Breaking News

ദളിത് കാത്തലിക് മഹാജനസഭ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

ദളിത് കാത്തലിക് മഹാജനസഭ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

തിരുവനന്തപുരം: ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി 1996ല്‍ കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ കത്ത് അയക്കുക, ത്രിതല പഞ്ചായത്ത് തലങ്ങളില്‍ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ദളിത് ക്രൈസ്തവര്‍ക്കു സീറ്റ് സംവരണം നല്‍കി അധികാര പങ്കാളിത്തം ഉറപ്പാക്കുക, ഒന്നാം ക്ലാസ് മുതല്‍ പഠിക്കുന്ന ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്‌സംഗ്രാന്റ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദളിത് കാത്തലിക്ക് മഹാജനസഭ (ഡിസിഎംഎസ്) സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ ഉദ്ഘാടനം ചെയ്തു. ദളിത് ക്രൈസ്തവരോട് മാറി വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദളിത് ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എം. വിന്‍സെന്റ് എംഎല്‍എ, മഹാജനസഭ നേതാക്കളായ എന്‍. ദേവദാസ്, ജോര്‍ജ്ജ് പള്ളിത്തറ, നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ്, ഫാ. ജോണ്‍ അരീക്കല്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്ജ്, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ഷാജ്കുമാര്‍, കെഎല്‍സിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ഫാ. ജോസ് വടക്കേക്കുറ്റ്, ഫാ. തോമസ് പഴക്കാട്ടില്‍, ജെയ്‌നമ്മ, സെലിന്‍ ജോസഫ്, അമ്പി കുളത്തൂര്‍, ജോണി പരുമല എന്നിവര്‍ പ്രസംഗിച്ചു.

 


Related Articles

ഫ്രാൻസീസ് പാപ്പയുടെ വികാരിക്ക് കൊറോണ പോസിറ്റിവ്.

ഫ്രാൻസീസ് പാപ്പയോട് ഏറ്റവും അടുത്ത വ്യക്തിയാണ് കർദിനാൾ വികാരി. ഫ്രാൻസീസ് പാപ്പായാണ് റോമിൻ്റെ മെത്രാനെങ്കിലും അദ്ദേഹത്തിനു വേണ്ടി റോമിൻ്റെ ഭരണം നടത്തുന്നത് കർദിനാൾ ആൻജലോ ഡോണാറ്റിസാണ്. 66

ആഴക്കടലും തീരവും തീറെഴുതാന്‍ ഇവരാര്?

  ആഴക്കടല്‍ മീന്‍പിടുത്ത മേഖലയില്‍ അമേരിക്കന്‍ നിക്ഷേപമിറക്കിയുള്ള സമുദ്രമന്ഥനത്തിന് മൂന്നു വര്‍ഷമായി കേരളത്തിലെ ഇടതുമുന്നണി കപ്പല്‍ത്തലയാളിയും കൂട്ടരും തന്ത്രപരമായി ഒത്താശചെയ്തുവന്ന സ്വപ്‌നയാനപദ്ധതിയുടെ കള്ളിവെളിച്ചത്തായതോടെ തീരദേശത്ത് വീണ്ടും രാഷ്ട്രീയ

ഭാവിയിലേക്കുള്ള നടവഴികള്‍ തുറന്ന സ്റ്റീഫന്‍ പാദുവ

ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിന്റെ നേതാവും നിയമസഭാംഗവുമായിരുന്ന സ്റ്റീഫന്‍ പാദുവ ജനിച്ചത് 1914ലെ വര്‍ഷാവസാന ദിനത്തിലാണ്, ഡിസംബര്‍ 31ന.് ജനനംകൊണ്ട് ഒരു കാലത്തെ അദ്ദേഹം വേര്‍തിരിക്കുകയും പുതുവര്‍ഷത്തിന് ആരംഭംകുറിക്കുകയും ചെയ്തു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*