ദളിത് ക്രൈസ്തവരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സിംഫണി ആര്‍ട്ട്സ് ക്ലബ് ഉദ്ഘാടനം നടത്തി.

തിരുവനന്തപുരം: പട്ടം തിരുസന്നിധിയില്‍ കെസിബിസി കമ്മീഷന്റെ നേത്യത്വത്തില്‍ ദളിത് ക്രൈസ്തവരായ വിദ്യാര്‍ത്ഥികളെ സംഗീതം അഭ്യസിപ്പിക്കുന്ന സിംഫണി ആര്‍ട്ട്സ് ക്ലബിന്റെ ഉദ്ഘാടനം നടത്തി.
കെസിബിസിയുടെ എസ്സി/എസ്റ്റി/ബിസി കമ്മീഷന് വൈസ് ചെയര്മാന് ബിഷപ്പ് ഡോ.സെല്‍വസ്റ്റര്‍ പൊന്നുമുത്തന്‍ അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം നിര്‍വഹിച്ചു. ബിഷപ്പ് ജേക്കബ് മുരിക്കന്‍ മുഖ്യ സന്ദേശം നല്കി.
ഭാരത കത്തോലിക്കാ സഭ നടപ്പാക്കിവരുന്ന ദളിത് ഉന്നമന നയങ്ങളിലൂടെ ദളിത് ക്രൈസ്തവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ കെസിബിസിക്ക് കഴിഞ്ഞെന്ന് മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാബാവ ഉദ്ഘാടന പ്രഭാഷണത്തില്‍ പറഞ്ഞു.
എസ് എച്ച് കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അല്‍ഫോണ്‍സാ തോട്ടുങ്കല്‍, കെസിബിസി എസ് സി/എസ്.ടി/ബിസി കമ്മീഷന് സെക്രട്ടറി ഫാ. ഡി. ഷാജികുമാര്‍, ഡിസിഎംഎസ് ഡയോസിഷന്‍ ഡയറക്ടര്‍ ഫാ.ജോണ്‍ അരീക്കല്‍, പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.
കലാവാസമയുള്ള ദളിത് കുട്ടികളെ പ്രോത്സാഹിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന സിംഫണി ആര്‍ട്ട്സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കമ്മീഷന് വൈസ് ചെയര്മാന് ബിഷപ്പ് ഡോ.സെല്‍വസ്റ്റര്‍ പൊന്നുമുത്തനാണ്.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്താന്‍ അപേക്ഷ നല്‍കിയത് 10600 ഓളം ബസുകള്‍
കൊച്ചി:പൊതുഗതാഗതത്തിന്റെ ഭാഗമായ എല്ലാ സ്വകാര്യബസുകളും സര്‍വീസ് താത്കാലികമായി നിര്‍ത്താനുള്ള നീക്കത്തില്‍. സംസ്ഥാനത്തെ 10,600 സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള ജി ഫോം മോട്ടോർവഹന വകുപ്പിന് അപേക്ഷ നല്‍കിയിട്ടുള്ളത്.
മഹാപ്രളയത്തില്‍ നിന്ന് നവോത്ഥാനത്തിലേക്ക്
പ്രളയത്തിന്റെ മഹാദുരന്തത്തില്‍ നിന്ന് കരേറുന്ന കേരളത്തിന്റെ രൂപവും ഭാവവും മാറുമെന്ന് നാമെല്ലാം പ്രതീക്ഷിച്ചതാണ്. എന്നാല്‍ അത് ഇത്രകണ്ട് കലുഷിതവും ഛിദ്രിതവും ഘോരവുമാകുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. നവകേരളം,
ആംഗ്ലോ ഇന്ത്യരുടെ അവസ്ഥയെക്കുറിച്ചു പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണം – ഹൈബി ഈഡന് എംപി
ന്യൂഡല്‍ഹി: ലോക്സഭയിലേക്ക് രണ്ട് ആംഗ്ലോ ഇന്ത്യന്‍ എംപിമാരെയും സംസ്ഥാന നിയമസഭകളിലേക്ക് ഓരോ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെയും നോമിനേറ്റ് ചെയ്യാനുള്ള ഭരണഘടനാ വ്യവസ്ഥ നിര്‍ത്തലാക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനം