ദളിത് ക്രൈസ്തവര്‍ക്ക് സംവരണം ലഭ്യമാക്കണം – ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍

കോട്ടയം: പട്ടികജാതിവംശരായ ദളിത് ക്രൈസ്തവര്‍ക്കും പട്ടിക സംവരണം ലഭ്യമാക്കണമെന്നും മതേതരത്വം മുഖമുദ്രയായി ഭരണം നടത്തുന്ന ഇന്ത്യയില്‍ മതവിശ്വാസത്തില്‍ അവകാശം നിഷേധിക്കുന്നത് അനീതിയാണെന്നും ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ അഭിപ്രായപ്പെട്ടു. ഡിസിഎംഎസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ നടന്ന നീതിഞായര്‍ ആചരണത്തിന്റെ സംസ്ഥാനതല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നെയ്യാറ്റിന്‍കര രൂപത വികാരി ജനറാള്‍ മോണ്‍. ക്രിസ്തുദാസ് സന്ദേശം നല്കി. സംസ്ഥാന ഡയറക്ടര്‍ ഫാ. ഡി. ഷാജ്കുമാര്‍, ഫാ. ജോണ്‍ അരീക്കല്‍, ഫാ. ജോസ് വടക്കേക്കുറ്റ്, ഫാ. ജോസുകുട്ടി ഇടത്തിനകം, ജാസ്മിന് പി.സി, സെലിന് ജോസഫ്, എന്‍.നേശന്‍, എന്‍.ദേവദാസ്, സജിമോന്‍ നെയ്യാറ്റിന്‍കര എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
സ്മരണകളില്‍ ധനുമാസ കുളിരു കോരുന്ന ക്രിസ്മസ് ഗാനങ്ങള്‍
ക്രിസ്മസ് സംഗീതത്തിന്റെ ഉത്സവം കൂടിയാണ്. ഏറ്റവുമധികം ഭാഷകളില്‍ കൂടുതല്‍ ഗാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ക്രിസ്മസുമായി ബന്ധപ്പെട്ടാണ്. ക്രിസ്മസ് വിഷയമായി ഇറങ്ങിയിട്ടുള്ള ഗാനങ്ങളുടെ വൈവിധ്യം മറ്റൊരു ആഘോഷങ്ങളുമായി ബന്ധപ്പെട്ട പാട്ടുകള്‍ക്കും
റിൻസി ഇനി ചെറിയാച്ചനോടൊപ്പം സ്വർഗത്തിൽ…
ഏഴു വർഷം മുമ്പ് ഫാ. ചെറിയാൻ നേരേവീട്ടിൽ സ്വന്തം കിഡ്നി നല്കി ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന റിൻസി സിറിൾ കട്ടായത്ത് (25) അച്ചനു പിന്നാലേ സ്വർഗത്തിലേക്കു യാത്രയായി. കാൻസർ
ഫാ. ഫ്രാൻസിസ് രാജു കാക്കരിൽ അച്ചന് അന്ത്യാഞ്ജലി
വെട്ടക്കൽ സെൻറ് ആന്റണീസ് പള്ളിവികാരി ഫാ ഫ്രാൻസിസ് രാജു കാക്കരിയിൽ ഇന്ന് പുലർച്ചെ മാരാരിക്കുളത്ത് വാഹനാപകടത്തിൽ അന്തരിച്ചു. ആലപ്പുഴ അടുത്ത് മാരാരിക്കുളത്ത് ബൈക്കും ലോറിയും അപകടത്തിൽ പെടുകയായിരുന്നു.