക ഗ്രന്ഥങ്ങളും വേദസംഹിതകളും സൂക്ഷ്മവും കൃത്യവുമായ ബോധനമാര്‍ഗങ്ങളിലൂടെ ഊട്ടിയുറപ്പിച്ച ജാതിചിന്തകള്‍ പൊളിച്ചെഴുതുകയെന്നത് തീര്‍ത്തും ശ്രമകരംതന്നെ. മനുഷ്യന് അപ്രാപ്യവും അജ്ഞാതവുമാണെന്നു കരുതിപോന്നിരുന്ന ഗ്രഹങ്ങളിലും ഭൂപ്രദേശങ്ങളിലും വരെ ജീവിതം സാധ്യമാണെന്നു കണ്ടെത്തുന്ന തരത്തില്‍ മനുഷ്യവംശം പുരോഗതി പ്രാപിച്ചിട്ടും, വംശശുദ്ധി പോലെയുള്ള ഫാസിസ്റ്റ് ആശയങ്ങളില്‍ ഉറച്ചുവിശ്വസിക്കുന്ന മതവിഭാഗങ്ങള്‍ പോലും ഇന്നും നിലനില്‍ക്കുന്നുവെന്നത് തീര്‍ത്തും വിരോധാഭാസമാണ്. ഇത്തരം ഒരു സാമൂഹിക പരിസരത്തിലാണ് ദലിത് ക്രൈസ്തവ യുവതയുടെ സ്വത്വനിര്‍മ്മിതിയും സാമൂഹിക ഉന്നമനവും ചര്‍ച്ച ചെയ്യേണ്ടത്. രബിന്ദ്രനാഥ ടാഗോറിന്റെ ‘ചണ്ടാലിക’ എന്ന കൃതിയിലെ പ്രകൃതി എന്ന പെണ്‍കുട്ടിയെപോലെ, ‘ഞാന്‍ അസ്പൃശ്യ ആകയാല്‍ എന്റെ കുടത്തിലെ വെള്ളവും അശുദ്ധമാണ്’ എന്നു വിശ്വസിക്കുന്ന ആത്മബോധ്യമല്ല നമുക്കു വേണ്ടത്, മറിച്ച് നിസ്വരും നികൃഷ്ടരുമായി മനുഷ്യരെ വേര്‍തിരിച്ച വ്യവസ്ഥിതികളെ അറിവുകൊണ്ട് നേരിട്ട അംബേദ്കറിനെ പോലെയുള്ളവര്‍ മുന്‍പോട്ടു വച്ച ആശയങ്ങളില്‍ നിന്നു വേണം ഉണ്മ കണ്ടെത്തി ഉയര്‍ന്നുപറക്കുവാന്‍.
ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനം തീര്‍ച്ചയായും ദലിതരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്യപ്രഖ്യാപനമായിരുന്നു. അതേസമയം, ഈ വിമോചന സ്വാതന്ത്ര്യത്തിനു വിഘാതമാകുന്ന നിരവധി ഘടകങ്ങളും മതം അനുവദിച്ചു നല്‍കിയ ഇടങ്ങളില്‍ ദലിത് ക്രൈസ്തവര്‍ നേരിടുന്നു എന്നു പറയാതെ വയ്യ. കേരളത്തില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളെ മാത്രം പാരാമീറ്റര്‍ ആയി സ്വീകരിച്ചുകൊണ്ട് ദലിത് ക്രൈസ്തവ അനുഭവങ്ങളെ ചര്‍ച്ചചെയ്യുക സാധ്യമല്ല. തമിഴ് ദലിത് ഫെമിനിസ്റ്റ് എഴുത്തുകാരിയായ ബാമ ഫൗസ്റ്റിനയുടെ ആത്മകഥയിലും മറ്റു പുസ്തകങ്ങളിലും ദലിത് ക്രൈസ്തവര്‍ സഭയ്ക്ക് അകത്തും പുറത്തും അനുഭവിക്കുന്ന വിവേചനങ്ങള്‍ വസ്തുനിഷ്ഠമായി അവതരിപ്പിച്ചിട്ടുണ്ട്. ‘കരുക്ക്’ (ഗമൃൗസസൗ) എന്ന കൃതിയില്‍ അവര്‍ പറഞ്ഞുവയ്ക്കുംപോലെ, ഇത് ഒരു വ്യക്തിയുടെ മാത്രം കഥയല്ല. കാലത്തിനു നിരസിക്കാനാവാത്ത മനുഷ്യാവകാശലംഘനത്തിന്റെ, നീതിനിഷേധത്തിന്റെ അനുഭവങ്ങള്‍ ഒരു വിഭാഗത്തിനുണ്ടാക്കിയ രീഹഹലരശേ്‌ല ൃേമൗാമയുടെ തുറന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായേ തീരൂ. അനുഭവങ്ങള്‍ കൊണ്ട് കരുത്തരായ തലമുറയില്‍ നിന്ന് യുവത മുന്നോട്ടുള്ള കുതിപ്പിന്റെ ഇന്ധനം സ്വീകരിക്കണം. അതൊരിക്കലും സ്വത്വത്തെയോ സ്വാഭാവികതകളെയോ നിരസിച്ചുകൊണ്ട് ആയിരിക്കരുത്. ജനാധിപത്യ രാജ്യത്ത് നമ്മുടെ ജീവിതം ആരെങ്കിലും പതിച്ചുനല്കുന്ന ഔദാര്യം അല്ല, അത് ദലിത് യുവതയുടെ അവകാശമാണ്. പരസ്പരപൂരകങ്ങളായ പല സ്വത്വങ്ങളില്‍ നിന്നും (ശിലേൃലെരശേിഴ ശറലിശേശേല)െ സ്വയം സൃഷ്ടിക്കുക എന്നത് ശ്രമകരം തന്നെയാണ്. അതിനെക്കാള്‍ സങ്കീര്‍ണമാണ് ദലിത് സ്ത്രീയുടെ സ്വത്വനിര്‍മ്മിതി.  ജാതിശ്രേണികളും പിതൃലീനവ്യവസ്ഥയും അവരെ പിന്നെയും ഒരു തരത്തില്‍ അടിമകളാക്കുകതന്നെയാണ് ചെയ്യുന്നത്. അക്ഷരാര്‍ത്ഥത്തില്‍, ഇത്തരം നിര്‍മ്മിതികള്‍/െേ ലൃലീ്യേുല െതകര്‍ത്ത് പുനര്‍നവീകരിക്കുക എന്നത് നമ്മള്‍ സമൂഹത്തോടും നമ്മോടുതന്നെയും ചെയ്യേണ്ടുന്ന ഉത്തരവാദിത്തമാണ്. ‘അി ഋമൈ്യ അയീൗ േവേല ഞമശി’ എന്ന മറാത്തി ഹ്രസ്വചിത്രത്തില്‍ മഴയെക്കുറിച്ച് ഉപന്യാസം എഴുതാന്‍ സാധിക്കാതെ ക്ലാസില്‍ നിന്നു പുറത്താക്കാപ്പെടുന്ന കുട്ടിയെ പ്രമേയമാക്കുന്നുണ്ട്. അവനെ സംബന്ധിച്ചിടത്തോളം മഴ കാല്പനിക സൗന്ദര്യബിംബമല്ല, മറിച്ച് അത് ചോര്‍ന്നൊലിക്കുന്ന തന്റെ വീടാണ്. ഇത്തരത്തില്‍ സവര്‍ണ ലാവണ്യബോധത്തിന്റെ നിര്‍വചനങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനാവാത്ത ദലിത് ജീവിതങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ ഉള്‍ക്കൊള്ളാനും ഉപരിതലത്തിലെ കലക്കങ്ങള്‍ക്ക് അപ്പുറം ആഴത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കി, അവരുടെ സാമൂഹിക പുരോഗതിക്കു വേണ്ടി പ്രയത്‌നിക്കുവാന്‍ തീര്‍ച്ചയായും ദലിത് യുവത ബാധ്യസ്ഥരാണ്. ദലിത് കോളനികളിലെ ഴവേേലീശലെറ മാതൃകകള്‍ക്ക് ഉള്ളില്‍ വളരുന്നവര്‍ സവര്‍ണ പൊതുബോധത്തിന് ഇന്നും മാറ്റിനിര്‍ത്തപ്പെടേണ്ടവര്‍തന്നെയായി തുടരുന്നു. ‘ബഹുജന ഹിതായ, ബഹുജന സുഖായ’ എന്ന് ജനാധിപത്യത്തിന് ശ്രീബുദ്ധന്‍ ഒരു നിര്‍വചനം നല്‍കുന്നുണ്ട്. ഈ ബഹുജനം എന്നത് പ്രത്യേകമൊരു വിഭാഗമല്ലെന്നും, അവകാശം ആരെങ്കിലും വച്ചുനീട്ടുന്ന ഔദാര്യത്തിന്റെ അപ്പക്കഷ്ണമല്ലെന്നും തിരിച്ചറിയുന്ന തലമുറയാണ് വളര്‍ന്നുവരേണ്ടത്. മനുഷ്യന് ആത്യന്തികമായി പരിവര്‍ത്തനം ഉണ്ടാക്കുന്നത് വിദ്യാഭ്യാസമാണ്. അറിവുകൊണ്ട് അജയ്യരായ്, മനുഷ്യത്വവിരുദ്ധമായതിനെയെല്ലാം എതിര്‍ക്കുകതന്നെ ചെയ്യണം. ദുരഭിമാന കൊലകളെ ആധാരമാക്കി നിര്‍മ്മിക്കപ്പെട്ട ‘പരിയെരും പെരുമാള്‍’ എന്ന തമിഴ് ചിത്രത്തില്‍ നായക കഥാപാത്രം പറഞ്ഞുവയ്ക്കുന്നത് ഇങ്ങനെയാണ്: ”നിങ്ങള്‍ നിങ്ങളായ് ഇരിക്കുന്നതുവരേയ്ക്കും, ഞാന്‍ നായയായ് തുടരണം എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതുവരേയ്ക്കും ഇവിടെ യാതൊരു മാറ്റവും ഉണ്ടാകുവാന്‍ പോകുന്നില്ല.” സവര്‍ണ പൊതുബോധത്തിന്റെ പൊള്ളത്തരങ്ങളെ പൊളിച്ചെഴുതണമെങ്കില്‍ നമ്മള്‍ പുനര്‍നവീകരിക്കപ്പെടേണ്ടിയിരിക്കുന്നു. അറിവും കഴിവും നിലപാടും ആര്‍ജ്ജവവും ഉള്ള തലമുറകള്‍ ഉണ്ടാവുകതന്നെ വേണം. ക്ഷതമേല്ക്കാത്ത ആത്മാഭിമാനവും സ്വത്വബോധവും നിലപാടുകളുമുള്ള മനുഷ്യര്‍ക്കു മാത്രമേ സങ്കുചിത കാഴ്ച്ചപ്പാടുകള്‍ക്ക് അപ്പുറം മനുഷ്യനെ തിരിച്ചറിയുവാനും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുവാനും സാധിക്കുകയുള്ളൂ.

 


Related Articles

മോൺ ജോർജ് റാറ്റ്സിങ്‌റോടൊപ്പം ഒരു ദിവസം

ഒരു കാലഘട്ടത്തിന്റെ ഇരുളും വെളിച്ചവും നിറഞ്ഞ ചിന്തകളുടെ ശ്വാസം സ്പന്ദിക്കുന്നതാണ് ബെനഡിക്റ്റ് പാപ്പായുടെ ദാര്‍ശനിക രചനകള്‍. ആധുനിക യുഗത്തിലെ ഏറ്റവും ശ്രേഷ്ഠനായ ദൈവശാസ്ത്രകാരന്‍ എന്നതിലുപരി, പരിചിന്തനത്തിന്റെ വ്യാപ്തികൊണ്ടും

ജലന്ധര്‍ വിഷയത്തില്‍ കെസിബിസി പക്ഷപാതം കാണിച്ചിട്ടില്ല- ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

എറണാകുളം: ജലന്ധര്‍ വിഷയത്തില്‍ കെസിബിസി ആരോടും പക്ഷപാതം കാണിച്ചിട്ടില്ലെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) അധ്യക്ഷനും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം വ്യക്തമാക്കി. ആനുകാലിക

ഹിജാബില്‍ നിന്ന് വര്‍ഗീയധ്രുവീകരണ കോഡിലേക്ക്

തട്ടമിട്ടതിന്റെ പേരില്‍ ഒരു മാസത്തിലേറെയായി കര്‍ണാടകയിലെ ഉഡുപ്പിയില്‍ സര്‍ക്കാര്‍ വക പ്രീയൂണിവേഴ്‌സിറ്റി കോളജില്‍ എട്ടു മുസ്ലിം വിദ്യാര്‍ഥിനികളെ ക്ലാസ്സില്‍ കയറ്റാത്തതിനെചൊല്ലി ഉടലെടുത്ത പ്രശ്‌നങ്ങള്‍ ദേശീയതലവും കടന്ന് രാജ്യാന്തര

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*